ബാഹുബലി; കലസംവിധായകനെ ചതിച്ചിട്ടില്ല; സാബു സിറിള്‍
ബാഹുബലിയുടെ കലാ സംവിധായകനായി പ്രവര്‍ത്തിച്ച ആളാണ് മനു ജഗത്. എന്നാല്‍ ബാഹുബലി തിയറ്ററില്‍ എത്തിയപ്പോള്‍ ക്രെഡിറ്റ് കാര്‍ഡില്‍ ആര്‍ട്ട് അസിസ്റ്റന്റ് ആക്കി തന്നെ ചതിച്ചു എന്ന് മനു ജഗത്ത് നേരത്തെ ആരോപിച്ചിരുന്നു.
എന്നാല്‍ ബാഹുബലിയുടെ കലാസംവിധായകന്‍ മലയാളിയായ മനു ജഗത് തന്നെയാണെന്ന് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനറായ സാബു സിറില്‍ പറയുന്നു. മനുവിന്റെ പേര് ടൈറ്റില്‍ കാര്‍ഡില്‍ ആര്‍ട്ട് അസിസ്റ്റന്റ് എന്ന് ചേര്‍ന്നത് സാങ്കേതിക പിശക് മൂലമാകാം എന്നും സാബു സിറിള്‍ പറഞ്ഞു. പ്രമുഖ ഓണ്‍ലൈന്‍ പത്രത്തിനോടാണ് സാബു ഈ കാര്യം വ്യക്തമാക്കിയത്.

മൂന്നര വര്‍ഷമായി ബാഹുബലിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ട് . രണ്ട് സംവിധായകരായിരുന്നു തന്റെ കീഴില്‍ ചിത്രത്തിന് വേണ്ടി പ്രവര്‍ത്തിച്ചത്. അതില്‍ ഒരാള്‍ മനു ജഗത് തന്നെയാണെന്നും സാബു സിറിള്‍ പറഞ്ഞു.
സിനിമയുടെ സഹസംവിധായകരാണ് ടൈറ്റില്‍ കാര്‍ഡുകള്‍ തയ്യാറാക്കുന്നത്. അവര്‍ക്ക് പിഴ പറ്റിയതാകാനാണ് സാധ്യത. സിനിമ റിലീസ് ആയ ഉടനെ തന്നെ താന്‍ പ്രൊഡക്ഷന്‍ ടീമുമായി താന്‍ ബന്ധപ്പെട്ടിരുന്നു എന്നും എന്താണ് സംഭവിച്ചതെന്ന് അവര്‍ പരിശോധിച്ച് വരികയാണെന്നും സാബു സിറിള്‍ പറഞ്ഞു.


Click it and Unblock the Notifications











