അഭിനയത്തെ വിമര്‍ശിച്ച് ട്രോളുകള്‍, മാസ്റ്റര്‍ നായികയുടെ മറുപടി വൈറല്‍
ദളപതി വിജയ് ചിത്രം മാസ്റ്ററിലൂടെ അടുത്തിടെ തെന്നിന്ത്യയില്‍ തരംഗമായ നായികയാണ് മാളവികാ മോഹനന്‍. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമാണ് മാളവിക കാഴ്ചവെച്ചത്. പേട്ട എന്ന രജീകാന്ത് സിനിമയിലൂടെയാണ് മാളവിക തമിഴിലെത്തിയത്. തുടര്‍ന്ന് ദളപതി ചിത്രത്തിലും അവസരം ലഭിക്കുകയായിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ നായികയായി പട്ടം പോലെ എന്ന ചിത്രത്തിലൂടെയായിരുന്നു മാളവിക മോഹനന്റെ സിനിമാ അരങ്ങേറ്റം. പിന്നാലെ മജീദി മജീദിയുടെ ബിയോണ്ട് ദ ക്ലൗഡ്‌സ് എന്ന ചിത്രത്തിലും ശ്രദ്ധേയ കഥാപാത്രത്തെ മാളവിക അവതരിപ്പിച്ചു.

പ്രശസ്ത ഛായാഗ്രാഹകന്‍ കെയു മോഹനന്റെ മകളായ മാളവിക മലയാളികളുടെയും ഇഷ്ട താരമാണ്. അതേസമയം ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് സോഷ്യല്‍ മീഡിയയിലും മുന്‍പ് താരമായിരുന്നു മാളവിക. പയ്യന്നൂരാണ് അച്ഛന്റെ സ്വദേശമെങ്കിലും മുംബൈയിലാണ് നടി വളര്‍ന്നത്. അതേസമയം മാസ്റ്ററിലെ മാളവികയുടെ ചിത്രങ്ങള്‍ വെച്ചുളള പുതിയ ട്രോളുകള്‍ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഇതില്‍ നടിയുടെ അഭിനയത്തെ വിമര്‍ശിച്ചാണ് കൂടുതല്‍ ട്രോളുകളും വന്നിരിക്കുന്നത്.
അതേസമയം ഇതിനെല്ലാം മറുപടിയുമായി ഒടുവില്‍ നടി എത്തിയിരുന്നു. തനിക്കെതിരെ വന്ന രസകരമായ ട്രോളുകള്‍ പങ്കുവെച്ചാണ് മാളവികാ മോഹനന്‍ എത്തിയത്. എന്റെ തന്നെ ട്രോളുകള്‍ താമസിച്ചാണ് കാണാന്‍ കഴിഞ്ഞതെന്ന് നടി പറയുന്നു. രസകരം തന്നെ. ഇതില്‍ എനിക്ക് എറ്റവും പ്രിയപ്പെട്ട കുറച്ച് ട്രോളുകള്‍ നിങ്ങള്‍ക്കായി പങ്കുവെക്കുന്നു. മാളവിക ട്രോള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ട്വിറ്ററില്‍ കുറിച്ചു. അതേസമയം മാസ്റ്റിന് പിന്നാലെ ധനുഷിന്‌റെ കാര്‍ത്തിക്ക് നരേന്‍ ചിത്രത്തില്‍ മാളവികയാണ് നായിക. കൂടാതെ വിജയ് ദേവരകൊണ്ടയുടെ തെലുങ്ക് ചിത്രം ഹീറോയിലും നായികയായി മാളവിക എത്തുന്നു.
സ്വിം സ്യൂട്ടില്‍ ഗ്ലാമറസായി നടി, പുതിയ ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications