ചാക്കോച്ചന്റെ തട്ടും പുറത്ത് അച്യൂതന്‍ ഷൂട്ടിംഗ് പൂര്‍ത്തിയായി! ചിത്രത്തിന്റെ റിലീസ് ഉടന്‍

By Prashant V R

കുഞ്ചാക്കോ ബോബന്റെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് തട്ടും പുറത്ത് അച്യതന്‍. സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. സംവിധായകന്‍ തന്നെയായിരുന്നു ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചിരുന്നത്. കണ്ണൂരായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളിലൊന്ന്. ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഇത്തവണയും സിന്ധുരാജ് തന്നെയാണ് ലാല്‍ജോസ് ചിത്രത്തിനു വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്. എല്‍സമ്മ എന്ന ആണ്‍കുട്ടി,പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്നീ ചിത്രങ്ങള്‍ക്കു ശേഷം ലാല്‍ജോസ് ചാക്കോച്ചനെ നായകനാക്കിയൊരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് തട്ടുംപുറത്ത് അച്യുതന്‍. എല്ലാ തരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന മികച്ചൊരു എന്റര്‍ടെയ്നറായിരിക്കും ചിത്രമെന്നാണ് അറിയുന്നത്.

kunchacko boban-lal jose

പുതുമുഖം ശ്രാവണയാണ് ചിത്രത്തില്‍ ചാക്കോച്ചന്റെ നായികാ വേഷത്തില്‍ എത്തുന്നത്. കവലയിലെ കടയില്‍ ജോലി ചെയ്യുകയും ക്ഷേത്ര കാര്യങ്ങളിലും സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമായി നില്‍ക്കുകയും ചെയ്യുന്ന അച്യുതന്‍ എന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. നെടുമുടി വേണു, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍,കൊച്ചു പ്രേമന്‍,സുബീഷ്,സീമാ ജി നായര്‍,താര കല്യാണ്‍,ബിന്ദു പണിക്കര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അനില്‍ പനച്ചൂരാന്റ വരികള്‍ക്ക് ദീപാങ്കുരനാണ് ചിത്രത്തിന്റെ സംഗീതമൊരുക്കുന്നത്.

View this post on Instagram

Thattumpurathu Achuthan packup aayi 🙏Daivathinu nanni 🙏

A post shared by laljose (@laljosemechery) on

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X