വാപ്പച്ചിയുടെ കൈയ്യിലിരിക്കുന്ന ആ കുഞ്ഞ് ഞാനല്ല; വ്യക്തമാക്കി ദുല്‍ഖര്‍ സല്‍മാന്‍
ദുല്‍ഖറിന്റെ കൊച്ചുന്നാളിലുള്ള ഒത്തിരി ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ ദുല്‍ഖറിന്റേത് എന്ന് പറഞ്ഞ് പ്രചരിയ്ക്കുന്ന ചിത്രങ്ങളില്‍ ആ ഒരെണ്ണം മാത്രം ദുല്‍ഖറിന്റേത് അല്ല!!
ഒരു കൈയ്യില്‍ സിഗരറ്റുമായി മമ്മൂട്ടി ഒരു കുഞ്ഞിനെ ഒക്കത്ത് എടുത്ത് നില്‍ക്കുന്ന ഫോട്ടോയിലുള്ളത് താനല്ല എന്ന് ദുല്‍ഖര്‍ സല്‍മാന്‍ വ്യക്തമാക്കി. ചിത്രം ഷെയര്‍ചെയ്ത ഒരു ആരാധകനോട് ദുല്‍ഖര്‍ ട്വിറ്ററിലൂടെ പ്രതികരിക്കുകയായിരുന്നു.

ആ കുട്ടി ഞാനല്ല
വാപ്പച്ചിയുടെ മകന്‍ ദുല്‍ഖര്‍. ഇരുവരെയും ഒരുമിച്ച് സ്‌ക്രീനില്‍ കാണാന്‍ കാത്തിരിക്കുന്നു എന്നായിരുന്നു ആരാധകന്റെ ട്വീറ്റ്. ഈ ട്വീറ്റിന് മറുപടിയായിട്ടാണ് ആ കുട്ടി ഞാനല്ലെന്ന് ദുല്‍ഖര്‍ മറുപടി നല്‍കുന്നത്.

ദുല്‍ഖര്‍ സജീവം
ട്വിറ്ററില്‍ വളരെ സജീവമാണ് ദുല്‍ഖര്‍ സല്‍മാന്‍. ആരാധകരുമായി നിരന്തരം സംവദിക്കാനും തന്റെ സിനിമാ വിശേഷങ്ങള്‍ പങ്കുവയ്ക്കാനും ദുല്‍ഖര്‍ ട്വിറ്ററിലും ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും എത്തുന്നു.

ഒന്നിക്കുമോ
ഫോട്ടോയില്‍ കാണുന്നത് ദുല്‍ഖര്‍ സല്‍മാന്‍ ആണോ.. അല്ലയോ എന്നത് പോട്ടെ.. വാപ്പച്ചിയും മകനും ഒന്നിച്ചൊരു സിനിമയില്‍ അഭിനയിക്കുന്നത് കാണാന്‍ അജ്മല്‍ കബീറിനെ പോലെ ആരാധകര്‍ക്കും ആഗ്രഹമുണ്ട്.

പ്രതീക്ഷയോടെ
ദുല്‍ഖറും മമ്മൂട്ടിയും ഒന്നിക്കുന്നതായ വാര്‍ത്തകള്‍ പലപ്പോഴായി വന്നെങ്കിലും ഇതുവരെ യാഥാര്‍ത്ഥ്യമായിട്ടില്ല. നല്ല തിരക്കഥ ലഭിച്ചാല്‍ ഒന്നിക്കുമെന്ന പ്രതീക്ഷ വാപ്പച്ചിയും മകനും നല്‍കുന്നുമുണ്ട്.


Click it and Unblock the Notifications