»   » മോഹന്‍ലാലിന്റെ കാമുകിയായും ഭാര്യയായും അമ്മയായും അമ്മായിയമ്മയായും അഭിനയിച്ച ആ നടി!

മോഹന്‍ലാലിന്റെ കാമുകിയായും ഭാര്യയായും അമ്മയായും അമ്മായിയമ്മയായും അഭിനയിച്ച ആ നടി!

Posted By: Rohini
Subscribe to Filmibeat Malayalam

ചെറുപ്പകാരികളായ നായികമാര്‍ക്കൊപ്പം മോഹന്‍ലാലും മമ്മൂട്ടിയും ആടിപ്പാടുന്ന എന്ന വിമര്‍ശനം ഇപ്പോഴും സജീവമാണ്. ലാലിന്റെയും മമ്മൂട്ടിയുടെയും കൂടെ നായികയായി അഭിനയിച്ച നാടിമാരില്‍ പലരും ഇന്ന് ഇന്റസ്ട്രിയില്‍ ഇല്ല... ചിലര്‍ അമ്മ വേഷങ്ങളിലൂടെ മടങ്ങിയെത്തി. എന്നാല്‍ ലാലും മമ്മൂട്ടിയും ഇന്നും നായകന്മാര്‍ തന്നെ. മീന മമ്മൂട്ടിയുടെ മകളായും കാമകിയായും ഭാര്യയായും ഉമ്മയായും അഭിനയിച്ചത് അത്ഭുതമാണ്.

'നിവിനെ അറിയില്ല എന്ന് പറഞ്ഞാല്‍ ഇത്ര വിഷമിക്കാനൊന്നുമില്ല, മമ്മൂട്ടിയും മോഹന്‍ലാലും ആരാ?'

അങ്ങനെ ഒരു നടി മോഹന്‍ലാലിനുമുണ്ട്, ശാന്തികൃഷ്ണ! ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയ ശാന്തികൃഷ്ണ ആദ്യ കാലങ്ങളില്‍ മോഹന്‍ലാലിന്റെ കാമുകിയായും ഭാര്യയായും അമ്മയായും അമ്മായി അമ്മയായും അഭിനയിച്ചിട്ടുണ്ട്. ഇനി അമ്മൂമ്മയുടെ വേഷം മാത്രമേ ബാക്കിയുള്ളൂ എന്ന് ശാന്തികൃഷ്ണ പറയുന്നു. ഏതൊക്കെയാണ് സിനിമകള്‍ എന്ന് നോക്കാം..

ഒന്‍പത് സിനിമകള്‍

മോഹന്‍ലാലും ശാന്തികൃഷ്ണയും ഒന്നിച്ച് ഒന്‍പത് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ചെങ്കോല്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയുടെ അമ്മയായി അഭിനയിക്കുന്നതിനെ കുറിച്ച് ഞാനൊട്ടും ചിന്തിച്ചിരുന്നില്ല എന്നാണ് ശാന്തി കൃഷ്ണ പറയുന്നത്. ഇതിന്റെ പേരില്‍ അവസരങ്ങള്‍ കിട്ടാതെ വരുമോ, അമ്മ വേഷങ്ങള്‍ മാത്രം കിട്ടി തുടങ്ങുമോ എന്നൊന്നും ചിന്തിച്ചതേയില്ല.. അന്ന് ആ കഥാപാത്രം കിട്ടി.. ചെയ്തു- എന്നാണ് ശാന്തികൃഷ്ണ പറയുന്നത്

കേള്‍ക്കാത്ത ശബ്ദം (1982)

1982 ല്‍ ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത കേള്‍ക്കാത്ത ശബ്ദം എന്ന ചിത്രത്തിലാണ് ആദ്യമായി മോഹന്‍ലാലും ശാന്തി കൃഷ്ണയും ഒന്നിച്ചഭിനയിച്ചത്. ബാലചന്ദ്ര മേനോന്‍, നെടുമുടി വേണു എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തി. അംബിക നായികയായി എത്തിയ ചിത്രത്തില്‍ നായികയുടെ കൂട്ടുകാരിയായും ബാലചന്ദ്ര മേനോന്റെ സഹോദരിയായും ശാന്തി വേഷമിട്ടു.

