ബോക്‌സോഫീസില്‍നിന്നും 30 കോടി വാരി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍! ഗള്‍ഫ് രാജ്യങ്ങളിലും തരംഗമായി സിനിമ

By Midhun Raj

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ കേരളത്തിലെ തിയ്യേറ്ററുകളില്‍ ഇപ്പോഴും തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. പ്ലസ്ടു പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ ചിത്രത്തെ പ്രേക്ഷകര്‍ ഒന്നടങ്കം സ്വീകരിച്ചിരുന്നു. വലിയ താരനിര ഇല്ലാതിരുന്നിട്ടും മികച്ച സ്വീകാര്യത തന്നെയാണ് സിനിമയ്ക്ക് തിയ്യേറ്ററുകളില്‍ ലഭിച്ചിരുന്നത്. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം ഹൗസ്ഫുളായിട്ടാണ് ചിത്രം പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്

കൗമാര പ്രായക്കാരും യുവാക്കളും

കൗമാര പ്രായക്കാരും യുവാക്കളും കുടുംബ പ്രേക്ഷകരുമെല്ലാം തന്നെ കൂടുതലായി തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നു. പ്ലസ്ടു കാലത്തെ പ്രണയവും സൗഹൃദവും സംഘര്‍ഷങ്ങളുമൊക്കെ ഇടകലര്‍ത്തികൊണ്ടായിരുന്നു തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ അണിയിച്ചൊരുക്കിയിരുന്നത്. തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ മാത്യു തോമസിന്റെയും അനശ്വര രാജന്റെയും പ്രകടനങ്ങള്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കുമ്പളങ്ങി നൈറ്റ്സിലൂടെ ശ്രദ്ധേയനായ

കുമ്പളങ്ങി നൈറ്റ്സിലൂടെ ശ്രദ്ധേയനായ മാത്യുവിന്റെയും ഉദാഹരണം സുജാതയിലൂടെ ശ്രദ്ധിക്കപ്പെട്ട അനശ്വരയുടെയും കരിയര്‍ ബെസ്റ്റായി മാറിയിരുന്നു ചിത്രം. അതേസമയം മികച്ച പ്രതികരണങ്ങള്‍ക്കൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കികൊണ്ടാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ തിയ്യേറ്ററുകളില്‍ കുതിക്കുന്നത്. സിനിമ പുറത്തിറങ്ങിയ ആദ്യ ആഴ്ചയില്‍ മികച്ച കളക്ഷനായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. ആദ്യ ആഴ്ചയിലെ പ്രകടനം സിനിമ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ 30 കോടി രൂപയ്ക്ക് മുകളില്‍ ഗ്രോസ് കളക്ഷനിലേക്ക് എത്തിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ട്രേഡ് അനലിസ്റ്റുകളാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്. 1.75 മുതല്‍മുടക്കിലാണ് സിനിമ നേരത്തെ അണിയിച്ചൊരുക്കിയിരുന്നത്. യുഎഇ-ജിസിസി ബോക്‌സോഫീസുകളില്‍ നിന്നായി 10 ദിവസം കൊണ്ട് 11.27കോടി രൂപയാണ് സിനിമ നേടിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

രണ്ടു കോടിയോളം രൂപയ്ക്ക്

രണ്ടു കോടിയോളം രൂപയ്ക്ക് നേരത്തെ എഷ്യാനെറ്റ് ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ് സ്വന്തമാക്കിയിരുന്നു. സിനിമയുടെ ടോട്ടല്‍ ബിസിനസില്‍ നിന്നും നിര്‍മ്മാതാക്കള്‍ ഇതിനകം 20 കോടിക്ക് മുകളില്‍ നേടിയിട്ടുണ്ട് എന്നും കണക്കാക്കപ്പെടുന്നു. ആദ്യ ദിനങ്ങളില്‍ ലഭിച്ച മികച്ച സ്വീകാര്യതയും പ്രേക്ഷക പ്രതികരണങ്ങളുമെല്ലാം സിനിമയെ ഏറെ സഹായിച്ചിരുന്നു. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം മികച്ച വരവേല്‍പ്പാണ് സിനിമയ്ക്ക് ലഭിച്ചിരുന്നത്.

വിനീത് ശ്രീനിവാസനും പ്രധാന വേഷത്തിലെത്തിയിരുന്നു

തണ്ണീര്‍ മത്തന്‍ ദിനങ്ങളില്‍ വിനീത് ശ്രീനിവാസനും പ്രധാന വേഷത്തിലെത്തിയിരുന്നു. അരവിന്ദന്റെ അതിഥികള്‍ക്കു ശേഷം വിനീതിന്റെയും ശ്രദ്ധേയ പ്രകടനം സിനിമയില്‍ തന്നെയായിരുന്നു. ജെയ്സണിന്റെ ശത്രുവായ അധ്യാപകനായിട്ടാണ് വിനീത് ചിത്രത്തില്‍ എത്തിയിരുന്നത്. ജെയ്സണ്‍ എന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ജീവിതത്തിലെ മൂന്ന് പ്രധാന പ്രശ്നങ്ങളും അത് പരിഹരിക്കപ്പെടുന്നതുമാണ് ചിത്രത്തില്‍ കാണിക്കുന്നത്.

മറ്റു പ്രധാന വേഷങ്ങളില്‍

ഇര്‍ഷാദ്,നിഷ സാരംഗ്,ശബരീഷ് വര്‍മ്മ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയിരിക്കുന്നത്. ദിനോയ് പൗലോസും ഗിരീഷ് എഡിയും തിരക്കഥ ഒരുക്കിയ ചിത്രത്തിന് ജോമോന്‍ ടി ജോണും വിനോദ് ഇല്ലമ്പിളളിയും ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു. ഷെമീര്‍ മുഹമ്മദാണ് എഡിറ്റിങ്. ജസ്റ്റിന്‍ വര്‍ഗീസ് സിനിമയിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നു

ഗിരീഷ് എഡിയാണ്

മൂക്കുത്തി, വിശുദ്ധ ആംബ്രോസ് തുടങ്ങിയ ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഗിരീഷ് എഡിയാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ സംവിധാനം ചെയ്തിരുന്നത്. ക്യാമറാമാന്‍ ജോമോന്‍ ടി ജോണ്‍, ഷെബിന്‍ ബക്കര്‍, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ് തുടങ്ങിയവര്‍ ചേര്‍ന്നാണ് തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ നിര്‍മ്മിച്ചിരുന്നത്.സിനിമയിലൂടെ നിരവധി പുതുമുഖ താരങ്ങളാണ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X