തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ അശ്വതി ടീച്ചര്‍ വിവാഹിതയായി! ശ്രീരഞ്ജിനിയെ താലിചാര്‍ത്തി രഞ്ജിത്ത്
തണ്ണീര്‍ മത്തന്‍ ദിനങ്ങളിലൂടെ ശ്രദ്ധേയയായ നടി ശ്രീരഞ്ജിനി വിവാഹിതയായി. പെരുമ്പാവൂര്‍ സ്വദേശി രഞ്ജിത്ത് പി രവീന്ദ്രനാണ് നടിയെ താലി ചാര്‍ത്തിയത്. സിനിമയില്‍ വിവാഹം നടക്കാതെ പോയെങ്കിലും യഥാര്‍ത്ഥ ജീവിത്തില്‍ തന്റെ പങ്കാളിയെ കണ്ടെത്തിയിരിക്കുകയാണ് നടി. നടിയുടെ വിവാഹ ചിത്രങ്ങളും വീഡിയോസും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
വിവാഹത്തില്‍ പങ്കെടുക്കാന്‍ സുഹൃത്ത് അപര്‍ണ ബാലമുരളിയും തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ടീമും എത്തിയിരുന്നു. അമ്പലത്തിലെ താലിക്കെട്ടിന് ശേഷം ഓഡിറ്റോറിയത്തിലും വിവാഹ ചടങ്ങുകള്‍ നടന്നു.

അങ്കമാലി സ്വദേശിനിയായ ശ്രീരഞ്ജിനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ സംവിധാനം ചെയ്ത ഗിരീഷ് എ ഡിയുടെ 'മൂക്കുത്തി' എന്ന ഹ്രസ്വ ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. മൂക്കുത്തിയിലെ നടിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഷോര്‍ട്ട് ഫിലിമിലെ നടിയുടെ ഒരു ഡയലോഗായിരുന്നു തരംഗമായി മാറിയിരുന്നത്.

പിന്നീട് പുറത്തിറങ്ങിയ 'ദേവിക പ്ലസ് ടു ബയോളജി' എന്ന ഹ്രസ്വചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശ്രീ രഞ്ജിനിയുടെ അച്ഛന്‍ ഉണ്ണിരാജ് സംഗീതജ്ഞനാണ്. സഹോദരന്‍ ബിലഹരി 'പോരാട്ടം', 'അള്ള് രാമേന്ദ്രന്‍' തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ്. തണ്ണീര്‍ മത്തന്‍ ദിനങ്ങളില്‍ അശ്വതി ടീച്ചര്‍ എന്ന കഥാപാത്രത്തെയാണ് ശ്രീരഞ്ജിനി അവതരിപ്പിച്ചിരുന്നത്.

ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പിന്നാലെ നടക്കുന്ന റോളായിരുന്നു ശ്രീരഞ്ജിനിക്ക്. മൂക്കൂത്തി യിലേതു പോലെ തണ്ണീര്‍മത്തന്‍ ദിനങ്ങളിലും നടി തിളങ്ങിയിരുന്നു. ചെറിയ റോളിലാണ് നടി ചിത്രത്തില്‍ എത്തിയത്. തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ മാത്യു തോമസിന്റെ അമ്മയുടെ വേഷം അവതരിപ്പിച്ചത് ശ്രീരഞ്ജിനിയുടെ അമ്മ രമാദേവിയാണ്.

നേരത്തെ ശ്രീരഞ്ജിനിയുടെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്ന സമയത്താണ് നടിയുടെ വിവാഹം കഴിഞ്ഞിരിക്കുന്നത്. മുക്കൂത്തിക്ക് മുന്‍പ് ഒരു കണ്ണാടിക്കഥ എന്ന ഷോര്‍ട്ട് ഫിലിമിലും ശ്രീരഞ്ജിനി അഭിനയിച്ചിരുന്നു.

ചേട്ടനും സംവിധായകനുമായ ബിലഹരി വഴിയാണ് ശ്രീരഞ്ജിനി സിനിമയിലേക്ക് എത്തിയത്. മുന്‍പ് താനൊരു നടിയായി കാണണമെന്ന് ആഗ്രഹിച്ചത് ചേട്ടനാണെന്ന് നടി ഒരഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. മൂക്കൂത്തിയിലൂടെയാണ് യുവാക്കള്‍ക്കിടയില്‍ നടി തരംഗമായത്. മൂക്കൂത്തിയിലെ ആതേ ടീം തന്നെയായിരുന്നു തണ്ണീര്‍മത്തന്‍ ദിനങ്ങളിലും പ്രവര്‍ത്തിച്ചത്. തണ്ണീര്‍മത്തന്‍ നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവാണ് ഉണ്ടാക്കിയത്.


Click it and Unblock the Notifications











