twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്റെ ചക്കരക്കുട്ടിയ്ക്ക് ജന്മദിന ആശംസകള്‍! സൗഭാഗ്യക്ക് ആശംസ നേര്‍ന്ന് താരാ കല്യാണ്‍

    By Prashant V R
    |

    മലയാളി പ്രേക്ഷകര്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് നടി താരാ കല്യാണ്‍. നടിയായും നര്‍ത്തകിയായിട്ടുമാണ് താരാ കല്യാണ്‍ തിളങ്ങിയത്. നടിയെ പോലെ മകള്‍ സൗഭാഗ്യ വെങ്കിടേഷും എല്ലാവര്‍ക്കും സുപരിചിതയാണ്. ടിക്ക് ടോക്ക് വീഡിയോകളിലൂടെയാണ് സൗഭാഗ്യ എല്ലാവരുടെയും പ്രിയങ്കരിയായി മാറിയത്.

    അടുത്തിടെയാണ് സൗഭാഗ്യയുടെ വിവാഹം നടന്നത്. സുഹൃത്തായ അര്‍ജുന്‍ സോമശേഖറാണ് സൗഭാഗ്യയെ താലി ചാര്‍ത്തിയത്. ഇവരുടെ വിവാഹ ചിത്രങ്ങളും വീഡിയോകളുമെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. സൗഭാഗ്യയുടെ പിറന്നാള്‍ ദിനത്തില്‍ താര കല്യാണിന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു.

    എന്റെ ചക്കരക്കുട്ടിയ്ക്ക്

    എന്റെ ചക്കരക്കുട്ടിയ്ക്ക്, എന്റെ വിലമതിക്കാനാകാത്ത എന്റെ പാവക്കുട്ടിയ്ക്ക് എന്റെ മോള്‍ക്ക്, എന്റെ ചക്കരക്കുട്ടിയ്ക്ക് എന്റെ ചെല്ലം, ഉമ്മ, ദൈവം ഒരുപാട് ഒരുപാട് അനുഗ്രഹിക്കട്ടെ എന്നാണ് താര കല്യാണ്‍ സൗഭാഗ്യയ്ക്ക് ആശംസകള്‍ നേര്‍ന്ന് കുറിച്ചത്. ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ മകള്‍ക്കൊപ്പമുളള ഒരു ചിത്രവും താരാ കല്യാണ്‍ പങ്കുവെച്ചിരുന്നു.

    ഇക്കഴിഞ്ഞ ഫെബ്രുവരി 20

    ഇക്കഴിഞ്ഞ ഫെബ്രുവരി 20നായിരുന്നു അര്‍ജുനും സൗഭാഗ്യയും തമ്മിലുളള വിവാഹം നടന്നത്. തിരുവനന്തപുരം സ്വദേശിയാണ അര്‍ജുന്‍. വിവാഹ ദിവസം സൗഭാഗ്യയെക്കുറിച്ച് അര്‍ജുന്‍ പറഞ്ഞ കാര്യങ്ങളെല്ലാം ശ്രദ്ധേയമായി മാറിയിരുന്നു. ദൈവം തന്ന അമൂല്യ നിധികളിലൊന്നാണ് അര്‍ജുനെന്ന് മുന്‍പ് സൗഭാഗ്യ വെങ്കിടേഷും കുറിച്ചിരുന്നു. സൗഭാഗ്യയ്‌ക്കൊപ്പം മുന്‍പ് നിരവധി വേദികളില്‍ നൃത്തം അവതരിപ്പിച്ചിട്ടുണ്ട് അര്‍ജുന്‍.

    ഗുരുവായൂരില്‍ വെച്ചാണ്

    ഗുരുവായൂരില്‍ വെച്ചാണ് അര്‍ജുന്‍ സൗഭാഗ്യയെ താലി ചാര്‍ത്തിയത്. തുടര്‍ന്ന് റിസപ്ഷനും വീട്ടില്‍ നടന്നിരുന്നു. 10 വര്‍ഷത്തിലധികമായി സൗഭാഗ്യയും അര്‍ജുനും സുഹൃത്തുക്കളാണെന്ന് അടുത്തിടെ താരാ കല്യാണ്‍ വെളിപ്പെടുത്തിയിരുന്നു. നടിയുടെ നൃത്ത വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയായിരുന്നു അര്‍ജുന്‍. ആ സൗഹൃദമാണ് പിന്നീട് പ്രണയമായി മാറിയിരുന്നത്.

    മുഖ്യമന്ത്രിയുടെ സാലറി ചാലഞ്ച് ഏറ്റെടുത്ത് രജിത്ത് കുമാര്‍! ഒരു മാസത്തെ ശമ്പളം നല്‍കി ഡിആര്‍കെമുഖ്യമന്ത്രിയുടെ സാലറി ചാലഞ്ച് ഏറ്റെടുത്ത് രജിത്ത് കുമാര്‍! ഒരു മാസത്തെ ശമ്പളം നല്‍കി ഡിആര്‍കെ

    താന്‍ ആഗ്രഹിച്ചത്

    താന്‍ ആഗ്രഹിച്ചത് പോലൊരു ജീവിത പങ്കാളിയെ ആണ് ലഭിച്ചതെന്ന് സൗഭാഗ്യയും നേരത്തെ തുറന്നുപറഞ്ഞിരുന്നു. വിവാഹ ശേഷവും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു സൗഭാഗ്യയും അര്‍ജുനും. സൗഭാഗ്യ പങ്കുവെച്ച അര്‍ജുനൊപ്പമുളള ഒരു ത്രോബാക്ക് ചിത്രം നേരത്തെ തരംഗമായിരുന്നു. വെരി ഓള്‍ഡ് പിക്ചര്‍ എന്നാണ് ഫോട്ടോയ്ക്ക് ക്യാപ്ഷനായി സൗഭാഗ്യ കുറിച്ചിരുന്നത്.

    ടിക്ക് ടോക്കിലൂടെയാണ്

    ടിക്ക് ടോക്കിലൂടെയാണ് സൗഭാഗ്യ വെങ്കിടേഷ് നേരത്തെ തരംഗമായിരുന്നത്. തന്റെ നൃത്ത വീഡിയോകളും നടി ഇടയ്ക്ക് പങ്കുവെക്കാറുണ്ട്. വിവാഹ ശേഷം അടുത്തിടെ റിമി ടോമിയുടെ ഒന്നും ഒന്നും മൂന്നിലും സൗഭാഗ്യയും അര്‍ജുനും പങ്കെടുത്തിരുന്നു. അന്ന് താരാ കല്യാണും ഒപ്പമുണ്ടായിരുന്നു. സൗഭാഗ്യയ്ക്ക് പുറമെ താരാ കല്യാണും ടിക്ക് ടോക്കില്‍ വീഡിയോകള്‍ ചെയ്യാറുണ്ട്.

    ഇത് നേതാവ്, ഇത് ഞങ്ങളുടെ സ്വന്തം പിണറായി വിജയൻ! സര്‍ക്കാരിനെ അഭിനന്ദിച്ച് റോഷന്‍ ആന്‍ഡ്രൂസ്‌ഇത് നേതാവ്, ഇത് ഞങ്ങളുടെ സ്വന്തം പിണറായി വിജയൻ! സര്‍ക്കാരിനെ അഭിനന്ദിച്ച് റോഷന്‍ ആന്‍ഡ്രൂസ്‌

    English summary
    thara kalyan wishes happy birthday to sowbhagya venkitesh
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X