തണ്ണീര്‍മത്തന്‍ നായികയുടെ ക്യൂട്ട് ഫോട്ടോഷൂട്ട്! വെെറലായി അനശ്വര രാജന്റെ വീഡിയോ
തണ്ണീര്‍ മത്തന്‍ ദിനങ്ങളിലൂടെ പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയങ്കരിയായി മാറിയ താരമാണ് അനശ്വര രാജന്‍. സിനിമയുടെ വിജയം നടിയുടെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവാണ് ഉണ്ടാക്കിയിരുന്നത്. തണ്ണീര്‍ മത്തനില്‍ മാത്യൂ തോമസിനും വിനീത് ശ്രീനിവാസനുമൊപ്പം ശ്രദ്ധേയ പ്രകടനം തന്നെയായിരുന്നു അനശ്വരയും കാഴ്ചവെച്ചിരുന്നത്.

ബോക്‌സോഫീസില്‍ ഗംഭീര വരവേല്‍പ്പ് ലഭിച്ച ചിത്രം 50 കോടി ക്ലബും പിന്നിട്ടാണ് മുന്നേറികൊണ്ടിരിക്കുന്നത്. മഞ്ജു വാര്യരുടെ മകളായി ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെയാണ് അനശ്വര സിനിമയിലെത്തിയിരുന്നത്. തണ്ണീര്‍മത്തനു ശേഷം തൃഷയ്‌ക്കൊപ്പമുളള പുതിയ തമിഴ് ചിത്രത്തിന്റെയും തിരക്കുകളിലാണ് അനശ്വരയുളളത്.
കൂടാതെ ബിജു മേനോന്റെ എറ്റവും പുതിയ ചിത്രമായ ആദ്യരാത്രിയിലും നടി അഭിനയിക്കുന്നുണ്ട്. സിനിമാത്തിരക്കുകള്‍ക്കിടെ അനശ്വര രാജന്റെതായി പുറത്തിറങ്ങിയ പുതിയ ഫോട്ടോഷൂട്ട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.
ഗൃഹലക്ഷ്മി മാഗസിന്റെ പുതിയ ലക്കത്തിന്റെ കവര്‍ ഗേളായി അനശ്വര നടത്തിയ ഫോട്ടോഷൂട്ട് വീഡിയോ ആയിരുന്നു പുറത്തിറങ്ങിയിരുന്നത്. നടിയുടെ പുതിയ വീഡിയോയ്ക്ക് മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്.


Click it and Unblock the Notifications











