»   » തമന്നയില്ല; കാര്‍ത്തിക്ക് നായിക നയന്‍താര

തമന്നയില്ല; കാര്‍ത്തിക്ക് നായിക നയന്‍താര

Posted By:
Subscribe to Filmibeat Malayalam

ചെന്നൈ: വിവാദങ്ങള്‍ക്ക് വിട. പൂര്‍ണമായും കരിയറില്‍ ശ്രദ്ധിക്കുന്ന ഗ്ലാമര്‍ റാണി നയന്‍താരയെയാവും ഇനി പ്രേക്ഷകര്‍ക്ക് കാണാന്‍ കിട്ടുക എന്നാണ് കോടമ്പാക്കം നല്‍കുന്ന സൂചനകള്‍. കാര്‍ത്തിയുടെ പുതിയ ചിത്രത്തിലെ നായിക സ്ഥാനമാണ് രണ്ടാം വരവിനൊരുങ്ങുന്ന നയന്‍താരയുടെ പ്രധാന വേഷം.

നേരത്തെ തമന്നയായിരിക്കും ചിത്രത്തിലെ നായികയെന്ന് ശ്രുതിയുണ്ടായിരുന്നു. എന്നാല്‍ തിരക്കുമൂലം തമന്ന പിന്മാറിയതോടെ ചിത്രത്തില്‍ നയന്‍താരയ്ക്ക് നറുക്കുവീഴുകയായിരുന്നു. അജിത്തിന്റെ നായികയായി വിഷ്ണുവര്‍ദ്ധന്‍ ചിത്രത്തിലാണ് നയന്‍താര ഇപ്പോള്‍ അഭിനയിക്കുന്നത്.

nayantahra

ആര്യയുടെ നായികയായി രാജാറാണി എന്ന ചിത്രത്തിലും നയന്‍താര അഭിനയിച്ചുവരുന്നുണ്ട്. നേരത്തെ തുടര്‍ച്ചയായ വിവാദങ്ങളില്‍പ്പെട്ട് നയന്‍താരയുടെ സിനിമാ കരിയറിന് ചെറിയൊരു ഇടവേളയുണ്ടായിരുന്നു. തമഴകത്തില്‍ മൂന്ന് ചിത്രങ്ങളിലൂടെ വമ്പന്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഈ തിരുവല്ലാക്കാരി.

കാര്‍ത്തിയുടെ സിനിമാഗ്രാഫും അത്ര മെച്ചമല്ല ഇപ്പോള്‍. ശകുനി, അലക്‌സ് പാണ്ഡ്യന്‍ എന്നീ ചിത്രങ്ങള്‍ നിരയ്ക്ക് പൊട്ടി ക്ഷീണത്തിലാണ് കാര്‍ത്തി. അങ്ങനെയാണ് സംവിധായകന്‍ ഹരിയെയും തമന്നയെയും കൂട്ടി ഒരു വിജയഫോര്‍മുലയ്ക്ക് കാര്‍ത്തി ഒരുങ്ങിയത്. എന്നാല്‍ തിരക്കുമൂലം തമന്ന നോ പറഞ്ഞതോടെ അവസരം നയന്‍താരയ്ക്ക് കിട്ടി. കിട്ടിയ അവസരം മുതലാക്കാന്‍ നയന്‍താരയ്ക്ക് കഴിയുമോ എന്ന് കാത്തിരുന്നു കാണാം.

English summary
Nayanthara to star in upcoming Karthi project as Thammanna is busy with work.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam