കാണുമ്പോള്‍ നിന്നെ...! റെക്‌സ് വിജയന്റെ സംഗീതത്തില്‍ തമാശയിലെ പുതിയ പാട്ട്! വീഡിയോ കാണാം
വിനയ് ഫോര്‍ട്ടിന്‌റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് തമാശ. സിനിമ ജൂണ്‍ അഞ്ചിനാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. തമാശയിലെ പുതിയൊരു ഗാനം കൂടി സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. റെക്‌സ് വിജയന്റെ സംഗീതത്തില്‍ ആശ വിജയന്‍ പാടിയൊരു പാട്ടാണ് പുറത്തിറങ്ങിയിരിക്കുന്നത്.
'കാണുമ്പോള്‍ നിന്നെ' എന്നു തുടങ്ങുന്ന ഗാനത്തിന് മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്. നവാഗതനായ അഷ്റഫ് ഹംസയാണ് തമാശ സംവിധാനം ചെയ്തിരിക്കുന്നത്. പ്രേമത്തിന് ശേഷം വിനയ് ഫോര്‍ട്ട് അധ്യാപകന്റെ റോളിലെത്തുന്ന ചിത്രം കൂടിയാണിത്.

തിരക്കഥാകൃത്തും സംവിധായകനുമായ മുഹ്‌സിന്‍ പെരാരി ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നു. ദിവ്യ പ്രഭ,ഗ്രേസ് ആന്റണി,ആര്യ സാലിം, ചിന്നു ചാന്ദിനി തുടങ്ങിയവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ഹാപ്പി അവര്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, ചെമ്പന്‍ വിനോദ്, ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങിയവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. അരുണ്‍ കുര്യന്‍, നവാസ് വളളിക്കുന്ന്, തുടങ്ങിയവരാണ് തമാശയില്‍ മറ്റു പ്രധാന താരങ്ങള്‍.


Click it and Unblock the Notifications











