For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ താരം ശ്രീരഞ്ജിനി അമ്മയായി, സന്തോഷം പങ്കുവെച്ച് സഹോദരന്‍ ബിലഹരി

  |

  തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ ടീച്ചറായി മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് നടി ശ്രീരഞ്ജിനി. സിനിമയില്‍ വരുന്നതിന് മുന്‍പ് ഷോര്‍ട്ട് ഫിലിമുകളിലൂടെ നടി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ആയിരുന്നു നടി വിവാഹിതയായത്. പോരാട്ടം, അളള് രാമേന്ദ്രന്‍ തുടങ്ങിയ സിനിമകളുടെ സംവിധായകനായ ബിലഹരിയുടെ സഹോദരിയാണ് ശ്രീരഞ്ജിനി. അതേസമയം അനിയത്തി അമ്മയായ സന്തോഷം ബിലഹരി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ആണ്‍കുഞ്ഞിനാണ് ശ്രീരഞ്ജിനി ജന്മം നല്‍കിയിരിക്കുന്നത്.

  അനന്യ പാണ്ഡെയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍, കാണാം

  ഗര്‍ഭകാലത്ത് ശ്രീരഞ്ജിനിക്ക് കോവിഡ് വന്നതും അതില്‍ നിന്നും കുടുംബം ധൈര്യത്തോടെ അതിജീവിച്ചതുമെല്ലാം ബിലഹരി തന്‌റെ പുതിയ പോസ്റ്റില്‍ പറയുന്നു. അനിയത്തിക്ക് കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് കോവിഡ് പോസിറ്റീവ് ആയിരുന്നു എന്ന് സംവിധായകന്‍ പറയുന്നു. അവള്‍ പ്രെഗനന്റും ആയിരുന്നു, ഡോക്ടര്‍ ഡെലിവറി ഡേറ്റ് പറഞ്ഞ തിയ്യതിക്ക് 24 ദിവസങ്ങള്‍ക്ക് മുന്‍പാണ് അവള്‍ പോസിറ്റീവ് ആയത്.

  എല്ലായിടത്തെയും പോലെ ചുറ്റുമുളള വാര്‍ത്തകളും ഭയപ്പെടുത്തലുകളുമെല്ലാം ഈ സാഹചര്യത്തില്‍ സ്വഭാവികമാണല്ലോ. വീട്ടിലും എല്ലാവരും ഭയന്നു. വാര്‍ത്തയറിഞ്ഞു കൊച്ചിയിലെ ഫ്‌ളാറ്റ് വിട്ട് ഞാനും അവര്‍ക്കൊപ്പം ചേര്‍ന്നു. എന്റെ അനിയത്തിയും അവളുടെ ഭര്‍ത്താവും നല്ല സ്‌ട്രോങ് ആയിരുന്നു, ബിലഹരി പറയുന്നു. കോവിഡ് രോഗികളെ ഹോസ്പിറ്റലുകളും ഡെലിവറിക്ക് അഡ്മിറ്റ് ചെയ്യില്ല എന്നൊരു ടെന്‍ഷന്‍ കിടക്കുമ്പോഴും അവള്‍ക്ക് ഈ ടൈമില്‍ പെയിന്‍ വന്നാല്‍ അമൃത പോലുളള ആശുപത്രികളില്‍ ഒരു സേഫ്റ്റിക്ക് കൊണ്ടുപോകാനുളള പ്ലാന്‍ ബിയും റെഡിയാക്കിയിരിക്കുന്നു.

  ഉളളിലെ കുഞ്ഞിന് ഇന്‍ഫെക്ഷന്‍ ഉണ്ടാവാതിരിക്കാന്‍ അവളുടെ ഹസ്ബന്‍ഡ് എല്ലാ ദിവസവും അവള്‍ക്ക് ഇന്‍ജെക്ഷന്‍ എടുത്തിരുന്നു. ആര്‍ക്കും ചെയ്യാവുന്ന ഇന്‍സുലിന്‍ എടുക്കുന്ന പോലുളള ഒന്നാണിതെന്നും മെഡിസിന്‍ തണുപ്പിച്ച് സൂക്ഷിക്കണം എന്ന് മാത്രം. അങ്ങനെ ഇരിക്കുമ്പോള്‍ ആണ് സംസ്ഥാനത്ത് ലോക്ഡൗണ്‍ വരുന്നത്. പോരാത്തതിന് ന്യൂസുകള്‍ കണ്ടാല്‍ ടെന്‍ഷന്‍ വെറുതെ കൂടും. ഞങ്ങള്‍ വീടിനകത്ത് വെറുതെ മാസ്‌ക്ക് വെച്ച് , ചിട്ടയായി മരുന്നുകളും മറ്റ് ക്രമീകരണങ്ങളും പിന്തുടര്‍ന്നു, ബിലഹരി പറഞ്ഞു.

  സാനിറ്റൈസറില്‍ എല്ലാത്തിനെയും മുക്കി. അനിയത്തിക്ക് ഒരു മുറിയില്‍ ക്വാറന്റൈന്‍ സ്‌പേസ് നല്‍കി. എല്ലാ ആവശ്യങ്ങളും നടത്തിക്കൊടുത്തു. ഇടയ്‌ക്കൊരു ദിവസത്തെ വോമിറ്റിങ് ഒഴിച്ചാല്‍ അങ്ങനെ വേറെ പ്രശ്‌നങ്ങളൊന്നും അവള്‍ക്കുണ്ടായില്ല. ഞങ്ങള്‍ക്കാര്‍ക്കും വേറെ ബുദ്ധിമുട്ടുകളൊന്നും ഉണ്ടായില്ല. ദിവസങ്ങള്‍ കഴിഞ്ഞു. ഈ ലോക്ഡൗണ്‍ സമയത്തും ആശുപത്രിയില്‍ ടെസ്റ്റിന് പോകാന്‍ റോഡില്‍ ഒരു പ്രശ്‌നങ്ങളും നേരിടേണ്ടി വന്നിട്ടില്ല. അങ്ങനെ ഒടുവില്‍ അനിയത്തിക്കും അളിയനും കോവിഡ് നെഗറ്റീവായി. ഇന്നലെ വൈകീട്ട് അവള്‍ പ്രസവിച്ചു.

  നോര്‍മല്‍ ഡെലിവറി ആണ്. കുഞ്ഞിന് ആവശ്യത്തിന് തൂക്കമുണ്ട്. മിടുക്കനായി അവന്‍ ഈ ലോകത്തിന് മുന്‍പില്‍ കണ്ണുകള്‍ തുറന്നിരിക്കുന്നു. ഞാനൊരു അമ്മാവനായിരിക്കുന്നു. കോവിഡ് ഒകെ വന്നു എന്ന രീതിയില്‍ ടെന്‍ഷനടിച്ചു നില്‍ക്കരുത്. ധൈര്യത്തോടെ നേരിടുക. വര്‍ത്താനം കുറച്ചൂടെ മാനുഷികമാക്കി പറഞ്ഞാല്‍ മാനസികമായി കരുത്തോടെ അങ്ങ് നേരിട്ടാല്‍ എല്ലാ പോസിറ്റീവും കൊറോണ നെഗറ്റീവ് ആയിക്കോളും, ബിലഹരി കുറിച്ചു.

  Mammootty-Sulfath Love Story | FilmiBea Malayalam

  ബിലഹരിയുടെ പോസ്റ്റ് കാണാം

  Read more about: actress Thanneermathan Dinangal
  English summary
  Thanneermathan Dinangal Movie Fame Sree Renjini Aka Aswathy Teacher Becomes A Mommy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X