ജാതിക്കാ തോട്ടത്തിന് ശേഷം തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ അടുത്ത ഹിറ്റ് ഗാനം! വൈറലായി വീഡിയോ! കാണൂ
വിനീത് ശ്രീനിവാസനും കുമ്പളങ്ങി നൈറ്റ്സിലൂടെ ശ്രദ്ധേയനായ മാത്യു തോമസും മുഖ്യ വേഷങ്ങളില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍. സിനിമ ജൂലായ് 26നാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പുതിയ പാട്ട് ശ്രദ്ധേയമായി മാറിയിരുന്നു. ശ്യാമ വര്‍ണ്ണ രൂപിണി എന്നു തുടങ്ങുന്ന ഗാനമാണ് സിനിമയുടെതായി പുറത്തുവന്നിരിക്കുന്നത്.
പാട്ടിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ജസ്റ്റിന്‍ വര്‍ഗീസിന്റെ സംഗീതത്തില്‍ പ്രദീപ് പളളുരുത്തിയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. തണ്ണീര്‍ മത്തന്‍ ദിനങ്ങളുടെതായി നേരത്തെ പുറത്തിറങ്ങിയ ജാതിക്കാ തോട്ടം ഗാനവും ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംനേടിയിരുന്നു. സിനിമയുടെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലറും ശ്രദ്ധിക്കപ്പെട്ടു.

അധ്യാപകന്റെ വേഷത്തിലാണ് ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍ എത്തുന്നത്. സ്‌കൂള്‍ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ പറയുന്നത്. ഉദാഹരണം സുജാതയിലൂടെ ശ്രദ്ധേയയായ അനശ്വര രാജനും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. അളള് രാമേന്ദ്രന്‍ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുകളില്‍ ഒരാളായ ഗിരീഷ് എഡി ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണിത്. ജോമാന്‍ ടി ജോണ്‍, ഷെബിന്‍ ബക്കര്‍, ഷമീര്‍ മുഹമ്മദ് തുടങ്ങിയവര്‍ ചേര്‍ന്നാണ് തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications