റിയലിസ്റ്റിക് റൊമാന്റിക്ക് കോമഡിയുമായി ജെയ്‌സന്റെ ചേട്ടന്‍! നായകനായി ഡിനോയ് പൗലോസിന്റെ പുതിയ ചിത്രം
തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ഈ വര്‍ഷം പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളിലൊന്നാണ്. പസ്ടു പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ സിനിമ മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയിരുന്നു. ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍, മാത്യൂ തോമസ്, അനശ്വര രാജന്‍ തുടങ്ങിയവരുടെ പ്രകടനങ്ങള്‍ക്ക് മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു ലഭിച്ചത്. നവാഗതനായ ഗിരീഷ് എഡിയായിരുന്നു സിനിമ സംവിധാനം ചെയ്തിരുന്നത്.

ചിത്രത്തില്‍ മാത്യു തോമസിന്റെ ഏട്ടനായി അഭിനയിച്ച ഡിനോയ് പൗലോസിന്റെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അഭിനയത്തിനു പുറമെ ചിത്രത്തിന്റെ തിരക്കഥാകൃത്തുകളില്‍ ഒരാള്‍ കൂടിയായിരുന്നു ഡിനോയ്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ക്ക് പിന്നാലെ ഡിനോയ് നായകനാവുന്ന പുതിയൊരു ചിത്രത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ഡിനോയ് തന്നെ തിരക്കഥയെഴുതുന്ന ചിത്രം ഒരു റിയലിസ്റ്റിക് റൊമാന്റിക്ക് കോമഡി ചിത്രമായിട്ടാണ് ഒരുങ്ങുന്നത്.
സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ പ്രവര്‍ത്തിച്ചവരും ഡിനോയുടെ പുതിയ ചിത്രത്തില്‍ ഉണ്ടാകുമെന്നും അറിയുന്നു. ചിത്രത്തിലെ മറ്റു താരങ്ങളെയും അണിയറപ്രവര്‍ത്തകരെയുംകുറിച്ചുളള വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നാണ് അറിയുന്നത്. തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ ജോയ്‌സണ്‍ എന്ന കഥാപാത്രമായിട്ടാണ് ഡിനോയ് പൗലോസ് എത്തിയിരുന്നത്. ജെയ്‌സന്റെ ചേട്ടന്റെ റോളില്‍ മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവെച്ചിരുന്നത്.


Click it and Unblock the Notifications