»   » തമിഴ്‌നാട്ടിലെ സിനിമാ സമരം പൊളിച്ച് വിജയുടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു

തമിഴ്‌നാട്ടിലെ സിനിമാ സമരം പൊളിച്ച് വിജയുടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു

Written By:
Subscribe to Filmibeat Malayalam

അറ്റ്‌ലി സംവിധാനം ചെയ്ത് തിയ്യേറ്ററുകളില്‍ സുപ്പര്‍ഹിറ്റായി മാറിയ വിജയ് ചിത്രമായിരുന്നു മെര്‍സല്‍. ചിത്രത്തിന്റെ ഗംഭീര വിജയത്തിന് ശേഷം വിജയ് അടുത്തതായി അഭിനയിക്കുന്നത് എ,ആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ്.മുന്‍പ് തുപ്പാക്കി ,കത്തി എന്നീ ചിത്രങ്ങള്‍ വിജയ് -മുരുകദോസ് കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയിരുന്നു. വിജയ് ആര്‍മി ഓഫീസറായി എത്തിയ തുപ്പാക്കി തമിഴ്‌നാട്ടിലെ തിയ്യേറ്ററുകളില്‍ നിന്ന് വന്‍ കളക്ഷന്‍ നേടിയ ചിത്രമായിരുന്നു. കാജല്‍ അഗര്‍വാളായിരുന്നു ചിത്രത്തില്‍ വിജയുടെ നായികയായി എത്തിയത്. തുപ്പാക്കിയുടെ വിജയത്തിന് ശേഷം ഈ കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു കത്തി. വിജയ് ഇരട്ടവേഷത്തിലെത്തിയിരുന്ന ചിത്രം പ്രമേയം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മമ്മൂട്ടിയുടെ ഭാര്യയായി അഭിനയിച്ചതിനെക്കുറിച്ച് ഇനിയ, പരോളിലെ ആ രഹസ്യം പരസ്യമായി!

സാമൂഹിക പ്രസക്തിയുളള ഒരു വിഷയം കൈകാര്യം ചെയ്ത ചിത്രത്തിന് തിയ്യേറ്ററുകളില്‍ വന്‍ സ്വീകരണമാണ് ലഭിച്ചിരുന്നത്. സാമന്തയായിരുന്നു ചിത്രത്തില്‍ വിജയുടെ നായികയായി എത്തിയിരുന്നത്. അനിരുദ്ധ് രവിചന്ദര്‍ ഒരുക്കിയിരുന്ന ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയിരുന്നു. കത്തിക്ക് ശേഷം എ.ആര്‍ മുരുകദേസ് ഒരുക്കുന്ന പുതിയ ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് വിജയുടെ നായികയാവുന്നത്. എ.ആര്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതം ചെയ്യുന്നത്. തമിഴ്‌നാട്ടിലെ പ്രമുഖ ബാനറായ സണ്‍ പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

vijay

തമിഴ്‌നാട്ടിലെ സിനിമാ സമരം മൂലം സിനിമയുടെ ഷൂട്ടിങ്ങ് ആരംഭിക്കുന്നതിന് നേരത്തെ തടസങ്ങളുണ്ടായിരുന്നു. മാര്‍ച്ച് 16 മുതല്‍ തമിഴ് സിനിമാ നിര്‍മ്മാതാക്കളുടെ നേതൃത്വത്തിലാണ് തമിഴ്‌നാട്ടില്‍ സിനിമാ സമരം ആരംഭിച്ചിരുന്നത്. സമരത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ സിനിമകളുടെ ഷൂട്ടിംഗ് നിര്‍ത്തിവെക്കണമെന്ന് സമരാനുകൂലികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് നിരവധി ചിത്രങ്ങളുടെ ഷൂട്ടിംഗ് പാതിവഴിയില്‍ മുടങ്ങിയിരിക്കുകയാണ്.

vijay

എന്നാല്‍ സമരം നടക്കുന്നതിനിടയില്‍ വിജയ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് ആരംഭിച്ചു. ചെന്നൈയിലെ വിക്ടോറിയ ഹാളിലാണ് വിജയ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുന്നത്. നിര്‍മ്മാതാക്കളുടെ പ്രത്യേക സമിതിയുടെ അനുവാദത്തെ തുടര്‍ന്നാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുന്നതെന്നാണ് വിവരം. അതേസമയം നിര്‍മ്മാതാക്കളില്‍ ചിലര്‍ വിജയ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചതില്‍ പ്രതിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ബിലാല്‍ ഇനിയും വൈകും, ഫഹദ് ഫാസില്‍ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങും

ശീലങ്ങളെ മാറ്റാന്‍ തയ്യാറുളള പ്രേക്ഷകന് ഈ ചിത്രം നല്ലൊരു തുടക്കമാണ്: വിനീത് ശ്രീനിവാസന്‍

English summary
thalapathy 62 shooting started today

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X