ഹിമവാഹിനി (1983)

മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി പിജി വിശ്വംഭരന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഹിമവാഹിനി. 1983 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായിട്ടാണ് ശാന്തികൃഷ്ണ വേഷമിട്ടത്. പാപ്പി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ലാല്‍ അവതരിപ്പിച്ചത്.

വിസ (1983)

അതേ വര്‍ഷം മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം മറ്റൊരു ചിത്രം കൂടെ ശാന്തികൃഷ്ണ ചെയ്തു. ബാലു കുര്യത്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്രീനാഥാണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. മോഹന്‍ലാലിന്റെ കൂട്ടുകാരനായ ശ്രീനാഥിന്റെ നായികയായിട്ടാണ് ശാന്തികൃഷ്ണ ചിത്രത്തിലെത്തിയത്.

വിഷ്ണുലോകം (1991)

ഒടുവില്‍ ശാന്തികൃഷ്ണ മോഹന്‍ലാലിന്റെ നായികയായി. 1991 ല്‍ കമല്‍ സംവിധാനം ചെയ്ത വിഷ്ണുലോകം എന്ന ചിത്രത്തിലാണ് ശാന്തി കൃഷ്ണ ആദ്യമായി ലാലിന്റെ നായികയായി എത്തിയത്. ഉര്‍വശിയും ചിത്രത്തിലെ നായികാ നിരയിലുണ്ടായിരുന്നു.

ഗാന്ധര്‍വ്വം (1993)

സംഗീത് ശിവന്‍ സംവിധാനം ചെയ്ത ത്രില്ലര്‍ ചിത്രമാണ് ഗാന്ധര്‍വ്വം. കാഞ്ചന നായികയായി എത്തിയ ചിത്രത്തില്‍, നായികയുടെ ചേട്ടത്തിയമ്മയുടെ വേഷമായിരുന്നു ശാന്തികൃഷ്ണയ്ക്ക്. ദേവനാണ് ശാന്തികൃഷ്ണയുടെ ഭര്‍ത്താവായി എത്തിയത്.

മായാമയൂരം (1993)

മോഹന്‍ലാല്‍ ഇരട്ടവേഷത്തിലെത്തിയ ചിത്രമാണ് മായാമയൂരം. 1993 ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ശോഭനയും രേവതിയുമാണ് നായികമാരായി എത്തിയത്. രേവതിയുടെ സുഹൃത്തിന്റെ വേഷമായിരുന്നു ഈ ചിത്രത്തില്‍ ശാന്തി കൃഷ്ണയ്ക്ക്.

ചെങ്കോല്‍ (1993)

മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ് ലോഹിതദാസ് സംവിധാനം ചെയ്ത ചെങ്കോല്‍. ലോഹിതദാസിന്റെ ചിത്രം എന്ന് കേട്ടപ്പോള്‍ പിന്നെ ഒന്നും ആലോചിച്ചില്ല. സുരഭി ജാവേരി നായികയായ ചിത്രത്തില്‍, നായികയുടെ അമ്മ വേഷമാണ് ശാന്തി കൃഷ്ണ ചെയ്തത്.

പിന്‍ഗാമി (1994)

ചെങ്കോലില്‍ അമ്മായി അമ്മ ആയി അഭിനയിച്ചതിന് പിന്നാലെ ശാന്തി കൃഷ്ണയെ തേടിയെത്തിയത് ലാലിന്റെ അമ്മ വേഷമാണ്. 1994 ല്‍ പുറത്തിറങ്ങിയ പിന്‍ഗാമി എന്ന ചിത്രത്തിലാണ് മോഹന്‍ലാലിന്റെ അമ്മയായി ശാന്തി എത്തിയത്.

പക്ഷെ (1994)

എന്നാല്‍ ശാന്തി കൃഷ്ണ അമ്മ വേഷങ്ങളില്‍ തഴയപ്പെട്ടില്ല. തൊട്ടടുത്ത ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഭാര്യയായും ശാന്തികൃഷ്ണ എത്തി. 1994 ല്‍ പുറത്തിറങ്ങിയ പക്ഷെ എന്ന ചിത്രത്തിലാണ് മോഹന്‍ലാലിന്റെ ഭാര്യയായത്. ശോഭനയാണ് ചിത്രത്തിലെ മറ്റൊരു നായികാ വേഷത്തിലെത്തിയത്.

English summary
The actress who acted with Mohanlal as lover, wife, mother and mother in law

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam