ജെല്ലിക്കെട്ടിനു പുറമെ പ്രകാശന്റെ മെട്രോയിലും സാബുമോന്‍! ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്!
ജൂനിയര്‍ ആര്‍ട്ടിസ്റ്റായി വന്ന് മലയാളത്തില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് ദിനേശ് പ്രഭാകര്‍. ദിനേഷ് ആദ്യമായി നായക വേഷത്തിലെത്തുന്ന് ചിത്രമാണ് പ്രകാശന്റെ മെട്രോ. ഹസീന സുനീറാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. സൈനു സുല്‍ത്താന്‍ ഫിലിംസ് ചിത്രം നിര്‍മ്മിക്കുന്നു.
ചിത്രത്തില്‍ ബിഗ് ബോസ് വിജയി സാബുമോനും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ബിഗ് ബോസ് വിന്നറായ ശേഷം സാബുവിന് ലഭിച്ച ഒരു ചിത്രം കൂടിയായിരുന്നു ഇത്. ചിത്രത്തിന്റെ പുതിയൊരു പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

ചിത്രത്തിലെ സാബുവിന്റെയും ദിനേഷിന്റെയും ലുക്ക് കാണിച്ചുകൊണ്ടുളള പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. പോസ്റ്ററിന് മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ,സംഭാഷണം ഒരുക്കിയിരിക്കുന്നത് മിത്രനാണ്. ലിജു മാത്യൂ സിനിമയുടെ ചായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
ചിത്രത്തിന്റെ ഓഫീഷ്യല്‍ ഫേസ്ബുക്ക് പേജിലായിരുന്നു പുതിയ പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നത്. പ്രകാശന്റെ മെട്രോയ്ക്കു പുറമെ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ടിലും സാബു ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ബിഗ് ബോസ് ഫൈനലിന്റെ അന്നായിരുന്നു ജെല്ലിക്കെട്ടില്‍ അഭിനയിക്കാനുളള അവസരം സാബുവിനെ തേടിയെത്തിയിരുന്നത്.


Click it and Unblock the Notifications











