ഒടിയൻ ഒരുപാട് കാര്യം പഠിപ്പിച്ചു! ശ്രീകുമാര്‍ മേനോനോട് നന്ദി പറഞ്ഞ് മോഹന്‍ലാല്‍...

ഏറെ വിവാദങ്ങൾ കേൾക്കേണ്ടി വന്ന ചിത്രമായിരുന്നു വിഎ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഒടിയൻ. വലിയ ഹൈപ്പോ.ടു കൂടി പുറത്തു വന്ന ചിത്രമായിരുന്നു ഓടിയൻ. എന്നാൽ പ്രതീക്ഷിച്ച വിജയം ചിത്രത്തിന് നേടാൻ കഴിഞ്ഞിരുന്നില്ല. ചിത്രം പുറത്തിറങ്ങിയതിനു പിന്നാലെ ഏറെ വിമർശനങ്ങളും വിവാദങ്ങളും ചിത്രത്തെ തേടി എത്തുകയായിരുന്നു.

മോഹൻലാൽ, മഞ്ജുവാര്യർ, പ്രകാശ് രാജ് എന്നിവർ പ്രധാന കഥപാത്രങ്ങളിലെത്തിയ ചിത്രത്തിലെ ഗാനങ്ങൾ ആദ്യം മുതലെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തന്റെ ജീവിതത്തിൽ ഏറ്റവും എടുത്തു പറയാവുന്ന ചിത്രങ്ങളിൽ ഒന്നാണ് ഒടിയനെന്ന് മോഹൻലാൽ. ഒടിയന്‍, ലൂസിഫര്‍, ഇട്ടിമാണി എന്നീ ചിത്രങ്ങളുടെ വിജയാഘോഷവും മരയ്ക്കാര്‍, എമ്പൂരാന്‍, ബറോസ് എന്നീ സിനിമകളുടെ പ്രഖ്യാപനങ്ങളും ഒരുമിച്ച് നടന്ന വേദിയില്‍ സംസാരിക്കുകയായിരുന്നു താരം.

സ്വീകരിച്ചതിന് നന്ദി


ആ സിനിമയെ ചൊല്ലി ഒരുപാട് പ്രശ്നങ്ങളും വിവാദങ്ങളും ഉയർന്നിരുന്നു. ഇതെല്ലാം മറിവെച്ചു കൊണ്ട് പ്രേക്ഷകർ ഓടിയനെ സ്വീകരിച്ചു എന്നത് വലിയ കാര്യമാണ്. തന്റെ അഭിനയജീവിതത്തിൽ ഏറ്റവും എടുത്തു പറയാവുന്ന ഒരു സിനിമ കൂടിയാണ് ഓടിയനെന്ന് മോഹൻലാൽ കൂട്ടിച്ചേർത്തു. ആശിർവാദത്തോടെ ലാലേട്ടൻ ൺന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഓടിയനെ കുറിച്ച് ലലേട്ടൻ വാചാലനായത്.

ജീവിത വീക്ഷണം മാറ്റിയ ചിത്രം

മറ്റ് സിനിമകളെപ്പോലെ തന്നെ സംഭവിച്ച ഒരു ചിത്രമാണ് ഓടിയൻ. എന്നാൽ ഈ ചിത്രം എനിക്ക് ആ ചിത്രം ഒരുപാട് നന്മകള്‍ കൊണ്ടുവന്നിട്ടുണ്ട്. എന്റെ ജീവിതത്തിന്റെ വീക്ഷണങ്ങള്‍ മാറിയിട്ടുണ്ട്. ഒരു അഭിനേതാവ് എന്ന നിലയില്‍ ആ സിനിമ എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. ശ്രീകുമാറിനും ഹരികൃഷ്ണനും ആന്റണിക്കും ആ ചിത്രത്തിനു പിന്നിൽ പ്രവര്‍ത്തിച്ച മറ്റെല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുന്നു- ലാലേട്ടൻ പറഞ്ഞു. എആർ

ശ്രീകുമാർ മേനോന്റെ കഠിനശ്രമം

ശ്രീകുമാർ മേനോന്റെ കഠിനശ്രമം
ചിത്രത്തെ കുറിച്ച് ഒരുപാട് സംഭവങ്ങളുണ്ടായി.പക്ഷേ അതിനെയൊക്കെ മാറ്റിവച്ചുകൊണ്ട് മലയാളികള്‍ ആ സിനിമയെ സ്വീകരിച്ചു എന്നത് വലിയ കാര്യമാണ്. തീര്‍ച്ഛയായും ശ്രീകുമാറിന്റെ കഠിനശ്രമം ആ സിനിമയുടെ പിന്നിലുണ്ട്. ഒരു നടന്‍ എന്ന നിലയില്‍ എനിക്ക് എന്റെ ജീവിതത്തില്‍ എടുത്തുപറയാവുന്ന സിനിമകളില്‍ ഒന്നായിമാറി ഒടിയന്‍. അതിന് നന്ദി ശ്രീകുമാര്‍. ഈ സിനിമ കണ്ട് ഞങ്ങളെ അനുഗ്രഹിച്ച എല്ലാവര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ ഞാന്‍ നന്ദി പറയുന്നു,' മോഹന്‍ലാല്‍ പറഞ്ഞു.

ഒടിയൻ

ഒടിയൻ

പോയവർഷം അവസാനം പുറത്തിറങ്ങിയ ലാലേട്ടൻ ചിത്രമാണ് ഓടിയൻ. ലാലേട്ടനോടൊപ്പം ഇന്ത്യൻ സിനിമയിലെ മുൻനിരതാരങ്ങൾ ചിത്രത്തിലെത്തിയിരുന്നു. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത് ഡിസംബർ 14 ന് റിലീസായ ചിത്രം നിർമ്മിച്ചത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X