»   » ഞാന്‍ അഭിനയം നിര്‍ത്തിയാല്‍ ആര്‍ക്ക്, എന്താണ് ലാഭം, ഞാനൊരു ചെറിയ നടിയാണ്, ആശുപത്രിയില്‍ നിന്ന് താര

ഞാന്‍ അഭിനയം നിര്‍ത്തിയാല്‍ ആര്‍ക്ക്, എന്താണ് ലാഭം, ഞാനൊരു ചെറിയ നടിയാണ്, ആശുപത്രിയില്‍ നിന്ന് താര

Posted By: Rohini
Subscribe to Filmibeat Malayalam

താന്‍ അഭിനയം നിര്‍ത്തുകയാണ് എന്ന തരത്തില്‍ പ്രടചരിയ്ക്കുന്ന വാര്‍ത്തകള്‍ക്കെതിരെ സിനിമ - സീരിയല്‍ നടി താര കല്യാണ്‍. താന്‍ അഭിനയം നിര്‍ത്തിയത് കൊണ്ട് ആര്‍ക്ക് എന്ത് ലാഭമാണ് ലഭിയ്ക്കുന്നത് എന്ന് നടി ചോദിയ്ക്കുന്നു.

ഫേസ്ബുക്കിലൂടെയാണ് താര കല്യാണ്‍ വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയത്. മകള്‍ സൗഭാഗ്യം വെങ്കിടേഷ് താര സംസാരിക്കുന്ന വീഡിയോ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

എന്തായിരുന്നു വാര്‍ത്ത

തുടര്‍ച്ചയായി അമ്മ വേഷങ്ങള്‍ ചെയ്തു മടുത്തു എന്നും അതിനാല്‍ താന്‍ അഭിനയം നിര്‍ത്താന്‍ പോകുന്നു എന്നും താര ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു എന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്.

അടിസ്ഥാന രഹിതം

എന്നാല്‍ ഈ പ്രചരിയ്ക്കുന്ന വാര്‍ത്ത തീര്‍ത്തും അടിസ്ഥാന രഹിതമാണെന്ന് താര കല്യാണ്‍ വ്യക്തമാക്കി. ഇതിലൂടെ ആര്, എന്ത് ലാഭമാണ് പ്രതീക്ഷിക്കുന്നത് എന്നെനിക്കറിയില്ല. എന്തായാലും അങ്ങനെയൊരു തീരുമാനം ഞാന്‍ എടുത്തിടിട്ടില്ല.

ആശുപത്രിയിലാണ്

ആശുപത്രിയില്‍ നിന്നാണ് വീഡിയോ പകര്‍ത്തിയിരിയ്ക്കുന്നത്. കൈയ്ക്ക് ചെറിയൊരു ശസ്ത്രക്രിയ നടത്തി വിശ്രമിത്തിലാണ് താന്‍ എന്ന് താര പറയുന്നു.

ഞാനൊരു ചെറിയ നടിയാണ്

എനിക്കറിയാം, ഞാനൊരു ചെറിയ നടിയാണ്. എന്നാല്‍ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിയ്ക്കുന്നത് ശരിയല്ല. എനിക്കൊരു വ്യക്തിത്വമുണ്ട് എന്ന് നടി പറഞ്ഞു.

വീഡിയോ കാണൂ

താര കല്യാണ്‍ സംസാരിക്കുന്ന വീഡിയോ കാണൂ.

English summary
Thara Kalyan clear the rumor spreading about her career

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam