മമ്മൂക്കയെ തലൈവ എന്ന് വിളിച്ച് ഗോപിസുന്ദർ!! അതിനൊരു കാരണമുണ്ട്...
മികച്ച പ്രേക്ഷകഭിപ്രായം നേടി മധുരരജ തിയേറ്ററുകളിൽ ജൈത്രയാത്ര തുടരുകയാണ്. കാത്തിരിപ്പിനും ആകാംക്ഷയ്ക്കുമൊടുവിൽ പുറത്തുവന്ന മമ്മൂട്ടി ചിത്രമാണ് മധുരരാജ. വിഷു ചിത്രമായി ഏപ്രിൽ 12 നായിരുന്നു രാജയും സംഘവും പ്രേക്ഷകരെ തേടിയെത്തിയത്. ഇപ്പോഴും തിയേറ്ററുകളിൽ വൻ വിജയം നേടി ചിത്രം മുന്നേറുകയാണ്.

മധുരരാജയിലെ പാട്ടുകൾ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ഇപ്പോഴിത മധുരരാജയ്ക്ക് ട്രൂബൂട്ടുമായി ഗോപി സുന്ദർ രംഗത്ത്. മാസ് ലെവലിൽ തലൈവ എന്ന ഗാനവുമായിട്ടാണ് ഗോപി സുന്ദറും ടീമും എത്തിയിരിക്കുന്നത്. ചിത്രത്തിലെ മമ്മൂക്കയുടെ ഇൻട്രോയും ആക്ഷൻ സീനും റെക്കോഡിങ് സ്റ്റുഡിയോയിലെ ദൃശ്യങ്ങളും ചേർത്തു കൊണ്ടാണ് പാട്ട് ഒരുക്കിയത്. ഈ ട്രിബ്യൂട്ട് ഗാനത്തിനു പിന്നിൽ ഗോപിസുന്ദറും നിരഞ്ജൻ സുരേഷുമാണ് .
പുലി മുരുകൻ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മധുരരാജ. ഉയകൃഷ്ണയാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. നെൽസൺ ഐപാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നരേൻ, നെടുമുടി വേണു, ജഗപതി ബാബു, ജയ്, സലിം കുമാർ, അനുശ്രീ, അജു വർഗീസ്, രമേശ് പിഷാരടി, കലാഭവൻ ഷാജോൺ, സിദ്ധിഖ് എന്നിവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്. ബോക്സ് ഓഫീസ് കളക്ഷനിൽ 50 കോടി പിന്നിട്ടിരിക്കുകയാണ് മധുരരാജ.


Click it and Unblock the Notifications











