45 കോടിയുടെ വിജയത്തിളക്കത്തില്‍ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍,കളക്ഷന്‍ വിവരം പുറത്തുവിട്ട് അണിയറക്കാര്‍

By Midhun Raj

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലായി വിജകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. വലിയ താരനിര ഇല്ലാതിരുന്നിട്ടും ഗംഭീര വരവേല്‍പ്പാണ് സിനിമയ്ക്ക് എല്ലായിടത്തും ലഭിച്ചിരുന്നത്. പ്ലസ്ടു പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ ചിത്രത്തെ ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ ഒന്നടങ്കം സ്വീകരിച്ചത്. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം ഹൗസ്ഫുളായിട്ടാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നത്.

കുമ്പളങ്ങി നൈറ്റ്‌സിലൂടെ ശ്രദ്ധേയനായ മാത്യുവിന്റെയും

കുമ്പളങ്ങി നൈറ്റ്‌സിലൂടെ ശ്രദ്ധേയനായ മാത്യുവിന്റെയും ഉദാഹരണം സുജാതയിലൂടെ ശ്രദ്ധിക്കപ്പെട്ട അനശ്വരയുടെയും കരിയര്‍ ബെസ്റ്റായി മാറിയിരുന്നു ചിത്രം. തണ്ണീര്‍മത്തനില്‍ ജെയ്‌സണും കീര്‍ത്തിയുമായി മികച്ച പ്രകടനം തന്നെയാണ് ഇരുവരും കാഴ്ചവെച്ചിരുന്നത്. പ്ലസ്ടു കാലത്തെ പ്രണയവും സൗഹൃദവും സംഘര്‍ഷങ്ങളുമൊക്കെ ഇടകലര്‍ത്തികൊണ്ടായിരുന്നു തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ അണിയിച്ചൊരുക്കിയിരുന്നത്. ആദ്യം മുതല്‍ അവസാനം വരെ എല്ലാതരം പ്രേക്ഷകര്‍ക്കും ആസ്വദിച്ച് കാണാന്‍ കഴിയുന്ന ഒരു ചിത്രം കൂടിയായിരുന്നു ഇത്.

മികച്ച പ്രതികരണത്തോടൊപ്പം

മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കികൊണ്ടാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ മുന്നേറുന്നത്. സിനിമയുടെ ലേറ്റസ്റ്റ് കളക്ഷന്‍ വിവരം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. 45 കോടി രൂപ കളക്ഷന്‍ ലോകമെമ്പാടുമുളള തിയ്യേറ്ററുകളില്‍ നിന്നായി സിനിമ നേടിയെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. 2കോടി മുതല്‍ മുടക്കിലാണ് സിനിമ നിര്‍മ്മിച്ചിരുന്നത്. ചെറിയ ബഡ്ജറ്റില്‍ നിര്‍മ്മിച്ച് വലിയ നേട്ടം സ്വന്തമാക്കിയ ചിത്രത്തെ സോഷ്യല്‍ മീഡിയ ഒന്നടങ്കം പ്രശംസിച്ചിരുന്നു.

കഴിഞ്ഞ ദിവസം 30 കോടി കളക്ഷനാണ്

കഴിഞ്ഞ ദിവസം 30 കോടി കളക്ഷനാണ് സിനിമ നേടിയിരിക്കുന്നതെന്നുളള റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതേതുടര്‍ന്നാണ് അണിയറ പ്രവര്‍ത്തകര്‍ തന്നെ ഔദ്യോഗികയമായി യഥാര്‍ത്ഥ കളക്ഷന്‍ പുറത്തുവിട്ടിരിക്കുന്നത്. അതേസമയം റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം സിനിമ ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. പലയിടത്തും റൊക്കോര്‍ഡ് ഹൗസ്ഫുള്‍ ഷോകളായിരുന്നു തണ്ണീര്‍മത്തന് ലഭിച്ചിരുന്നത്. കൗമാര പ്രായക്കാരും യുവാക്കളും കുടുംബ പ്രേക്ഷകരുമെല്ലാം തന്നെ കൂടുതലായി തിയ്യേറ്ററുകളിലേക്ക് എത്തിയത് ചിത്രത്തിന്റെ വിജയത്തില്‍ നിര്‍ണായകമായിരുന്നു.

ആദ്യ ആഴ്ചയില്‍

സിനിമ പുറത്തിറങ്ങിയ ആദ്യ ആഴ്ചയില്‍ മികച്ച കളക്ഷനായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. ആദ്യ ആഴ്ചയിലെ പ്രകടനം തുടര്‍ന്നുളള ആഴ്ചകളിലും ആവര്‍ത്തിക്കാനായതാണ് കളക്ഷന്‍ ഇത്രയും കൂടാന്‍ കാരണമായത്. ആദ്യ ദിനങ്ങളില്‍ ലഭിച്ച മികച്ച സ്വീകാര്യതയും പ്രേക്ഷക പ്രതികരണങ്ങളുമെല്ലാം സിനിമയെ ഏറെ സഹായിച്ചിരുന്നു. തണ്ണീര്‍മത്തന്‍ ദിനങ്ങളുടെ ടോട്ടല്‍ ബിസിനസ് കളക്ഷനാണ് അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നതെന്ന് അറിയുന്നു.

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍

ക്യാമറാമാന്‍ ജോമോന്‍ ടി ജോണ്‍, ഷെബിന്‍ ബക്കര്‍, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ് തുടങ്ങിയവര്‍ ചേര്‍ന്നാണ് തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ നിര്‍മ്മിച്ചിരുന്നത്. സിനിമയിലൂടെ നിരവധി പുതുമുഖ താരങ്ങളാണ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. മൂക്കുത്തി,വിശുദ്ധ ആംബ്രോസ് തുടങ്ങിയ ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഗിരീഷ് എഡിയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.

Recommended Video

തണ്ണീര്‍മത്തന്‍ മധുരത്തില്‍ അലിഞ്ഞ് കേരളം
ജെയ്‌സണ്‍ എന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ

ജെയ്‌സണ്‍ എന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ജീവിതത്തിലെ മൂന്ന് പ്രധാന പ്രശ്‌നങ്ങളും അത് പരിഹരിക്കപ്പെടുന്നതുമാണ് ചിത്രത്തില്‍ കാണിക്കുന്നത്. തണ്ണീര്‍ മത്തന്‍ ദിനങ്ങളില്‍ വിനീത് ശ്രീനിവാസനും പ്രധാന വേഷത്തിലെത്തിയിരുന്നു. അരവിന്ദന്റെ അതിഥികള്‍ക്കു ശേഷം വിനീതിന്റെയും ശ്രദ്ധേയ പ്രകടനം സിനിമയില്‍ തന്നെയായിരുന്നു. ജെയ്‌സണിന്റെ ശത്രുവായ അധ്യാപകനായിട്ടാണ് വിനീത് ചിത്രത്തില്‍ എത്തിയിരുന്നത്. രണ്ടു കോടിയോളം രൂപയ്ക്ക് നേരത്തെ എഷ്യാനെറ്റ് ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ് സ്വന്തമാക്കിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X