twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കഠിന ഹൃദയനും പ്രചോദനമേകുന്നു! നൗഷാദിന് ധനസഹായവുമായി തമ്പി ആന്റണി, ഹൃദയസ്പർശിയായ വാക്കുകൾ

    |

    സമൂഹമാധ്യമങ്ങളിലെ ചർച്ച വിഷയം നൗഷാദ് എന്ന നല്ല മനുഷ്യനെ കുറിച്ചാണ്. ഒറ്റ ദിവസം കൊണ്ട് ഈ മനുഷ്യൻ മലയാളി ജനതയുടെ മുഴുവൻ നൗഷാദിക്കയായിരിക്കുകയാണ്. വെള്ളം പാഞ്ഞ് അടുത്തപ്പോൾ ജീവനും മുറുകെ പിടിച്ച്, ഇതുവരെ കരുതിയ എല്ലാം ഉപേക്ഷിച്ച ജനങ്ങൾക്ക് തന്റെ ആകെയുണ്ടായ സമ്പാദ്യം നൽകി കൂടെ നിൽക്കുകയാണ് ഈ മനുഷ്യ സ്നേഹി.

    പെരുനാൾ ദിന കച്ചവടത്തിനായി തന്റെ കടയിൽ കരുതിയിരുന്ന വസ്ത്രങ്ങൾ വയനാട്ടിലേയും മലപ്പുറത്തേയും ദുരിത ബാധിതരിലേയ്ക്ക് എത്തിക്കുകയാണ് അദ്ദേഹം. ബ്രോഡ് വെയിൽ വഴിയോര കച്ചവടക്കാരനായ ഇദ്ദേഹം മലയാളികൾക്ക് പ്രചോദനമാകുകയാണ് . ഇദ്ദേഹത്തിന്റെ പ്രവർത്തിയെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. നൗഷാദിന് സഹായ ഹസ്തവുമായി നടനും നിർമ്മാതവുമായ തമ്പി ആന്റണി.

    നൗഷാദിക്ക... അതിലൊരു കൈ നിങ്ങളുടേതാണ്! നന്മയുള്ള ആ മനുഷ്യ സ്നേഹിയെ കുറിച്ച് സിദ്ദിഖിന്റെ വാക്കുകൾനൗഷാദിക്ക... അതിലൊരു കൈ നിങ്ങളുടേതാണ്! നന്മയുള്ള ആ മനുഷ്യ സ്നേഹിയെ കുറിച്ച് സിദ്ദിഖിന്റെ വാക്കുകൾ

      സാഷ്ടാംഗ പ്രണമം

    നൗഷാദിന്റെ വിശാല മനസിനെ അഭിനന്ദിക്കുകയാണ് തമ്പി ആന്റണി. ഫേസ്ബുക്കിൽ പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. നൗഷാദ് നൗഷാദ്
    നിങ്ങളുടെ വിശാല മനസ്സിന്,ഏതു കഠിനഹൃദയനും പ്രചോദനമേകുന്ന ഹൃദയ വിശാലതക്ക് സാഷ്ടാംഗ പ്രണാമം തമ്പി ആന്റണി കുറിച്ചു. കൂടാതെ അദ്ദേഹത്തിന് ധനസഹായവു നൽകുമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. നിങ്ങളുടെ നഷ്ടത്തിൽ 50,000 രൂപ ഞാൻ പങ്കിടുന്നുവെന്നും. നൗഷാദിന്റെ ഫോൺ നമ്പർ ലഭിച്ചെന്നും അദ്ദേഹവുമായി ബന്ധപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

    നൂറിൽ നൂറ് സ്നേഹം

    നടൻ സിദ്ദിഖും നൗഷാദിന് അഭിനന്ദനം അറിയിച്ച് രംഗത്തെത്തിയിരുന്നു. ഈ മനുഷ്യൻ നൗഷാദ് എന്നാണ് സിദ്ദിഖ് ൽ വിശേഷിപ്പിച്ചിരിക്കുന്നത്.
    ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിർത്തുന്നത് വലിയ മനുഷ്യരുടെ കാണാൻ കഴിയാത്ത കൈയുകളാണെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. നൗഷാദിക്കാ, തീർച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാൻ വിശ്വസിക്കുന്നു.ചില നുണ പ്രചരണങ്ങൾക്കിപ്പുറവും, കരുതൽ പങ്കു വയ്ക്കുന്ന, ചേർത്തു പിടിക്കുന്ന, നിസ്വാർത്ഥരായ മനുഷ്യരെക്കണ്ട് മനസ്സു നിറയുന്നു.നൂറിൽ നൂറ് സ്നേഹം. നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും.

    ഇതാണ്  നൗഷാദ്

    ദുരിതാശ്വാസത്തിനായി തുണിത്തരങ്ങളും ചെരുപ്പുകളും തെണ്ടി ബ്രോഡ്‌‌വേയിലെ കടകൾ തോറും കയറിയിറങ്ങി നടക്കുമ്പോൾ "നിങ്ങൾക്ക് കുഞ്ഞുടുപ്പുകൾ വേണോ" എന്നു ചോദിച്ച് കൂട്ടിക്കൊണ്ടു പോയി, അഞ്ച് ചാക്കു നിറയെ തുണിത്തരങ്ങൾ എടുത്തു തന്നൊരു മട്ടാഞ്ചേരിക്കാരൻ. നിങ്ങൾക്കിത് വലിയ നഷ്ടം വരുത്തില്ലേ‌ത്? എന്നു ചോദിച്ചപ്പോൾ, "നമ്മൾ പോകുമ്പോൾ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാൻ പറ്റൂല്ലല്ലോ? എനിക്ക് നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം. നാളെ പെരുന്നാളല്ലേ.. എന്റെ പെരുന്നാളിങ്ങനെയാ." എന്നുപറഞ്ഞ് ചിരിച്ചൊരു മനുഷ്യൻ.

     ഇതാണ്  തന്റെ ലാഭം

    പെരുന്നാളായിട്ട് ഇത്തരത്തിൽ വസ്ത്രങ്ങൾ നൽകുന്നത് നഷ്ടമാകില്ലേ എന്ന് രാജേഷ് ശർമ ചോദിച്ചപ്പോൾ ഹൃദയ സ്പർശിയായ മറുപടിയാണ് ഇദ്ദേഹം നൽകിയത് . മനുഷ്യന് നന്മ ചെയ്യുന്നതാണ് തനിക്ക് ലാഭമെന്നായിരുന്നു അതിന് മറുപടി. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മടിച്ചു നിൽക്കുന്നവർക്ക് പ്രചോദനമാണ് നൗഷാദ്. പെരുന്നാളായിട്ടും കച്ചവടത്തിന്റെ ലാഭമോ, നഷ്ടമോ ഒന്നും നോക്കാതെയാണ് നൗഷാദ് വസ്ത്രങ്ങൾ നൽകിയത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മടിച്ചു നിൽക്കുന്നവർക്ക് പ്രചോദനമാണ് നൗഷാദ്.

     രാജാവിന്റെ മകനല്ല മോഹൻലാലിന്റെ ആദ്യ സൂപ്പർ ഹിറ്റ് ചിത്രം! ആ ഹിറ്റായ ചിത്രം ഇതാണ്... രാജാവിന്റെ മകനല്ല മോഹൻലാലിന്റെ ആദ്യ സൂപ്പർ ഹിറ്റ് ചിത്രം! ആ ഹിറ്റായ ചിത്രം ഇതാണ്...

    English summary
    thampy antony gives 50000 rupees to noushad
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X