പ്രൊഡക്ഷന്‍ പയ്യനെ പറ്റിക്കാനായി ചെന്നു! ഒടുവില്‍ ഞെട്ടിയത് ചാക്കോച്ചനും! വീഡിയോ കാണാം

By Prashant V R

ലാല്‍ജോസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന കുഞ്ചാക്കോ ബോബന്‍ ചിത്രമാണ് തട്ടും പുറത്ത് അച്യുതന്‍. എല്‍സമ്മ എന്ന ആണ്‍ക്കുട്ടി,പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്നീ ചിത്രങ്ങള്‍ക്കു ശേഷം ചാക്കോച്ചനെ നായകനാക്കി ലാല്‍ജോസ് ഒരുക്കുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഒരു ലൊക്കേഷന്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പ്രൊഡക്ഷന്‍ ബോയ് യെ പറ്റിക്കാനായി ചെന്ന ചാക്കോച്ചനെ ആയിരുന്നു വീഡിയോയില്‍ കാണിച്ചിരുന്നത്. ഒരു കുളത്തിന്റെ അരികില്‍ കിടക്കുന്ന പയ്യനെയാണ് കുളത്തിലേക്ക് കല്ലെറിഞ്ഞ് ചാക്കോച്ചന്‍ ഞെട്ടിക്കാന്‍ നോക്കിയത്.

kunchacko boban

എന്നാല്‍ ശ്രമം പാളുകയും ഞെട്ടിയത് ചാക്കോച്ചനായി മാറുകയും ചെയ്തു. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഒരു രക്ഷയുമില്ല. അവസാനം നടന്‍ തോറ്റ് പിന്മാറുകയായിരുന്നു. ഫോട്ടോഗ്രാഫര്‍ മഹാദേവന്‍ തമ്പിയായിരുന്നു രസകരമായ ഈ വീഡിയോ പങ്കുവെച്ചിരുന്നത്. അതേസമയം കണ്ണൂരാണ് തട്ടും പുറത്ത് അച്യുതന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.

പുതുമുഖം ശ്രാവണയാണ് ചിത്രത്തില്‍ ചാക്കോച്ചന്റെ നായികാ വേഷത്തില്‍ എത്തുന്നത്. നെടുമുടി വേണു.വിജയരാഘവന്‍,കലാഭവന്‍ ഷാജോണ്‍,കൊച്ചു പ്രേമന്‍,സുബീഷ്,സീമാ ജി നായര്‍,താര കല്യാണ്‍,ബിന്ദു പണിക്കര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. കവലയിലെ കടയില്‍ ജോലി ചെയ്യുകയും ക്ഷേത്രകാര്യങ്ങളിലും സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമായി നില്‍ക്കുകയും ചെയ്യുന്ന അച്യുതന്‍ എന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X