പാടി ഞാന്‍...! തമാശയിലെ മനോഹര ഗാനത്തിന്റെ മേക്കിങ് വീഡിയോ പുറത്ത്! വീഡിയോ കാണാം
വിനയ് ഫോര്‍ട്ടിന്റെതായി തിയ്യേറ്ററുകളിലേക്ക് എത്തിയ എറ്റവും പുതിയ ചിത്രമാണ് തമാശ. ഒരിടവേളയ്ക്കു ശേഷം നടന്‍ വീണ്ടും മലയാളത്തില്‍ സജീവമായ സിനിമ മികച്ച പ്രതികരണം നേടിയാണ് മുന്നേറുന്നത്. തമാശ കണ്ടവരെല്ലാം നല്ല അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.
പ്രേമത്തിന് ശേഷം അധ്യാപകന്റെ വേഷത്തില്‍ വിനയ് ഫോര്‍ട്ട് വീണ്ടുമെത്തിയ സിനിമ കൂടിയായിരുന്നു ഇത്. ബോഡി ഷെയ്മിങ് എന്ന ഗൗരവപരമായ വിഷയത്തെക്കുറിച്ചും സിനിമയില്‍ പ്രതിപാദിക്കുന്നുണ്ട്. പ്രദര്‍ശനം തുടരുന്നതിനിടെ ചിത്രത്തിലെ ഒരു പാട്ടിന്റെ മേക്കിങ് വീഡിയോ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു.

തമാശയിലെ പാടി ഞാന്‍ എന്ന ഗാനത്തിന്റെ പിന്നാമ്പുറ കാഴ്ചകളുടെ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. റെക്‌സ് വിജയന്റെ സംഗീതത്തില്‍ ഷഹബാസ് അമനായിരുന്നു ഈ ഗാനം ആലപിച്ചിരുന്നത്. ജൂണ്‍ അഞ്ചിനായിരുന്നു തമാശ തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്.
ഹാപ്പി അവര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, ചെമ്പന്‍ വിനോദ്, ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. ദിവ്യ പ്രഭ, ഗ്രേസ് ആന്റണി, ആര്യ സാലിം, ചിന്നു ചാന്ദിനി,അരുണ്‍ കുര്യന്‍, നവാസ് വളളിക്കുന്ന്, തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications











