തട്ടത്തിന്‍ മറയത്ത് തെലുങ്കിലേക്ക്
അനിയത്തിപ്രാവിന് ശേഷം മലയാളം കണ്ട ഏറ്റവും നല്ല പ്രണയകഥയേതാണെന്ന് ചോദിച്ചാല്‍ മിക്കവരും പറയുന്നത് തീര്‍ച്ചയായും തട്ടത്തിന്‍ മറയത്ത് എന്ന വിനീത് ശ്രീനിവാസന്‍ ചിത്രം തന്നെ. ജാതിയോ മതമോ അതിനപ്പുറവും ഇപ്പറവുമുള്ള ഒന്നു തന്നെയും യഥാര്‍ത്ഥ പ്രണയത്തിന് തടസ്സമല്ലെന്ന് മലയാളികള്‍ ഒരിക്കല്‍കൂടെ മനസ്സിലാക്കുകയായിരുന്നു ഈ ചിത്രത്തിലൂടെ.
നിവിന്‍ പോളിയും ഇഷ തല്‍വാറും താര ജോഡികളായി അഭിനയിച്ച ചിത്രം ഒരു മുസ്ലീം പെണ്‍കുട്ടിയും ഹിന്ദു യുവാവും തമ്മിലുള്ള പ്രണയത്തെ കുറിച്ചാണ് പറഞ്ഞത്. പ്രണയത്തിന് പുതിയ മാനം തന്ന തട്ടത്തിന്‍ മറയത്ത് തെലുങ്കിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുന്നു എന്നാണ് ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്ത.

മലയാളത്തിലെ ഒരു മുന്‍നിര നായകന്റെ മകനായ ശ്രനീവാസന്‍ സംവിധാനം ചെയ്ത ചിത്രം തെലുങ്കിലെത്തുമ്പോള്‍ സംവിധാനം ചെയ്യുന്നത് തെലുങ്ക് നടന്‍ എം എസ് നാരായണന്റെ മകള്‍ ശശികിരണ്‍ നാരായണാണ്. തട്ടത്തിന്‍ മറയത്തിന്റെ റീമേക്കിലൂടെ സംവിധാനരംഗത്ത് തുടക്കം കുറിക്കുകയാണ് ശശികിരണ്‍.
പുതുമുഖങ്ങളായ ദിലീപും പ്രിയയുമാകും നിവിനും ഇഷയും അവതരിപ്പിച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുക. ചിത്രത്തിലെ ചില രംഗങ്ങള്‍ അടുത്തിടെ കേരളത്തില്‍ പൂര്‍ത്തിയാക്കി. ഷാന്‍ രഹ്മാന്‍ തന്നെയാണ് ചിത്രത്തിന് ണ്ടേി സംഗീതമൊരുക്കുന്നത്. രമ്യനമ്പീശനും സച്ചിന്‍ വാര്യരും ചിത്രത്തിന്റെ ഭാഗമാകുമെന്നും അറിയുന്നു.


Click it and Unblock the Notifications