»   » ബാഹുബലി രണ്ടാം ഭാഗത്തിന്റെ സാറ്റ്‌ലൈറ്റ് അവകാശം സോണി വാങ്ങിയത് റെക്കോര്‍ഡ് തുകയ്ക്ക്

ബാഹുബലി രണ്ടാം ഭാഗത്തിന്റെ സാറ്റ്‌ലൈറ്റ് അവകാശം സോണി വാങ്ങിയത് റെക്കോര്‍ഡ് തുകയ്ക്ക്

Posted By: Sanviya
Subscribe to Filmibeat Malayalam

എസ്എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ രണ്ടാം ഭാഗത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായതിന് ശേഷം പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നു വരികയാണ്.

അതിനിടെയിതാ റിലീസിന് മുമ്പായി ചിത്രം റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്നു. ഹിന്ദി ടെലിവിഷന്‍ സാറ്റ്‌ലൈറ്റ് റൈറ്റിലാണ് ചിത്രം റെക്കോര്‍ഡിട്ടിരിക്കുന്നത്. ഒരു ഇന്ത്യന്‍ പ്രദേശിക ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ തുകയാണിപ്പോള്‍ ചിത്രം നേടിയെടുത്തത്.

അവകാശം വാങ്ങിയത്

സോണി ടിവിയാണ് ചിത്രത്തിന്റെ സാറ്റ്‌ലൈറ്റ് അവകാശം വാങ്ങിയെടുത്തത്.

റെക്കോര്‍ഡ് തുകയ്ക്ക്

2.51 കോടി രൂപയ്ക്കാണ് സോണി ടിവി ബാഹുബലി രണ്ടാം ഭാഗത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയത്.

ആദ്യ ഭാഗം

ചിത്രത്തിന്റെ ആദ്യ ഭാഗം വിറ്റു പോയത് 45 കോടിക്കായിരുന്നു. സ്റ്റാര്‍ ഇന്ത്യയാണ് സാറ്റ്‌ലൈറ്റ് അവകാശം സ്വന്തമാക്കിയത്.

വിദേശത്തേക്ക്

ചിത്രത്തിന് വിദേശത്തേക്ക് വന്‍തുകയാണ് നിര്‍മാതാക്കള്‍ ആവശ്യപ്പെടുന്നത്. 50 കോടി രൂപ വരെ ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

തമന്നയുടെ ഫോട്ടോസിനായി

English summary
The Conclusion; Satellite rights for Hindi version sold at record price.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam