അനന്തപുരി കാണാൻ സണ്ണി ലിയോൺ എത്തുന്നു! മെയ് 26 ന്, '' ഇന്ത്യൻ ഡാൻസ് ബിനാലെ''

സണ്ണി ലിയോൺ വീണ്ടും വരുന്നു, ഇത്തവണ തിരുവനന്തപുരത്ത്

By Ankitha

കേരളത്തിൽ ഏറെ സ്വീകാര്യത ലഭിച്ച താരമാണ് ബോളിവുഡ് താരം സണ്ണി ലിയോൺ. താരത്തിന് നൂറു കണക്കിന് ആരാധകരാണ് കേരളത്തിലുള്ളത്. പോൺ നായിക എന്ന ലേബലിൽ അല്ല സണ്ണിയെ കേരളത്തിലെ പ്രേക്ഷകർ പരിഗണിക്കുന്നത്.

sunney

കഴിഞ്ഞ വർഷം ആഗസ്റ്റ് 17 നായിരുന്നു സണ്ണി ആദ്യമായി കേരളത്തിലെത്തിയത്. അതും കൊച്ചിയിൽ. അന്ന് ആരും പ്രതീക്ഷിക്കാത്ത എല്ലാവരേയും അത്ഭുതപ്പെടുത്തുന്ന വിധമുള്ള വൻ സ്വീകരണമാണ് താരത്തിന് ലഭിച്ചത്. ഇപ്പോഴിത വീണ്ടും സണ്ണി ലിയോൺ കേരളത്തിലെത്തുന്നു. ആദ്യം കൊച്ചിയിലാണെങ്കിൽ ഇപ്പോഴിത നമ്മുടെ സ്വന്തം തലസ്ഥാന നഗരമായ കേരളത്തിൽ.

കേരളത്തിലേക്ക് രണ്ടാം വരവ്

കേരളത്തിലേക്ക് രണ്ടാം വരവ്

സണ്ണി ലിയോൺ തന്നെയാണ് കേരള സന്ദർശനത്തെ കുറിച്ചു തന്റെ ആരാധകരോട് പങ്കുവെച്ചത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ഹായ് തിരുവനന്തപുരം. മെയ് 26 ന് ദൈവത്തിന്റെ സ്വന്തം നാട്ടിലേയ്ക്ക് താൻ വീണ്ടും എത്തുന്നു എന്ന ആമുഖത്തോട് കൂടിയാണ് കുറിപ്പ് ആരംഭിക്കുന്നത്. കേരളത്തിൽ എത്തുന്നതിൽ താൻ വളരെ സന്തോഷവതിയാണെന്നും മൂന്ന് മണിക്കൂറുള്ള നൃത്ത പരിപാടിയുമായാണ് തിരുവനന്തപുരത്ത് എത്തുന്നതെന്നും സണ്ണി ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റ്

നൃത്ത  ആരാധകർക്ക് സമ്മാനം

ആരാധകർക്ക് സമ്മാനം

ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് സണ്ണി കൊച്ചിയിൽ എത്തിയതെങ്കിൽ തിരുവനന്തപുരത്തെത്തുന്നത് ഡാൻസ് പരിപാടിയുമായിട്ടാണ്. ഒരു ധനകാര്യ സ്ഥാപനം സംഘടിപ്പിക്കുന്ന ദി ഇന്ത്യൻ ഡാൻസ് ബിനാലെ എന്ന നൃത്ത പരിപാടിയിൽ പങ്കെടുക്കാനാണ് താരം എത്തുന്നത്. ഇത് താരം ആരാധകരക്ക് നൽകുന്ന ഒരു സമ്മാനം കൂടിയാണ്.

താരം  ഞെട്ടി

താരം ഞെട്ടി

കൊച്ചിയിൽ സണ്ണിയ്ക്ക് ലഭിച്ച സ്വീകരണം താരത്തെ ശരിയ്ക്കും ഞെട്ടിച്ചിരുന്നു. വൻ ജനവലിയാണ് കൊച്ചിയിലെ നഗര വീഥിയിൽ അന്ന് തടിച്ചു കൂടിയത്. അന്നത്തെ ആൾക്കൂട്ടം താരം സ്നേഹക്കടൽ എന്നാണ് സണ്ണി വിശേഷിപ്പിച്ചത്.

ട്വിറ്ററിൽ പങ്കുവെച്ചു

ട്വിറ്ററിൽ പങ്കുവെച്ചു

കൊച്ചിയിൽ ഉണ്ടായ സ്നേഹം നിമിഷം ഒരു പക്ഷെ താരത്തിന്റെ ജീവിതത്തിലെ ആദ്യ അനുഭവമായിരിക്കും. കൊച്ചി സന്ദർശനത്തിനു ശേഷം സണ്ണി ട്വിറ്ററിൽ കുറിച്ച കുറിപ്പ് വൈറലായിരുന്നു. '' എന്റെ കാർ കൊച്ചിയുടെ സ്നേഹ സാഗരത്തിൽ മുങ്ങിയപ്പോൾ എന്നു അടികുറപ്പോടെ ജനക്കൂട്ടത്തിന്റെ ചിത്രം പങ്കുവെച്ചിരുന്നു.

വിമാനത്തവാളത്തിൽ ജന സാഗരം

വിമാനത്തവാളത്തിൽ ജന സാഗരം

ആദ്യമായി സണ്ണി കേരളത്തിലെത്തിയത് വലിയ വാർത്തയായിരുന്നു. കൊച്ചി വിമാനത്താവളത്തിൽ എത്തിയതു മുതൽ താരത്തിന് വൻ സ്വീകരണമാണ് ലഭിച്ചത്. തങ്ങളുടെ പ്രിയപ്പെട്ട താരത്തിനെ കാണാൻ വിമാനത്താവളത്തിൽ വരെ ജനങ്ങൾ തടിച്ചു കൂടിയിരുന്നു.

വൻ സുരക്ഷ  സംവിധാനം

വൻ സുരക്ഷ സംവിധാനം

സണ്ണിയ്ക്ക് കൊച്ചിയിൽ വൻ സുരക്ഷ സംവിധാനമാണ് അന്ന് തന് ഒരുക്കിയിരുന്നത്. എറണാകുളം എംജി റോഡിലെ ഷേണായി തിയേറ്ററിന് സമീപത്തുള്ള മൊബൈൽ ഷോറൂമിലാണ് താരം എത്തിയത്. അന്ന് ഗതാഗതം നിയന്ത്രിക്കാനും ജനക്കൂട്ടത്തെ നിയന്ത്രിക്കാനും അധികൃതർ പണിപ്പെട്ടിരുന്നു

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X