മോഹന്‍ലാല്‍ റഫറന്‍സുമായി കുഞ്ചാക്കോ ബോബന്‍! തട്ടുംപുറത്ത് അച്യുതന്‍ ട്രെയിലര്‍ വൈറലാവുന്നു! കാണൂ!
കുഞ്ചാക്കോ ബോബനും ലാല്‍ ജോസും ഒരുമിച്ചെത്തുന്ന തട്ടുംപുറത്ത് അച്യുതന്‍ തട്ടിലെത്താന്‍ ഇനി മണിക്കൂറുകള്‍ കൂടിയേ ശേഷിക്കുന്നുള്ളൂ. റിലീസിന് മുന്നോടിയായാണ് സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടത്. നിമിഷനേരം കൊണ്ടാണ് ട്രെയിലര്‍ വൈറലായി മാറിയത്. എം സിന്ധുുരാജിന്റെ തിരക്കഥയിലൊരുക്കിയ സിനിമ പ്രഖ്യാപനം മുതലേ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. കുടുംബ പ്രേക്ഷകരെ ലക്ഷ്യമാക്കിയൊരുക്കിയ പ്രണയ ഹാസ്യ ചിത്രമാണ് തട്ടുംപുറത്ത് അച്യുതന്‍. വിജയരാഘവന്‍, ഹരീഷ് കണാരന്‍, കൊച്ചുപ്രേമന്‍ തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മഴവില്‍ മനോരമയിലെ റിയാലിറ്റി ഷോയായ നായികനായകനിലെ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
പാലുണ്ണിക്കും ചക്ക ഗോപനും ശേഷം അച്യുതനുമായാണ് ലാല്‍ ജോസും ചാക്കോച്ചനും എത്തുന്നത്. ഒരുകാലത്ത് ചോക്ലേറ്റ് ഹീറോയായി നിറഞ്ഞുനിന്നിരുന്ന കുഞ്ചാക്കോ ബോബന്റെ കരിയര്‍ മാറ്റി മറിച്ചതില്‍ മുഖ്യ പങ്ക് വഹിച്ച സംവിധായകരിലൊരാളാണ് ലാല്‍ ജോസ്. തന്റെ പുതിയ സിനിമയിലേക്ക് നായികയേയും നായകനേയും കണ്ടെത്തുന്നതിനായി റിയാലിറ്റി ഷോ നടത്തിയപ്പോള്‍ മെന്റര്‍മാരിലൊരാളായി കുഞ്ചാക്കോ ബോബനും ഒപ്പമുണ്ടായിരുന്നു. തട്ടുംപുറത്ത് അച്യുതനിലൂടെ നായികനായകനിലെ ചില താരങ്ങള്‍ സിനിമയില്‍ തുടക്കം കുറിക്കുകയാണ്.

സാധാരണക്കാരനായ ഒരു ചെറുപ്പക്കാരന്റെ ജീവിതത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് സിനിമ മുന്നേറുന്നത്. മുന്‍ചിത്രങ്ങളെപ്പോലെ തന്നെ കുടുംബ പ്രേക്ഷകര്‍ക്ക് ആസ്വദിക്കാവുന്ന സിനിമയായിരിക്കും ഇതെന്ന് അണിയറപ്രവര്‍ത്തകര്‍ ഉറപ്പ് നല്‍കിയിരുന്നു. കാത്തിരിപ്പിന് വിരാമമിട്ട് സിനിമയുടെ ട്രെയിലറെത്തിയിട്ടുണ്ട്. മോഹന്‍ലാല്‍ റഫറന്‍സുമായാണ് ഇത്തവണ ചാക്കോച്ചനുമെത്തിയിട്ടുള്ളത്. ട്രെയിലര്‍ കാണാം.


Click it and Unblock the Notifications











