തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ റീമേക്ക് വരുന്നു? തമിഴിലും കീര്‍ത്തിയാകാന്‍ അനശ്വര

By Prashant V R

മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത സിനിമകളിലൊന്നാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. പ്ലസ്ടു പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ സിനിമ ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഗിരീഷ് എഡിയായിരുന്നു സംവിധാനം ചെയ്തിരുന്നത്. സ്‌കൂള്‍ ജീവിതത്തിലെ സൗഹൃദവും പ്രണയവും സംഘര്‍ഷങ്ങളുമെല്ലാം ഇടകലര്‍ത്തികൊണ്ടായിരുന്നു സിനിമ അണിയിച്ചൊരുക്കിയിരുന്നത്. ചിത്രത്തില്‍ മാത്യൂ തോമസിന്റെയും അനശ്വര രാജന്റെയും പ്രകടനമായിരുന്നു ഏറെ ശ്രദ്ധിക്കപ്പെട്ടത്.

thannermathandinangal

തിയ്യേറ്ററുകളിലെല്ലാം മികച്ച പ്രതികരണം നേടിയ സിനിമ ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയിരുന്നു. അതേസമയം മലയാളത്തില്‍ വന്‍വിജയമായ സിനിമ തമിഴിലേക്കും റീമേക്ക് ചെയ്യുകയാണ്. സംവിധായകന്‍ ഗിരീഷ് എഡി തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. തമീഴ് റീമേക്കിലും അനശ്വ രാജന്‍ തന്നെയായിരിക്കും തന്റെ കഥാപാത്രത്തെ അവതരിപ്പിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കഴിഞ്ഞ വര്‍ഷം തന്നെ തണ്ണീര്‍മത്തന്‍ ദിനങ്ങളുടെ തമിഴ്, തെലുങ്ക് റീമേക്ക് അവകാശങ്ങള്‍ കൈമാറിയിരുന്നുവെന്ന് സംവിധായകന്‍ അറിയിച്ചിരുന്നു. ഈ വര്‍ഷം തന്നെ തമിഴ് റീമേക്കിന്റെ ചിത്രീകരണം ആരംഭിക്കാനിരുന്നതാണെന്നും എന്നാല്‍ കോവിഡ് വ്യാപനം കാരണം വൈകിയതാണെന്നും അറിയുന്നു. അതേസമയം മാത്യൂ തോമസിനും, അനശ്വരയ്ക്കുമൊപ്പം വിനീത് ശ്രീനിവാസനും മികച്ച പ്രകടനമായിരുന്നു ചിത്രത്തില്‍ കാഴ്ചവെച്ചത്. തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ പാട്ടുകളും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. കൂട്ടത്തില്‍ ജാതിക്കാത്തോട്ടം എന്ന ഗാനമാണ് കൂടുതല്‍ തരംഗമായിരുന്നത്.

റൊമാന്റിക്ക് കോമഡി ഗണത്തില്‍പ്പെട്ട ചിത്രമായിരുന്നു തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. തിയ്യേറ്ററര്‍ റിലീസിന് ശേഷം സിനിമ ടിവിയില്‍ എത്തിയപ്പോഴും മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. വലിയ ഹൈപ്പുകളൊന്നുമില്ലാതെ എത്തിയ സിനിമ തിയ്യേറ്ററുകളില്‍ സര്‍പ്രൈസ് വിജയമായി മാറുകയായിരുന്നു. ക്യാമറാമാന്‍ ജോമോന്‍ ടി ജോണ്‍,ഷെബിന്‍ ബക്കര്‍, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ് തുടങ്ങിയവര്‍ ചേര്‍ന്നാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ നിര്‍മ്മിച്ചിരുന്നത്.

തണ്ണീര്‍മത്തനിലൂടെ അരങ്ങേറിയ പുതുമുഖ താരങ്ങളെല്ലാം ശ്രദ്ധേയ പ്രകടനമായിരുന്നു നടത്തിയത്. വലിയ താരനിര ഇല്ലാതിരുന്നിട്ടും ഗംഭീര വരവേല്‍പ്പാണ് സിനിമയ്ക്ക് എല്ലായിടത്തും ലഭിച്ചിരുന്നത്. കുമ്പളങ്ങി നൈറ്റ്‌സിലൂടെ ശ്രദ്ധേയനായ മാത്യുവിന്റെയും ഉദാഹരണം സുജാതയിലൂടെ ശ്രദ്ധിക്കപ്പെട്ട അനശ്വരയുടെയും കരിയര്‍ ബെസ്റ്റായി മാറിയിരുന്നു തണ്ണീര്‍മത്തന്‍ ദിനങ്ങള്‍.

Read more about: anaswara rajan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X