ഏരീസ് പ്ലക്‌സില്‍ ലൂസിഫറിനെ വെട്ടി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍! ലേറ്റസ്റ്റ് കളക്ഷന്‍ വിവരം പുറത്ത്‌

By Midhun Raj

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ കേരളത്തിലെ തിയ്യേറ്ററുകളില്‍ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. വമ്പന്‍ താരനിര ഇല്ലാതിരുന്നിട്ടും മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് സിനിമ 10 കോടിക്ക് മുകളില്‍ ഗ്രോസ് കളക്ഷന്‍ സ്വന്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു . 10 ദിവസങ്ങള്‍കൊണ്ട് സിനിമ 11 കോടി രൂപയ്ക്ക് അടുത്താണ് കളക്ഷന്‍ നേടിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അതേസമയം തണ്ണീര്‍ മത്തന്‍ ദിനങ്ങളുടെ എരീസ് പ്ലക്‌സ് കളക്ഷന്‍ റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. 17 ദിവസങ്ങള്‍കൊണ്ട് ഏരീസ് പ്ലക്‌സില്‍ നിന്നു മാത്രം ചിത്രം നേടിയത് 50 ലക്ഷം രൂപയാണ്. 18 ദിവസങ്ങള്‍കൊണ്ട് 50 ലക്ഷം രൂപ നേടിയ 'ലൂസിഫറി'ന്റെ കളക്ഷന്‍ റെക്കോര്‍ഡാണ് ചിത്രം തകര്‍ത്തിരിക്കുന്നത്. ഏരീസ് പ്ലക്‌സില്‍ നിന്നുമാത്രം ദിനംപ്രതി 5 പ്രദര്‍ശനങ്ങളാണ് സിനിമയ്ക്കുളളത്.

Thanneermathan Dinanga

കുറഞ്ഞ ബഡ്ജറ്റില്‍ ഒരുക്കിയ ചിത്രം തിയ്യേറ്ററുകളില്‍ നിന്നുളള വിഹിതമായി നിര്‍മ്മാതാക്കളിലേക്ക് എത്തിച്ചിട്ടുളളത് 5 കോടി രൂപയ്ക്ക് മുകളില്‍ ആണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പുതുമുഖങ്ങളെ അണിനിരത്തി ഗിരീഷ് എഡി സംവിധാനം ചെയ്ത സിനിമയാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍.

ജോമോന്‍ ടി ജോണ്‍ ആണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. കുമ്പളങ്ങി നൈറ്റ്സിലൂടെ ശ്രദ്ധേയനായ മാത്യൂ തോമസും ഉദാഹരണം സുജാതയിലൂടെ വെള്ളിത്തിരയിലെത്തിയ അനശ്വര രാജനുമാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്. വിനീത് ശ്രീനിവാസനാണ് മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. പ്ലസ്ടു കാലഘട്ടത്തില്‍ ഉണ്ടാവുന്ന പ്രണയവും സൗഹൃദവും സംഘര്‍ഷങ്ങളുമെല്ലാമാണ് സിനിമയുടെ പ്രമേയം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X