തക്കാളിപ്പെട്ടിയും, തെര്‍മോക്കോളും അടുക്കി വെച്ചാല്‍ സെറ്റ് ആവില്ല! വിമര്‍ശകനോട് തങ്കമണിയുടെ ആര്‍ട് ഡയറക്ടര്‍

ജനപ്രിയ നടന്‍ ദിലീപ് നായകനായ 'പവി കെയര്‍ ടേക്കര്‍' എന്ന സിനിമ കഴിഞ്ഞ ദിവസം മുതല്‍ തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. എല്ലായിടത്ത് നിന്നും പോസിറ്റീവ് പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. അതേ സമയം ഇതിന് മുന്‍പ് റിലീസ് ചെയ്ത തങ്കമണി എന്ന ദിലീപ് ചിത്രത്തെ പറ്റിയുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ നടക്കുകയാണ്.

ദിലീപിനെ നായകനാക്കി രതീഷ് രഘുനാഥന്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ചിത്രമാണ് തങ്കമണി. യഥാര്‍ഥ സംഭവകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചിരുന്നത്. എന്നാല്‍ സിനിമയുടെ ആര്‍ട് വര്‍ക്കിനെ പരിഹസിച്ചു കൊണ്ട് ഒരു യൂട്യൂബര്‍ രംഗത്ത് വന്നിരുന്നു.

thankamani-

ഈ സിനിമയുടേത് കൂതറ വര്‍ക്ക് ആണെന്നും കുറെ തക്കാളിപ്പെട്ടിയും, തെര്‍മോക്കോളും അടുക്കി വെച്ചാല്‍ സെറ്റ് ആവില്ലെന്നും തുടങ്ങി പരിഹാസരൂപേണയാണ് ഒരാള്‍ തങ്കമണി സിനിമയെ കൡയാക്കിയത്. ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ ആര്‍ട്ട് ഡയറക്ടറായ മനു ജഗദ്.

തങ്ങള്‍ക്ക് കിട്ടിയ കുറഞ്ഞ സമയത്തിനുള്ളില്‍ ചെയ്ത വര്‍ക്കാണ് ഇതെന്നും ചെയ്യുന്ന തൊഴിലിനോട് നീതി പുലര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നും മനു പറയുന്നു. മാത്രമല്ല തന്റെ കൂടെ പ്രവര്‍ത്തിച്ചവരുടെ വിഷമം കണ്ടില്ലെന്ന് വെക്കാന്‍ പറ്റാത്തത് കൊണ്ടാണ് ഇങ്ങനൊരു മറുപടിയുമായി വരാന്‍ കാരണം. എന്ന് പറഞ്ഞതിനൊപ്പം തങ്കമണിയുടെ സെറ്റില്‍ നിന്നുള്ള നിരവധി ഫോട്ടോസും താരം പുറത്ത് വിട്ടിരിക്കുകയാണ്. മനു ജഗത്തിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

'തങ്കമണി എന്ന സിനിമയ്ക്കു വേണ്ടി ഞാനും എന്റെ സഹപ്രവര്‍ത്തകരും കൂടി എനിക്കനുവദിച്ചു കിട്ടിയ വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ മാക്‌സിമം ചെലവ് കുറച്ചു ചെയ്ത തങ്കമണി എന്ന ടൗണ്‍ ഷിപ്പ്. ചെയ്യുന്ന തൊഴിലിനോട് കഴിയുന്നതും നീതി പുലര്‍ത്താന്‍ ശ്രമിക്കാറുണ്ട്.

സമയവും, സാമ്പത്തികവും, കാലാവസ്ഥയും പ്രതികൂലമാവുന്ന സാഹചര്യത്തിലും പെര്‍ഫെക്ഷന് പ്രാധാന്യം കൊടുത്തു തന്നെയാണ് ചെയ്യാറ്. കാലഘട്ടം കൂടി അടയാളപ്പെടുത്തേണ്ട നിര്‍മിതി ആയതുകൊണ്ട് തെറ്റുകള്‍ വരാം. അത് ചൂണ്ടി കാണിക്കുന്നതും നല്ല കാര്യമാണ് സ്വീകാര്യവും ആണ്.

thankamani-

എന്നുവെച്ച് വിമര്‍ശനം ഒരു തൊഴിലാക്കി ആരെയും എന്തിനെയും ഏതു രീതിയിലും ഉണ്ടാക്കാം എന്നാവരുത്. ഇതൊക്കെ കൂതറ വര്‍ക്ക് ആണെന്നും കുറെ തക്കാളിപ്പെട്ടിയും, തെര്‍മോക്കോളും അടുക്കി വെച്ചാല്‍ സെറ്റ് ആവില്ലെന്നും പറയുന്ന കേട്ടു. കുറെ വര്‍ഷത്തെ കഠിനാധ്വാനം ആണ് ഇന്നീ നിലയില്‍ നില്‍ക്കാന്‍ പറ്റുന്നത്.

അങ്ങനെ നീ പറയുമ്പോഴേക്കും അനുവദിക്കാന്‍ കുറച്ചു ബുദ്ധിമുട്ടുണ്ട്. നിനക്ക് മനസ്സിലാകില്ല. എന്റെയൊപ്പം വിയര്‍പ്പൊഴുക്കിയ കുറേപ്പേരുണ്ട്. അവരുടെയൊക്കെ വിഷമം കണ്ടില്ലെന്നു വെയ്ക്കാന്‍ പറ്റില്ലെന്നുമാണ്', മനു ജഗദ് പറയുന്നത്.

ദിലീപിന് പുറമേ നിത പിള്ള, പ്രാണിത സുബാഷ്, മനോജ് കെ ജയന്‍, സിദ്ദിഖ്, സുദേവ് നായര്‍ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരന്ന ചിത്രമാണ് തങ്കമണി.

Read more about: dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X