കുമ്പളങ്ങിയിലെ ഫ്രാങ്കിയും വിനീത് ശ്രീനിവാസനും! തണ്ണീര്‍മത്തന്‍ ദിനങ്ങളുടെ കിടിലന്‍ ട്രെയിലര്‍
അരവിന്ദന്റെ അതിഥികള്‍ക്ക് ശേഷം വിനീത് ശ്രീനിവാസന്‍ മുഖ്യ വേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍. വിനീതിനൊപ്പം കുമ്പളങ്ങി നൈറ്റ്സിലൂടെ ശ്രദ്ധേയനായ മാത്യു തോമസും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. റിലീസിങ്ങിനൊരുങ്ങുന്ന സിനിമയുടെ കിടിലന്‍ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
സിനിമയില്‍ വ്യത്യസ്തമാര്‍ന്നൊരു കഥാപാത്രത്തെയാണ് വിനീത് ശ്രീനിവാസന്‍ അവതരിപ്പിക്കുന്നതെന്ന് അറിയുന്നു. അളള് രാമേന്ദ്രന്‍ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുകളില്‍ ഒരാളായ ഗിരീഷ് എഡി ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണിത്. ജോമാന്‍ ടി ജോണ്‍,ഷെബിന്‍ ബക്കര്‍,ഷമീര്‍ മുഹമ്മദ് തുടങ്ങിയവര്‍ ചേര്‍ന്നാണ് തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ നിര്‍മ്മിക്കുന്നത്.

തൃശ്ശുരിലെ മാളയില്‍ ചിത്രീകരിച്ച സിനിമയ്ക്ക് ഛായാഗ്രഹണം നിര്‍വഹിച്ചതും ജോമാന്‍ ടി ജോണ്‍ തന്നെയാണ്. സ്‌കൂള്‍ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ പറയുന്നത്. ഉദാഹരണം സുജാതയിലൂടെ ശ്രദ്ധേയയായ അനശ്വര രാജനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ജസ്റ്റിന്‍ വര്‍ഗീസാണ് തണ്ണീര്‍ മത്തന്‍ ദിനങ്ങളുടെ സംഗീതമൊരുക്കുന്നത്.


Click it and Unblock the Notifications