»   » 'തലൈവ'യുടെ ഷൂട്ടിങ് ലൊക്കേഷന്‍ ഫോട്ടോകള്‍

'തലൈവ'യുടെ ഷൂട്ടിങ് ലൊക്കേഷന്‍ ഫോട്ടോകള്‍

Posted By:
Subscribe to Filmibeat Malayalam

മലയാളികക്ക് ഏറെ പ്രിയപ്പെട്ട തമിഴ്‌നടന്മാരില്‍ ഒരാളാണ് വിജയ്. പുതിയ സിനിമയായ 'തലൈവ'യില്‍ വിജയ് തീര്‍ത്തും വ്യത്യസ്തമായ ഒരു റോളിലാണെത്തുന്നത്.

എഎല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രം മുംബൈ അധോലോക നായകനായ വരദരാജന്‍ മുതലിയാരുടെ കഥയാണ് പറയുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ഏറെക്കുറെ പൂര്‍ത്തിയായിരിക്കുകയാണ്.

അമല പോള്‍, സന്താനം, സത്യരാജ്, മനോബല, രാഗിണി, രാജീവ് പിള്ള എന്നിവരാണ് മറ്റുള്ള പ്രമുഖ താരങ്ങള്‍.

ഇളയദളപതി വിജയും ഡയറക്ടര്‍ എഎല്‍ വിജയും ഒന്നിക്കുന്ന ആദ്യ ചിത്രമാണിത്

ചിത്രത്തില്‍ വിജയിന്റെ ടാപ് ഡാന്‍സ് ഉണ്ട്. ആസ്‌ത്രേലിയയില്‍ വെച്ചാണ് ഇതിന്റെ ഷൂട്ടിങ് നടന്നത്.

സംഗീത സംവിധാനം ജിവി പ്രകാശാണ്.

ശ്രീ മിശ്രി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ചന്ദ്രപ്രകാശ് ജെയിന്‍, സിപി സുനിത്, സിപി ദിനേഷ് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.

ചിത്രം ജൂലായില്‍ റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. ജൂണില്‍ ഓഡിയോ റിലീസിങ് ഉണ്ടാകും.

English summary
Ilayathalapathy Vijay will be seen in never-before role in Thalaivaa. The actor will be doing the role of a don based in Mumbai in the forthcoming Tamil film directed by AL Vijay

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam