താര മാത്യു എന്റെ പ്രതീക്ഷയ്‌ക്കൊത്ത് എത്തിയില്ല: അപര്‍ണ
ആരാണ് താര മാത്യു? അപര്‍ണ ഗോപിനാഥ്, താര മാത്യു എന്നീ പേരുകള്‍ ചേര്‍ത്ത് വായിക്കൂമ്പോള്‍ കാര്യം പിടികിട്ടും. ആക്ഷന്‍ ഹീറോയിനായി അപര്‍ണ ഗോപിനാഥ് പ്രത്യക്ഷപ്പെട്ട ഒന്നാം ലോക മഹായുദ്ധത്തിലെ കഥാപാത്രത്തിന്റെ പേരാണ് എസിപി താര മാത്യു ഈശോ.
എ ബി സി ഡി എന്ന ചിത്രത്തിലെ മധുമിഥ എന്ന ബോള്‍ഡ് പെണ്‍കുട്ടിയില്‍ നിന്ന്, പത്രപ്രവര്‍ത്തകയായ അഞ്ജലി അറയ്ക്കല്‍ (മുന്നറിയിപ്പ്) വഴി അപര്‍ണ ഇപ്പോള്‍ വന്നു നില്‍ക്കുന്നത് ഒന്നാം ലോക മഹായുദ്ധത്തിലെ താര മാത്യു ഈശോ എന്ന എസിപിയായിട്ടാണ്.

ചിത്രത്തിലെ അപര്‍ണയുടെ അഭിനയം കണ്ട ചിലര്‍, പഴയകാല ആക്ഷന്‍ നായിക വിജയശാന്തിയോട് പോലും നടിയെ താരതമ്യപ്പെടുത്തി. എന്നാല്‍ ചിത്രത്തിലെ കഥാപാത്രം തന്റെ പ്രതീക്ഷയോളം എത്തിയില്ലെന്നാണ് അപര്‍ണ ഗോപിനാഥ് പറയുന്നത്.
എല്ലാവര്‍ക്കും അഭിനയിക്കുമ്പോള്‍ ഓരോ വേഷത്തെ കുറിച്ചും ഓരോ പ്രതീക്ഷയുണ്ടാവും. അതേ പ്രതീക്ഷ താരയെ കുറിച്ച് എനിക്കുമുണ്ടായിരുന്നു. പക്ഷെ സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ എന്റെ പ്രതീക്ഷയ്‌ക്കൊത്ത് താര മാത്യു എത്തിയില്ല എന്ന് തോന്നിയെന്ന് അപര്‍ണ പറഞ്ഞു.
എന്റെ മനസ്സിലുള്ളത് അഭിനയിക്കാനേ എനിക്കറിയൂ. സിനിമയുടെ ബാക്കി കാര്യങ്ങളൊന്നും ചെയ്യാന്‍ അറിയില്ല. ആ രീതിയില്‍ പൂര്‍ണമായെന്നു തോന്നുന്നില്ല. എല്ലാം വിജയ്ക്കുമ്പോഴാണല്ലോ ഒരു സിനിമ വിജയ്ക്കുന്നതെന്നാണ് അപര്‍ണയുടെ ചോദ്യം


Click it and Unblock the Notifications











