ഗ്ലിസറിനില്ലാതെ കരയണം! മോഹന്‍ലാലിനെ അന്ന് തമ്പി കണ്ണന്താനം വെല്ലുവിളിച്ചു! പിന്നീട് സംഭവിച്ചതോ? കാണൂ

ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസമായി തന്നിലേക്ക് ആവാഹിക്കാന്‍ കെല്‍പ്പുള്ള താരമാണ് മോഹന്‍ലാല്‍. വില്ലന്‍ വേഷങ്ങളിലൂടെയാണ് തുടക്കം കുറിച്ചതെങ്കിലും പിന്നീട് നായകനിലേക്ക് പ്രമോഷന്‍ ലഭിച്ച മോഹന്‍ലാല്‍ തൊട്ടതെല്ലാം പൊന്നാക്കിയാണ് മുന്നേറിയത്. തമ്പി കണ്ണന്താനവുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നു താരത്തിന്. പരീക്ഷണവും വെല്ലുവിളികളുമൊക്കെ നിറഞ്ഞ സിനിമാജീവിതത്തില്‍ മോഹന്‍ലാല്‍ എന്ന അഭിനേതാവിനെ കൃത്യമായി വിനിയോഗിച്ച സംവിധായകരിലൊരാള്‍ കൂടിയാണ് അദ്ദേഹം. അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ വിയോഗ വാര്‍ത്ത തേടിയെത്തിയപ്പോള്‍ ഞെട്ടിയെന്നായിരുന്നു സിനിമാലോകവും ആരാധകരും പറഞ്ഞത്. ഒക്ടോബറിന്റെ നഷ്ടങ്ങളിലേക്ക് ഇടം പിടിച്ചാണ് അദ്ദേഹം യാത്രയായത്.

മോഹന്‍ലാല്‍ എന്ന അഭിനേതാവിനെ നെഗറ്റീവായി അവതരിപ്പിക്കുമ്പോള്‍ പ്രേക്ഷകര്‍ സ്വീകരിക്കുമോയെന്ന ആശങ്ക അലട്ടിയിരുന്നുവെന്നും ഇക്കാരണത്താല്‍ ആരും രാജാവിന്റെ മകന്‍ നിര്‍മ്മിക്കാന്‍ മുന്നോട്ട് വന്നിരുന്നില്ലെന്നും അതോടെയാണ് ആ ഉത്തരവാദിത്തം താന്‍ സ്വയം ഏറ്റെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. നാടോടി എന്ന സിനിമയി അഭിനയിക്കുന്നതിന് മുന്നോടിയായി താന്‍ നല്‍കിയ വെല്ലുവിളിയെക്കുറിച്ചും മോഹന്‍ലാല്‍ അത് കൂളായി മാനേജ് ചെയ്തതിനെക്കുറിച്ചും അന്നദ്ദേഹം പറഞ്ഞിരുന്നു. ഡ്രൈവറായാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അഭിനയിച്ചത്.

Mohanlal

മോഹന്‍ലാലും എന്‍എന്‍ പിള്ളയും ഒരുമിച്ചുള്ള രംഗമായിരുന്നു ചിത്രീകരിച്ചത്. വൈകാരികത നിറഞ്ഞ രംഗമായിരുന്നു അത്. ആ രംഗത്തിനൊടുവില്‍ മോഹന്‍ലാല്‍ കരയണമെന്നും അതിനായി ഗ്ലിസറിന്‍ നല്‍കില്ലെന്നും താന്‍ പറഞ്ഞിരുന്നുവെന്നും തന്നെ അത്ഭുതപ്പെടുത്തുന്ന പ്രകടനമായിരുന്നു മോഹന്‍ലാല്‍ പുറത്തെടുത്തത്. ഒരു തുള്ളി പോലും ഗ്ലിസറിനിടാതെയാണ് മോഹന്‍ലാല്‍ ആ രംഗം പൂര്‍ത്തിയാക്കിയത്. ആ സീനിനൊടുവില്‍ പൊട്ടിക്കരയുകയായിരുന്നു അദ്ദേഹം. ഇത്തരത്തിലുള്ള ഏത് പ്രതിസന്ധിയേയും അദ്ദേഹം അനായാസേന തരണം ചെയ്യുമെന്ന് അതോടെ ഒന്നുകൂടി വ്യക്തമാവുകയായിരുന്നുവെന്ന് തമ്പി കണ്ണന്താനം പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X