ബൈക്കര്‍ ഗേള്‍ പേര്‍ളി മാണി
മലയാളത്തിലെ പുത്തന്‍ താരമാണ് പേര്‍ളി മാണി. ചാനല്‍ അവതാരകയായി എത്തിയ പേര്‍ളി മാണി ഇതിനകം തന്നെ പലചിത്രങ്ങളുടെയും ഭാഗമായിട്ടുണ്ട്. നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമിയെന്ന ചിത്രത്തില്‍ യാത്രാസംഘത്തിലെ ബുള്ളറ്റ് ഓടിയ്ക്കുന്ന പെണ്‍കുട്ടിയായി വന്ന പേര്‍ളി പ്രാധാന്യമുള്ള വേഷം ചെയ്ത ചിത്രമാണ് ലാസ്റ്റ് സപ്പര്‍. ഈ ചിത്രത്തിലും അല്‍പം സാഹസികസ്വഭാവമുള്ള കഥാപാത്രത്തെയാണ് പേര്‍ളി അവതരിപ്പിച്ചിരിക്കുന്നത്.
അമൃത ടിവിയിലെ ടേസ്റ്റ് ഓഫ് കേരളയുടെ അവതാരകയായി എത്തിയകാലത്തുതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്ന പേര്‍ളി മാണി. ഒരുവട്ടംകണ്ടവരൊന്നും അത്രപെട്ടെന്ന് പേര്‍ളിയെ മറന്നുപോകില്ല. ഇതിന് കാരണം പേര്‍ളിയുടെ ലുക്ക്, പ്രത്യേകിച്ചും മുടിയുടെ സ്റ്റൈല്‍തന്നെയാണ്. നന്നേ ചുരുണ്ട കുരുകുരുപ്പന്‍ മുടിതന്നെയാണ് പേര്‍ളിയുടെ ലുക്കിലെ പ്രധാന പ്രത്യേകത.

ബൈക്കര്‍ ഗേള്‍ പേര്‍ളി മാണി
മറ്റ് മലയാളി താരങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമായ ലുക്കാണ് പേര്‍ളിയുടേത്. ചുരുണ്ട കട്ടികൂടിയ മുടിതന്നെയാണ് പേര്‍ളിയില്‍ ആദ്യം കണ്ടെത്താവുന്ന പ്രത്യേകത. ഈ ലുക്ക് കാരണം താന്‍ അറബ് വംശജയാണെന്ന് പലരും തെറ്റിദ്ധരിക്കാറുണ്ടെന്ന് പേര്‍ളി പറയുന്നു.

ബൈക്കര്‍ ഗേള്‍ പേര്‍ളി മാണി
ലാസ്റ്റ് സപ്പറില്‍ അഭിനയിച്ചതിനൊപ്പം തന്നെ പേര്‍ളി ചിത്രത്തില്‍ ഒരു ഗാനവും ആലപിച്ചിട്ടുണ്ട്. ഗോപി സുന്ദര്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ച ഒരു അറബ് ഗാനമാണ് ചിത്രത്തില്‍ പേര്‍ളി ആലപിച്ചിരിക്കുന്നത്. ഗാനരംഗത്ത് പേര്‍ളി ചുവടുവച്ചിട്ടുമുണ്ട്.

ബൈക്കര്‍ ഗേള്‍ പേര്‍ളി മാണി
പേര്‍ളിയുടെ അച്ഛന്‍ തമിഴ്‌നാട്ടുകാരനാണ് അമ്മയാകട്ടെ തനിമലയാളിയും. കേരളത്തില്‍ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ പേര്‍ളി ബാംഗ്ലൂരിലാണ് കലാലയവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.

ബൈക്കര്‍ ഗേള്‍ പേര്‍ളി മാണി
ബൈക്ക് റൈഡില്‍ വിദഗ്ധയായ പേര്‍ളി ചെയ്ത രണ്ടു ചിത്രങ്ങളിലും ഇത്തരം രംഗങ്ങളുണ്ട്. നല്ലൊരു ബൈക്കറായ പേര്‍ളി രാജ ഐസ്ലാന്റ് റാലിയില്‍ പങ്കെടുക്കുകയും അതില്‍ സ്ത്രീവിഭാഗത്തില്‍ മൂന്നാം സ്ഥാനത്തെത്തുകയും ചെയ്തിട്ടുണ്ട്.

ബൈക്കര്‍ ഗേള്‍ പേര്‍ളി മാണി
പാടുകയും നൃത്തം ചെയ്യുകയും ചെയ്യും പേര്‍ളി മാണി. എന്നാല്‍ രണ്ടിലും കാര്യമായ പരിശീലനമൊന്നും നേടിയിട്ടുമില്ല. ഡാന്‍സ് തനിയ്ക്ക് ഏറെയിഷ്ടമാണെന്ന് പേര്‍ളി പറയുന്നു. സ്വന്തം നിലയ്ക്കാണ് പേര്‍ളി നൃത്തം പഠിയ്ക്കുന്നത്.


Click it and Unblock the Notifications











