»   » മണിക്ക് മദ്യം കൊടുത്തിട്ടില്ല, ഞാന്‍ ഒളിവിലല്ല, വാര്‍ത്ത കൊടുത്തവനെ കൈയ്യില്‍ കിട്ടിയാല്‍ ശരിയാക്കും

മണിക്ക് മദ്യം കൊടുത്തിട്ടില്ല, ഞാന്‍ ഒളിവിലല്ല, വാര്‍ത്ത കൊടുത്തവനെ കൈയ്യില്‍ കിട്ടിയാല്‍ ശരിയാക്കും

Written By:
Subscribe to Filmibeat Malayalam

കലാഭവന്‍ മണിയുടെ മരണത്തിന് പിന്നില്‍ ടെലിവിഷന്‍ അവതാരകനും നടനുമായ തരികിട സാബു ആണെന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. മണിയുടെ മരണവുമായി ബന്ധപ്പെട്ട സാബുവിനെ പൊലീസ് ചോദ്യം ചെയ്തു എന്നും, മണിയ്ക്ക് വിഷമദ്യം ഒഴിച്ചുകൊടുത്തത് സാബുവാണെന്നും, അറസ്റ്റ് ഭയന്ന് സാബു ഒളിവിലാണെന്നും ഒക്കെയായിരുന്നു വാര്‍ത്തകള്‍.

വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയിരിയക്കുകയാണ് ഇപ്പോള്‍ സാബു. മീഡിയ വണ്‍ ചാനലിന്റെ പേരിലാണ് വാര്‍ത്ത വന്നത്. അവരത് നിഷേധിച്ചിട്ടുണ്ട്. വാര്‍ത്തയുമായി യാതൊരു ബന്ധവുമില്ലെന്ന് കാണിച്ച് അവര്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കി. എന്റേതായ രീതിയില്‍ ഞാനും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇത്തരം വാര്‍ത്ത ആര് കൊടുത്തുതാണെങ്കിലും അവനെ കൈയ്യില്‍ കിട്ടിയാല്‍ ഞാന്‍ ശരിയാക്കും എന്ന് സാബു പറഞ്ഞു.

മണിക്ക് മദ്യം കൊടുത്തിട്ടില്ല, ഞാന്‍ ഒളിവിലല്ല, വാര്‍ത്ത കൊടുത്തവനെ കൈയ്യില്‍ കിട്ടിയാല്‍ ശരിയാക്കും

മണിച്ചേട്ടന്‍ മരിച്ചതിന്റെ തലേദിവസം ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയിരുന്നു എന്ന വാര്‍ത്ത സത്യമാണ്. ഞാന്‍ അദ്ദേഹത്തിന് മദ്യം കൊടുത്തിട്ടില്ല. എന്റെ മുന്നില്‍ വച്ച് അദ്ദേഹം മദ്യപിച്ചിട്ടുമില്ല. എനിക്ക് പിറ്റേദിവസം ഇവാനിയസ് കോളേജില്‍ ഒരു പരിപാടി ഉള്ളതിനാല്‍ 11 മണിയോടെ ഞാനവിടെ നിന്നും മടങ്ങി. അതിന് ശേഷവും ജാഫര്‍ ചേട്ടനൊക്കെ അവിടെ ഉണ്ടായിരുന്നു.

മണിക്ക് മദ്യം കൊടുത്തിട്ടില്ല, ഞാന്‍ ഒളിവിലല്ല, വാര്‍ത്ത കൊടുത്തവനെ കൈയ്യില്‍ കിട്ടിയാല്‍ ശരിയാക്കും

