For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിനീതിന്റെ ഉമ്മച്ചിക്കുട്ടി ക്ലിക്ക്ഡ്

  By Ravi Nath
  |

  ഉമ്മച്ചിക്കുട്ടിയെ പ്രേമിച്ച നായരു പയ്യന്റെ കഥ കേരളത്തിന്റെ യുവജന കൗമാരം ആഘോഷിച്ചു കൊണ്ടിരിക്കുന്ന മണ്‍സൂണ്‍ കാലത്ത്, സിനിമ പ്രണയലാവണ്യം തിരിച്ചുപിടിച്ചതിന്റെ ആവേശത്തില്‍ കൂടിയാണ് കടന്നുപോകുന്നത്.

  ഇഷ തല്‍വാര്‍ എന്ന ഉത്തരേന്ത്യന്‍ പെണ്‍കുട്ടി ഇളം തെന്നലില്‍ പാറി പറക്കുന്ന തട്ടത്തിനുള്ളില്‍ ഒളിഞ്ഞും തെളിഞ്ഞും മനോഞ്ജമായ ചിരിവിതറികൊണ്ട് തലശ്ശേരിയുടെ രാപകലുകള്‍ക്ക് വസന്തം സമ്മാനിച്ച് നിറസാന്നിദ്ധ്യമാവുമ്പോള്‍, ആദ്യംകേട്ട മലയാളിത്തമില്ലായ്മ എവിടെയോ മറഞ്ഞു പോയിരിക്കുന്നു. സിനിമ കാഴ്ചക്കാരനിലേക്ക് ഇറങ്ങി വന്നതോടെ ഈ മുന്‍വിധിക്ക് ഒരു തീരുമാനമായി എന്നുചുരുക്കം. വിനീത് ശ്രീനിവാസന്‍ എന്ന തലശ്ശേരിക്കാരന്റെ കാഴ്ചപുറങ്ങളില്‍ അടിവരയിട്ടു കടന്നുപോയ ചില സന്ദര്‍ഭങ്ങളും വസ്തുതകളും തന്നെയാണ് തന്റെ പ്രായത്തോട് ചേര്‍ന്നു നില്ക്കുന്നവര്‍ക്കായി ഇങ്ങനെ ഒരു മറയില്ലാത്ത തട്ടം സമ്മാനിച്ചത്.

  തലശ്ശേരിയെയും അവിടുത്തെ മുസ്ലീം പാരമ്പര്യവും രീതിക്രമങ്ങളും അറിയുന്നവര്‍ക്ക് ആയിഷ ഒരു സ്ഥിരം കാഴ്ചയല്ലെങ്കിലും തലശ്ശേരിക്ക് മാത്രം സാദ്ധ്യമാവുന്ന ഒരപൂര്‍വ്വ കാഴ്ച തന്നെയാണ്. ആരും വിസ്മയിച്ചു പോകുന്ന ചില ഛായകൂട്ടുകള്‍ കൊണ്ട് തീര്‍ത്ത മുസ്ലീം പെണ്‍കുട്ടികള്‍ തലശ്ശേരിയുടെ സ്‌ക്കൂള്‍, കോളേജ് പരിസരങ്ങളില്‍ സാദ്ധ്യമാകുന്ന കാഴ്ചകളാണ്. അന്തംവിട്ടു നോക്കി നിന്നു പോകുന്ന ആ ഒരു അനുഭവം തന്നെയാണ് തട്ടം മറനീക്കി കാണിക്കുന്നതും.

  ഒന്നും പ്രത്യേകിച്ച് പറയാനില്ലാത്ത സിനിമ ചില സൂക്ഷ്മഭാവങ്ങളുടെ സത്യസന്ധമായ സ്‌കെച്ചിലൂടെ വരച്ചു വെക്കുന്നു എന്നതു മാത്രമാണ് വിനീതിന്റെ സിനിമയുടെ നേട്ടം. നല്ല പ്രണയ സിനിമകള്‍ മറന്നു തുടങ്ങിയ മലയാളിക്ക് വിനീത് സമ്മാനിച്ചത് ചില നൊസ്റ്റാള്‍ജിക് മധുര അനുഭവങ്ങളാണ്. ചുരിദാര്‍ എന്ന വസ്ത്രം ഏറ്റവും കൂടുതല്‍ വിസ്മയകരമായ പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമാക്കിയത് കേരളത്തിലെ മുസ്ലീം പെണ്‍കുട്ടികളെയാണ്. ശരീരം മുഴുക്കെ മൂടുന്ന അശ്ലീലം ധ്വനിപ്പിക്കാത്ത വസ്ത്രത്തിലേക്കുള്ള വളര്‍ച്ചയില്‍ രണ്ടു പതിറ്റാണ്ടുമുമ്പ് കേരളം കീഴടക്കിയ ചുരിദാര്‍ ഇന്ന് പുത്തന്‍സങ്കല്‍പങ്ങളിലൂടെ വളര്‍ച്ച മുറ്റി നില്ക്കുകയാണ്.

  തട്ടം എന്ന ഒരു ബോറന്‍ പ്രയോഗം എത്ര സുന്ദരമായ അനുഭവവും വസ്തുവുമായി മാറിയിരിക്കുന്നു ഇഷയിലൂടെയെന്നും നമ്മള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. മുന്‍വിധികളും അപാരസങ്കല്‍പങ്ങളുമില്ലാതെ തുറന്നമനസ്സോടെ നോക്കി കാണുമ്പോള്‍ ചില സിനിമകള്‍ സമ്മാനിക്കുന്ന ഓളം ചെറുതല്ല എന്നു തെളിയിച്ച തട്ടത്തിന്‍മറയത്ത് കൗമാര കാമനകളുടെ ഇഷ്ടാനിഷ്ടങ്ങള്‍ മാത്രമല്ല പങ്കുവെക്കുന്നതെന്ന് മനസ്സില്‍ യൗവനം സൂക്ഷിക്കുന്നവര്‍ക്ക് മനസ്സിലാകും. ദൃശ്യങ്ങളും പാട്ടുകളും ഒരു തെന്നല്‍ പോലെ കൂടെയുണ്ട്. വിനീത വിനീതിന്റെ വിജയം തന്നെയെന്ന് പറയാം.

  English summary
  Vineeth Sreenivasan's Thattathin Marayathu has become the flavor of the season with the crowds falling in love with this peppy romantic tale.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X