തണ്ണീര്‍മത്തന്‍ ടീം വീണ്ടും ഒന്നിക്കുന്നു! നായകനും സംവിധായകനുമായി ജെയ്‌സന്റെ ചേട്ടന്‍
പ്ലസ്ടു പശ്ചാത്തലത്തില്‍ ഒരുങ്ങിയ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ തിയ്യേറ്ററുകളില്‍ ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. നവാഗതനായ ഗിരീഷ് എഡി സംവിധാനം ചെയ്ത ചിത്രത്തില്‍ മാത്യൂ തോമസ്, അനശ്വര രാജന്‍, വിനീത് ശ്രീനിവാസന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തിയിരുന്നത്. ഇവര്‍ക്കൊപ്പം തന്നെ സിനിമയില്‍ കൈയ്യടി നേടിയ താരമാണ് ജെയ്‌സണിന്റെ ഏട്ടനായി അഭിനയിച്ച ഡിനോയ് പൗലോസ്.
പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച പ്രകടനമാണ് ജോയ്‌സണായി എത്തിയ ഡിനോയ് കാഴ്ചവെച്ചത്. അഭിനയത്തിന് പുറമെ തണ്ണീര്‍മത്തന്‍ ദിനങ്ങളുടെ തിരക്കഥ എഴുതിയതും ഡിനോയ് തന്നെയായിരുന്നു.

ഇപ്പോഴിതാ തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ ടീം വീണ്ടുമൊന്നിക്കുന്ന സിനിമയില്‍ നായകനായും ഡിനോയ് എത്തുകയാണ്. നടന്‍ തന്നെയാണ് സിനിമ സംവിധാനം ചെയ്യുന്നത്. പ്ലാന്‍ ജെ സിനിമാസിന്റെ ബാനറില്‍ ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ജോമോന്‍ ടി ജോണ്‍ തന്നെയാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. എഡിറ്ററായി ഷമീര്‍ മുഹമ്മദും സംഗീത സംവിധായകനായി ജസ്റ്റിന്‍ വര്‍ഗീസും എത്തുന്നു. മുന്‍പ് ജൂണ്‍ എന്ന ചിത്രത്തിലും ചെറിയൊരു റോളില്‍ ഡിനോയ് പൗലോസ് അഭിനയിച്ചിരുന്നു.


Click it and Unblock the Notifications