ഞാനും മണിച്ചേട്ടനും തമ്മില്‍ യാതൊരു പ്രശ്‌നവുമില്ല. അങ്ങനെയെങ്കില്‍ ഞാനദ്ദേഹത്തിന്റെ വീട്ടില്‍ പോകുമായിരുന്നോ. ഞാന്‍ നിര്‍മിക്കാനിരുന്ന ചിത്രം മുടങ്ങിയതിന് പിന്നില്‍ മണിച്ചേട്ടനാണെന്ന വാര്‍ത്തയും വ്യാജമാണ്. സാജനാണ് ആ ചിത്രം സംവിധാനം ചെയ്യാനിരുന്നത്. മറ്റ് പല കാരണങ്ങള്‍ കൊണ്ടുമാണ് അത് മുടങ്ങിയത്. സാജന്‍ ഇപ്പോള്‍ സംവിധാനം ചെയ്യുന്ന ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന ചിത്രത്തില്‍ ഞാനൊരു വേഷം ചെയ്യുന്നുമുണ്ട്.

മണിക്ക് മദ്യം കൊടുത്തിട്ടില്ല, ഞാന്‍ ഒളിവിലല്ല, വാര്‍ത്ത കൊടുത്തവനെ കൈയ്യില്‍ കിട്ടിയാല്‍ ശരിയാക്കും

ഞാന്‍ മുങ്ങി നടക്കുകയാണെന്നാണ് മറ്റൊരു വാര്‍ത്ത. ഞാനിപ്പോള്‍ കായംകുളത്തെ എന്റെ വീട്ടിലുണ്ട്. പൊലീസ് എന്നെ ചോദ്യം ചെയ്തു എന്നതും തെറ്റായ വാര്‍ത്തയാണ്. ജാഫര്‍ ചേട്ടനും പീറ്റര്‍ ചേട്ടനും നല്‍കിയ മൊഴി സത്യസന്ധമാണെന്ന് പൊലീസിന് ബോധ്യപ്പെട്ടതിനാല്‍ എന്നെ ചോദ്യം ചെയ്തിട്ടില്ല.

മണിക്ക് മദ്യം കൊടുത്തിട്ടില്ല, ഞാന്‍ ഒളിവിലല്ല, വാര്‍ത്ത കൊടുത്തവനെ കൈയ്യില്‍ കിട്ടിയാല്‍ ശരിയാക്കും

ഈ വ്യാജ വാര്‍ത്തയെ നിസ്സാരമായി കാണാന്‍ കഴിയില്ല. ഒരാളുടെ മരണത്തിന് ഉത്തരവാദിയായി എന്നെ ചിത്രീകരിക്കുന്നത് എങ്ങിനെ നിസ്സാരവത്കരിക്കാന്‍ കഴിയും. മണിച്ചേട്ടന്റെ ആരാധകരെല്ലാം വളരെ വിഷമിച്ചിരിയ്ക്കുന്ന സമയത്ത് ഇത്തരം ഒരു വാര്‍ത്ത കേട്ടാല്‍ അവരത് വികാരപരമായേ നേരിടൂ. എന്നെ അവര്‍ ആക്രമിച്ചാല്‍ ആര് ഉത്തരം പറയും

മണിക്ക് മദ്യം കൊടുത്തിട്ടില്ല, ഞാന്‍ ഒളിവിലല്ല, വാര്‍ത്ത കൊടുത്തവനെ കൈയ്യില്‍ കിട്ടിയാല്‍ ശരിയാക്കും

ഈ വ്യാജ വര്‍ത്ത ചമച്ചവനെ എന്റെ കൈയ്യില്‍ കിട്ടിയാല്‍ ഞാന്‍ ശരിയാക്കും. അതിന് പിന്നില്‍ വരുന്ന കേസുകളൊക്കെ ഞാനേറ്റെടുത്തോളാം. മിക്കവാറും ദുബായില്‍ നിന്നാവും ഈ വാര്‍ത്ത വന്നിരിയ്ക്കുക. എനിക്കാണ് അവനെ ആദ്യം കിട്ടുന്നത് എങ്കില്‍ അവന്റെ വീട്ടില്‍ കയറി ഞാന്‍ തല്ലും. എന്നിട്ടേ പൊലീസിന് വിട്ടുകൊടുക്കു- മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ സാജന്‍ പറഞ്ഞു.

English summary
Tharikida Sabu' reaction on fake news in connection with Kalabhavan Mani' s death

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam