അത് ലിസിയുടെ കാമുകനല്ല: പ്രിയദര്‍ശന്‍
ലിസിയും പ്രിയദര്‍ശനും വേര്‍പിരിയുന്നു എന്ന കാര്യം സത്യം തന്നെ. പക്ഷെ ലിസിയെ കുറിച്ച് അനാവശ്യ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ പ്രിയദര്‍ശന്‍ എങ്ങിനെ കണ്ടില്ലെന്ന് നടിയ്ക്കും. ലിസി ഹോട്ടലില്‍ ഒരു യുവാവുമൊത്ത് ചെലവഴിക്കുന്ന ചിത്രങ്ങളെന്നും പറഞ്ഞ് കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യല്‍ മീഡിയയില്‍ ഒരു ഫോട്ടോ പ്രചരിക്കുന്നു. ഇത് വ്യാജ വാര്‍ത്തയാമെന്ന് പ്രിയദര്‍ശന്‍ വ്യക്തമാക്കി.
സിനിമാ നടി ലിസിയും ബോയിഫ്രണ്ട് സുരേഷും ദുബായില്‍ ന്യൂ ഇയര്‍ അടിച്ചു പൊളിക്കുന്നു എന്ന അടിക്കുറിപ്പോടുകൂടിയാണ് വാര്‍ത്തകള്‍ പരന്നത്. എന്നാല്‍ ഈ ഫോട്ടോയ്ക്ക് നല്‍കിയ അടിക്കുറിപ്പ് വ്യാജമാണെന്ന് പറഞ്ഞ് പ്രിയദര്‍ശന്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.

ഒരു അവാര്‍ഡ്ദാന ചടങ്ങിനിടെ എടുത്ത ചിത്രമാണിത്. ഈ ഫോട്ടോ വളരെ കാലം മുമ്പുള്ളതാണെന്നും താനും ഈ ഫോട്ടോ കണ്ടിട്ടുള്ളതാണെന്നും പ്രിയന്‍ വ്യക്തമാക്കി. സോഷ്യല്‍ മീഡിയയുടെ പ്രത്യാഘാതങ്ങളാണ് ഇതുപോലുള്ള വാര്‍ത്തകള്‍ ഉണ്ടാകാന്‍ കാരണമെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.
പ്രിയദര്‍ശനും ലിസിയും വിവാഹ മോചനത്തിന് തീരുമാനമെടുത്തിരിക്കുന്ന സാഹചര്യത്തിലാണ് ലിസിക്കെതിരെ വന്ന ഒരു അപവാദപ്രചരണത്തിനെതിരെ പ്രിയദര്‍ശന്‍ രംഗത്ത് വന്നിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ലിസിയാണ് വിവാഹമോചനം ആവശ്യപ്പെട്ട് ചെന്നൈ കുടുംബ കോടതിയില്‍ വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തത്.


Click it and Unblock the Notifications











