twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സമൂഹം അറിയേണ്ട കാര്യങ്ങള്‍ പറയുന്ന സിനിമകള്‍ ചെയ്യേണ്ടത് അത്യാവശ്യമാണ്! തലൈവാസല്‍ വിജയ്

    By Midhun Raj
    |

    പണത്തിന് വേണ്ടിയല്ല സിനിമ ചെയ്യുന്നത് മറിച്ച് ഒരു നടനെന്ന നിലയില്‍ സമൂഹത്തിന് വേണ്ടിയാണെന്ന് തലൈവാസല്‍ വിജയ്. തന്റെ എറ്റവും പുതിയ ചിത്രത്തെക്കുറിച്ച് ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സാമൂഹിക വിഷയങ്ങള്‍ പറഞ്ഞുകൊണ്ടുളള ചിത്രങ്ങള്‍ വളരെക്കുറച്ച് മാത്രമാണ് അഭിനേതാക്കള്‍ക്ക് വരാറുളളത്. സംവിധായകരും വളരെ കുറച്ച് മാത്രമാണ് ഇത്തരത്തിലുളള സിനിമകള്‍ ചെയ്യാറുളളത്.

    thalaivasal vijay

    ജനങ്ങള്‍ അറിയണം എന്ന താല്‍പര്യത്തോടെ കുറച്ച് കാര്യങ്ങള്‍ പറയേണ്ടത് അത്യാവശ്യമാണ്. അത് ജനങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുമെന്ന് നമ്മള്‍ കരുതിയാല്‍ ഒരു കഥ പോലും പറയാന്‍ നമ്മള്‍ക്കാവില്ല. ഇപ്പോ ഒരു പ്രശ്‌നം വന്ന് അതിന് തീര്‍പ്പ് ഇതാണെന്ന് വെച്ച്,നമ്മള്‍ ആ പരിഹാരത്തെ എങ്ങനെ സമീപിക്കുന്നു എന്നത് പ്രധാനമാണ്. സമീപനമാണ് എറ്റവും വലിയ പ്രശ്‌നം.ഇന്നത്തെ സാഹചര്യങ്ങള്‍ അത് തന്നെയാണ് അതിന്റെ കാരണം.

    ജാതിയേതാ മതമേതാ ചോദിക്കുന്ന ഒരു ജനറേഷനല്ല ഇപ്പോഴുളളതെന്നും തലൈവാസല്‍ വിജയ് പറഞ്ഞു. തമിഴ്‌നാടായും കേരളമായാലും ലോകത്തെവിടെയായാലും വികസനമാണ് എല്ലാവര്‍ക്കും വേണ്ടത്. 21ാം നൂറ്റാണ്ടില്‍ യുഎസ്എ മാര്‍സിലേക്ക് ശാസ്ത്രഞ്ജനെ അയക്കുന്നു. എല്ലാവര്‍ക്കും അവരുടെ വഴികളും സംസ്‌കാരവുമെല്ലാം പ്രധാനമാണ്. നല്ല ചിത്രങ്ങളെ പിന്തുണയ്ക്കുക നല്ല വിഷയങ്ങള്‍ക്കായി പോരാടുക, നമ്മള്‍ നമ്മുടെ രാജ്യത്തെ അടുത്ത തലത്തിലേക്ക് കൊണ്ടുപോവുക. എല്ലാവരും അതിന് വേണ്ടി ശ്രമിക്കണം. വികസനം, ക്യത്യനിഷ്ടത, ആശയവിനിമയം എന്നിവയെക്കുറിച്ചൊക്കെയാണ് നമ്മള്‍ ഇനി സംസാരിക്കേണ്ടത്.

    kunjiramante kuppayam

    തന്റെ എറ്റവും പുതിയ ചിത്രമായ കുഞ്ഞിരാമന്റെ കുപ്പായത്തെക്കുറിച്ചായിരുന്നു അഭിമുഖത്തില്‍ തലൈവാസല്‍ വിജയ് സംസാരിച്ചത്. കഥയും കഥാപാത്രവുമാണ് ചിത്രത്തിലേക്ക് ആകർഷിച്ചതെന്ന് നടന്‍ പറയുന്നു. കഥ തന്നെയാണ് പ്രധാനം. പക്ഷേ സിനിമ തിരഞ്ഞെടുക്കുമ്പോള്‍ ചെറിയ പേടി തോന്നിയിരുന്നു. ഇത് ചെറിയ കോണ്‍ട്രവെര്‍ഷ്യല്‍ സബ്‌സജക്റ്റ് ആയിരിക്കുമോ എന്ന സംശയമാണ് ഉണ്ടായത്. തുടര്‍ന്ന് ഞാന്‍ സംവിധായകനോട് ചോദിച്ചു നിങ്ങള്‍ ഈ സബ്ജക്ട് വേറെ ആക്ടറിനോട് പറഞ്ഞിരുന്നോ എന്ന്.

    അപ്പോള്‍ പറഞ്ഞുവെന്നും അവരെല്ലാം തിരുത്താനായി ആവശ്യപ്പെട്ടുവെന്നും ഉള്ള മറുപടിയാണ് കിട്ടിയത്. അപ്പോൾ എനിക്ക് ചെറിയ പേടി തോന്നി. പക്ഷേ ഒരു ആക്ടര്‍ എന്ന നിലയില്‍ ഈ ചിത്രം എന്തായാലും ചെയ്യണമെന്ന് എനിക്ക് തോന്നി. കര്‍മ്മയോഗി,യുഗപുരുഷന്‍,മേല്‍വിലാസം ചിത്രങ്ങളിലേതു പോലെ ഏറെ അഭിനയ പ്രാധാന്യമുളള ഒരു റോളാണ് കുഞ്ഞിരാമന്‍ .ഒരു ശക്തമായ ഒരു കഥയുണ്ടിതിൽ.

    kunjiramante kuppayam

    ഭാര്യ മൂന്ന് മക്കള്‍. ജീവിതത്തില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളെ ഇവര്‍ എങ്ങനെ നേരിടുന്നു. അതിന് എങ്ങനെ പരിഹാരം കണ്ടെത്തുന്നു. അതിനായി ഇവര്‍ ചെയ്യുന്ന കാര്യങ്ങള്‍ ശരിയാണോ തെറ്റാണോ എന്നതാണ് ക്ലൈമാക്‌സില്‍ പറയുന്നത്. സിനിമ എന്തായാലും ചെയ്യണമെന്ന് എനിക്ക് തോന്നി. തുടര്‍ന്ന് സംവിധായകനോട് ചോദിച്ചു. ഇത് റിലീസ് ചെയ്യുമ്പോള്‍ എന്തെങ്കിലും പ്രശ്‌നമുണ്ടാകുമോയെന്ന്, ഹിന്ദു മുസ്ലീം കമ്മ്യൂണിറ്റി ബേസ് ചെയ്ത നിരവധി സിനിമകള്‍ വന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ഞാന്‍ പറഞ്ഞു സ്‌ക്രിപ്റ്റില്‍ ഇനി മാറ്റം വരുത്തരുതെന്നും ഈ സ്‌ക്രിപ്റ്റ് വെച്ച് വേണം സിനിമ എടുക്കാനെന്നും.

    ഇത്തരത്തിലൊരു ക്ലൈമാക്‌സ് ഇതിനു മുന്‍പ് ഒരു സിനിമയിലും വന്നിട്ടില്ലെന്നാണ് ഞാന്‍ കരുതുന്നത്. അതുകൊണ്ട് തന്നെ ഈ കഥാപാത്രം, കഥ വളരെ ഇതാല്‍പര്യമുണര്‍ത്തുന്നതുമാണ്‌. ഈ സിനിമ കണ്ട് നിങ്ങള്‍ വീട്ടില്‍ പോകുമ്പോള്‍ ഇതേക്കുറിച്ച് ചിന്തിക്കും. കുറെക്കാലത്തേക്ക് ചിത്രം നിങ്ങള്‍ മറക്കില്ല. അധികപേരും പറയാറുണ്ട് ഞാന്‍ ഇങ്ങനെയൊരു സിനിമ ആദ്യമാണ് ചെയ്യുന്നത്. ഇങ്ങെനെയാരു കഥാപാത്രം ആദ്യമായിട്ടാണ് എന്നൊക്കെ, പക്ഷേ ഇത് അങ്ങനെയല്ല.തലൈവാസല്‍ വിജയ് പറഞ്ഞു.

    മണികണ്ഠനെയാണ് ഞാനീ സിനിമയില്‍ കണ്ടത് മമ്മൂട്ടിയെ അല്ല! ഉണ്ടയെ പ്രശംസിച്ച് സംവിധായകന്‍ എം.എ നിഷാദ് മണികണ്ഠനെയാണ് ഞാനീ സിനിമയില്‍ കണ്ടത് മമ്മൂട്ടിയെ അല്ല! ഉണ്ടയെ പ്രശംസിച്ച് സംവിധായകന്‍ എം.എ നിഷാദ്

    ഉയരെയ്ക്കും വൈറസിനും പിന്നാലെ ടൊവിനോയുടെ ആന്‍ഡ് ദ ഓസ്‌കര്‍ ഗോസ് ടു! ശ്രദ്ധേയമായി ട്രെയിലര്‍! കാണൂഉയരെയ്ക്കും വൈറസിനും പിന്നാലെ ടൊവിനോയുടെ ആന്‍ഡ് ദ ഓസ്‌കര്‍ ഗോസ് ടു! ശ്രദ്ധേയമായി ട്രെയിലര്‍! കാണൂ

    English summary
    thalaivasal vijay talks about his film
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X