twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദളപതി വിജയ്ക്ക് ജന്മദിന ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍! വൈറലായി ട്വീറ്റ്! കാണൂ

    By Midhun Raj
    |

    തമിഴ് സൂപ്പര്‍താരം ദളപതി വിജയുടെ മറ്റൊരു പിറന്നാള്‍ ദിനം കൂടി വന്നെത്തിയിരിക്കുകയാണ്. ഇത്തവണയും തന്റെ പുതിയ സിനിമയുടെ പോസ്റ്ററുകള്‍ ആരാധകര്‍ക്കായി നടന്‍ പങ്കുവെച്ചിരുന്നു. വിജയ്ക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന് സിനിമാ ലോകം ഒന്നടങ്കം സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഇതില്‍ എറ്റവുമൊടുവിലായി മോഹന്‍ലാലായിരുന്നു വിജയ്ക്ക് ആശംസ നേര്‍ന്ന് എത്തിയിരുന്നത്. മോഹന്‍ലാലിന്റെ ട്വീറ്റ് വെെറലായി മാറിയിരുന്നു.

    ലൂസിഫറിലെ സ്റ്റീഫന്‍ നെടുമ്പളളിയുടെ ആ മാസ് എന്‍ട്രി! വൈറലായി ബിഹൈന്‍ഡ് ദി സീന്‍ വീഡിയോ! കാണൂലൂസിഫറിലെ സ്റ്റീഫന്‍ നെടുമ്പളളിയുടെ ആ മാസ് എന്‍ട്രി! വൈറലായി ബിഹൈന്‍ഡ് ദി സീന്‍ വീഡിയോ! കാണൂ

    ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിജയ്‌ക്കൊപ്പം ജില്ല എന്ന തമിഴ് ചിത്രത്തില്‍ ലാലേട്ടന്‍ അഭിനയിച്ചിരുന്നു. സിനിമ വലിയ വിജയമാവുകയും ചെയ്തു. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലെ തിയ്യേറ്ററുകളിലും തരംഗമായി മാറിയിരുന്നു ജില്ല. മോഹന്‍ലാലിന്റെ കടുത്ത ആരാധകനാണ് താനെന്ന് വിജയ് മുന്‍പ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.

    vijay-mohanlal

    ഇരുവരും വീണ്ടുമൊന്നിക്കുന്ന ഒരു ചിത്രത്തിനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. മോഹന്‍ലാലിനെ കൂടാതെ മലയാളത്തില്‍ നിന്നും ഉണ്ണി മുകുന്ദന്‍, സണ്ണി വെയ്ന്‍, അജു വര്‍ഗീസ്, ആന്റണി വര്‍ഗീസ്, അപ്പാനി ശരത് തുടങ്ങിയവരും വിജയ്ക്ക് ആശംസകള്‍ നേര്‍ന്ന് എത്തിയിരുന്നു.

    ബോക്‌സ് ഓഫീസിലെ താരം മെഗാസ്റ്റാര്‍ തന്നെ! രണ്ടാം വാരത്തിലും തരംഗമായി ഉണ്ട! ലേറ്റസ്റ്റ് കളക്ഷന്‍ബോക്‌സ് ഓഫീസിലെ താരം മെഗാസ്റ്റാര്‍ തന്നെ! രണ്ടാം വാരത്തിലും തരംഗമായി ഉണ്ട! ലേറ്റസ്റ്റ് കളക്ഷന്‍

    വിജയുടെ ബിഗില്‍ പോസ്റ്ററുകള്‍കൊണ്ട് നിറഞ്ഞ് സോഷ്യല്‍ മീഡിയ! ദളപതിയുടെ പിറന്നാള്‍ ആഘോഷമാക്കി ആരാധകര്‍വിജയുടെ ബിഗില്‍ പോസ്റ്ററുകള്‍കൊണ്ട് നിറഞ്ഞ് സോഷ്യല്‍ മീഡിയ! ദളപതിയുടെ പിറന്നാള്‍ ആഘോഷമാക്കി ആരാധകര്‍

    English summary
    thalapathy's birthday: mohanlal wished happy birthday to vijay
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X