തല വീണ്ടും ബിരിയാണിയുണ്ടാക്കി, നാവില്‍ വെള്ളമൂറി ഗൗതം മേനോന്‍
സിനിമ താരങ്ങള്‍ക്കിടയില്‍ നല്ല പാട്ടുകാരും നര്‍ത്തകരും മാത്രമല്ല നല്ല ഒന്നാംതരം പാചകക്കാരുമുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ ഇത്തരത്തിലുള്ള താരങ്ങളാണെങ്കില്‍ തമിഴിലുമുണ്ട് പാചകം വളരെയേറെ ഇഷ്ടപ്പെടുന്ന താരം. അജിത്താണ് തന്റെ പാചക രഹസ്യങ്ങള്‍ ഷൂട്ടിംഗ് സെറ്റില്‍ പരസ്യമാക്കുന്നത്. തലയുടെ മാസ്റ്റര്‍പീസ് ബിരിയാണി തന്നെയാണ്. തല സ്‌പെഷല്‍ ബിരിയാണി. ഇത്തവണ തല ബിരിയാണ വച്ചത് ഗൗതം മേനോന്റെ ചിത്രത്തിന്റെ സെറ്റിലാണ്.
സെറ്റില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് സ്വന്തം കൈ കൊണ്ട് ബിരിയാണിയുണ്ടാക്കി നല്‍കി കൈയ്യടി നേടിയിരിയ്ക്കുകയാണ് അജിത്ത്. തല സ്‌പെഷ്യല്‍ ബിരിയാണ് കഴിച്ചതാവട്ട താരങ്ങളടക്കം നൂറോളം പേര്‍.

ഇതിന് മുന്‍പ് മങ്കാത്ത, ബില്ല 2, വീരം എന്നിവയുടെ സെറ്റിലും അജിത്ത് ബിരിയാണി ഉണ്ടാക്കി. അജിത്തിന് പാചകത്തോടുള്ള താത്പര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇനിയുള്ള ചിത്രങ്ങളിലും അണിയറ പ്രവര്‍ത്തകര്‍ക്ക് അജിത്ത് ബിരിയാണി നല്‍കുമോ എന്ന് കാത്തിരുന്നു കാണാം. എന്തായാലും ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയിലും തന്റെ ഇഷ്ടപ്പെട്ട പാചകം കൈവിട്ട് കളയാന്‍ അജിത്ത് ഇല്ലെന്ന കാര്യം ഉറപ്പാണ്.


Click it and Unblock the Notifications











