കഥ കേട്ടില്ല, കഥാപാത്രത്തെ കുറിച്ച് ചോദിച്ചില്ല, പ്രതിഫലം ചര്‍ച്ച ചെയ്തില്ല, വിശ്വാസത്തിന് നയന്‍ ഡേറ്റ് നല്‍കാന്‍ കാരണം?
നായക പ്രാധാന്യമുള്ള സിനിമകള്‍ തിരഞ്ഞെടുക്കുന്നതിന് നയന്‍താരയ്ക്ക് ഒരുപാട് കണ്ടീഷനുണ്ട്. കഥ മികച്ചതായിരിയ്ക്കണം. തന്റെ കഥാപാത്രത്തിന് നായകനോളം പ്രാധാന്യമുണ്ടായിരിക്കണം, പ്രതിഫലം കുറയരുത്... അങ്ങനെ നീളും.
എന്നാല്‍ തല അജിത്ത് നായകനാകുന്ന വിശ്വാസം എന്ന ചിത്രം തിരഞ്ഞെടുക്കാന്‍ നയന്‍താര ഈ കാരണങ്ങളൊന്നും നിരത്തിയില്ലത്രെ. കഥ പോലും കേള്‍ക്കാതെയാണ് നയന്‍താര ഓകെ പറഞ്ഞത്. പ്രതിഫലത്തിന്റെ കാര്യം ചര്‍ച്ച ചെയ്യുകയോ തന്റെ കഥാപാത്രം എന്താണെന്ന് അന്വേഷിക്കുകയോം ചെയ്തില്ല.

നായികാ പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ മാത്രം തിരഞ്ഞെടുക്കുന്ന നയന്‍ വിശ്വാസത്തിന് ഓകെ പറയുമോ എന്ന സംശയത്തോടെ പോയ അണിയറപ്രവര്‍ത്തകര്‍ ശരിക്കും ഞെട്ടിയത്രെ. അജിത്താണ് നായകന്‍ എന്ന് പറഞ്ഞപ്പോള്‍ കൂടുതലൊന്നും അറിയേണ്ട എന്നായിരുന്നു നയന്‍താരയുടെ പ്രതികരണം.
തുടര്‍ന്ന് നയന്‍ തന്റെ ഡേറ്റുകള്‍ അഡ്ജസ്റ്റ് ചെയ്ത് ശിവ സംവിധാനം ചെയ്യുന്ന വിശ്വാസത്തിന് നല്‍കി. അജിത്തിനോടുള്ള വിശ്വാസവും ബഹുമാനവുമാണ് നയന്‍ പ്രകടിപ്പിച്ചതെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.
ബില്ല, ആരംഭം, ഏഗന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നയന്‍താരയും അജിത്തും ഒന്നിച്ചഭിനയിക്കുന്ന നാലാമത്തെ ചിത്രമാണ് വിശ്വാസം. ശിവയ്‌ക്കൊപ്പമുള്ള അജിത്തിന്റെ നാലാമത്തെ ചിത്രമെന്ന പ്രത്യേകതയും വിശ്വാസത്തിനുണ്ട്.


Click it and Unblock the Notifications