»   » രജനികാന്തിന്റെ മകനായി അഭിനയിച്ച ഇന്നത്തെ ബോളിവുഡ് സൂപ്പര്‍ താരം ആരാണെന്ന് അറിയാമോ?

രജനികാന്തിന്റെ മകനായി അഭിനയിച്ച ഇന്നത്തെ ബോളിവുഡ് സൂപ്പര്‍ താരം ആരാണെന്ന് അറിയാമോ?

Posted By: Rohini
Subscribe to Filmibeat Malayalam

രജനികാന്ത് നായകനായി എത്തിയ കബാലി എന്ന ചിത്രത്തിന്റെ തരംഗം കോളിവുഡിലും മോളിവുഡിലും ടോളിവുഡിലും മാത്രമല്ല, അങ്ങ് ബോളിവുഡിലുമുണ്ട്. കബാലി ബോളിവുഡിലും ആഘോഷമാക്കുമ്പോള്‍ ഒരു സൂപ്പര്‍സ്റ്റാറിന് ഇരട്ടിമധുരമാണ്.  വര്‍ഷങ്ങള്‍ക്ക് മുമ്പ് രജനികാന്തിന്റെ മകനായി ഈ സൂപ്പര്‍ താരം അഭിനയിച്ചിട്ടുണ്ട്. രജനികാന്തിന്റെ മകനായി അഭിനയിച്ച ഇന്നത്തെ ആ സൂപ്പര്‍സ്റ്റാര്‍ ആരാണെന്ന് അറിയാമോ?

കബാലി തിയേറ്റുകളില്‍ തകര്‍ക്കുമ്പോള്‍, രജനികാന്ത് യുഎസില്‍, വീഡിയോ കാണൂ..

bhagawan-dada

മറ്റാരുമല്ല, ഹൃത്വിക് റോഷന്‍. 1986 ല്‍ റിലീസ് ചെയ്ച ഭഗവാന്‍ ദാദ എന്ന ചിത്രത്തിലാണ് ഹൃത്വിക് റോഷന്‍ രജനികാന്തിന്റെ വളര്‍ത്തുമകനായി അഭിനയിച്ചത്. ഗുണ്ടകളില്‍ നിന്ന് ചേരിയെ രക്ഷിച്ചെടുക്കുന്ന ദാദയുടെ റോളായിരുന്നു രജനികാന്തിന്. ദാദ ദത്തെടുക്കുന്ന ഗോവിന്ദ് എന്ന പന്ത്രണ്ടുവയസ്സുകാരനായി ഹൃത്വിക് റോഷനും എത്തുന്നു.

റോഷന്‍ കുടുംബത്തിന്റെ ചിത്രമായിരുന്നു ഭഗവാന്‍ ദാദ. ഹൃത്വിക്കിന്റെ അമ്മയുടെ അച്ഛനായ ജെ ഓം പ്രകാശാണ് ചിത്രം സംവിധാനം ചെയ്തത്. അച്ഛന്‍ രാകേഷ് റോഷന്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതിനൊപ്പം ചിത്രം നിര്‍മിയ്ക്കുകയും ചെയ്തു. അച്ഛന്റെ സഹോദരനായ രാകേഷ് റോഷനാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചത്.

 rajanikanth-hrithik-roshan

മുപ്പത് വര്‍ഷങ്ങള്‍ കഴിഞ്ഞിരിയ്ക്കുന്നു ഭഗവാന്‍ ദാദ റിലീസ് ചെയ്തിട്ട്. സാങ്കേതികപരമായും മറ്റും സിനിമയില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചു. അന്നത്തെ 12 വയസ്സുകാരന്‍ ഇന്നത്തെ ബോളിവുഡില്‍ സൂപ്പര്‍താരങ്ങളിലൊരാളായി. അന്നും ഇന്നും രജനികാന്ത് എന്ന സ്റ്റൈല്‍ മന്നന്‍ ഇന്ത്യന്‍ സിനിമയെ അത്ഭുതപ്പെടുത്തുകൊണ്ട് നില്‍ക്കുന്നു.

English summary
Where else could Hrithik Roshan have learnt the superhero skills that he displayed in Krrish? From the 1986 film Bhagwaan Dada, of course, in which Roshan plays Rajinikanth’s 12-year-old adopted son.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam