'മുത്തുമണി രാധേ മുത്തു മുത്തു രാധേ'; ശ്രദ്ധേയമായി തട്ടുംപുറത്ത് അച്ച്യുതനിലെ ആദ്യ വീഡിയോ ഗാനം

By Midhun Raj

കുഞ്ചാക്കോ ബോബന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് തട്ടുംപുറത്ത് അച്യുതന്‍. ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നേരത്തെ പൂര്‍ത്തിയായിരുന്നു. പുതുമുഖം ശ്രാവണയാണ് സിനിമയില്‍ ചാക്കോച്ചന്റെ നായികാ വേഷത്തില്‍ എത്തുന്നത്.

ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ദീപാങ്കുരന്‍ ഈണമിട്ട 'മുത്തുമണി രാധേ' എന്നു തുടങ്ങുന്ന പാട്ടാണ് പുറത്തിറങ്ങിയിരിക്കുന്നത്. ക്രിസ്മസിനാണ് ചാക്കോച്ചന്റെ തട്ടുംപുറത്ത് അച്യുതന്‍ റിലീസിനെത്തുന്നത്. ലാല്‍ജോസിന്റെ മുന്‍ചിത്രങ്ങള്‍ക്ക് കഥയെഴുതിയ എം സിന്ധുരാജ് തന്നെയാണ് ഇത്തവണയും തിരക്കഥയൊരുക്കിയിരിക്കുന്നത്.

thattumpurathu achuthan

കവലയിലെ കടയില്‍ ജോലി ചെയ്യുകയും ക്ഷേത്ര കാര്യങ്ങളിലും സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമായി നില്‍ക്കുകയും ചെയ്യുന്ന അച്യുതന്‍ എന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. നെടുമുടി വേണു, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍,കൊച്ചു പ്രേമന്‍,സുബീഷ്,സീമാ ജി നായര്‍,താര കല്യാണ്‍,ബിന്ദു പണിക്കര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

കണ്ണൂരായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. സിനിമയുടെ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. റോബിരാജ് ചായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് രഞ്ജന്‍ എബ്രഹാം എഡിറ്റിങ്ങ് നിര്‍വ്വഹിക്കുന്നു.ഷെബിന്‍ ബെക്കര്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം എല്‍ജെ ഫിലിംസാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X