»   » മലയാളത്തില്‍ മമ്മൂട്ടി ചിത്രത്തിന്റെ റെക്കോര്‍ഡ് തകര്‍ക്കും, ബാഹുബലി ബോക്‌സോഫീസ് പ്രവചനങ്ങള്‍!!

മലയാളത്തില്‍ മമ്മൂട്ടി ചിത്രത്തിന്റെ റെക്കോര്‍ഡ് തകര്‍ക്കും, ബാഹുബലി ബോക്‌സോഫീസ് പ്രവചനങ്ങള്‍!!

Posted By: Sanviya
Subscribe to Filmibeat Malayalam

എസ്എസ് രാജമൗലിയുടെ ബാഹുബലി രണ്ടാം ഭാഗത്തിനായി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. കാത്തിരിപ്പിനൊടുവില്‍ ചിത്രം ഏപ്രില്‍ 28ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കേരളത്തില്‍ നിന്ന് ഏറ്റവും വലിയ കളക്ഷനാണ് ബാഹുബലി രണ്ടാം ഭാഗത്തിന് പ്രതീക്ഷിക്കുന്നത്. വമ്പന്‍ സര്‍പ്രൈസോടെ ആദ്യം ഭാഗം അവസാനിച്ച ബാഹുബലിയുടെ രണ്ടാം ഭാഗം നിലവിലെ റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്നാണ് അറിയുന്നത്.

കേരളത്തിലെ ഏറ്റവും വലിയ റിലീസാണ് ചിത്രത്തിന്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മികച്ച കളക്ഷന്‍ നേടിയ മമ്മൂട്ടി ചിത്രത്തിനെ പരാജയപ്പെടുത്തുമെന്നാണ് അറിയുന്നത്. ഹനീഫ് അദേനി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് തകര്‍ക്കുമെന്നാണ് അറിയുന്നത്.


ദ ഗ്രേറ്റ് ഫാദര്‍ ആദ്യദിന കളക്ഷന്‍

മമ്മൂട്ടി സംവിധാനം ചെയ്ത ചിത്രം ആദ്യദിനം ഏറ്റവും മികച്ച കളക്ഷനാണ് നേടിയത്. കേരളത്തിലെ 200 തിയേറ്ററുകളിലായി 950 ഷോകളിലൂടെ ആദ്യദിനം 4.31 കോടി കളക്ഷനാണ് ദ ഗ്രേറ്റ് ഫാദര്‍ ബോക്‌സോഫീസിലൂടെ നേടിയത്.


കേരളത്തില്‍ വമ്പന്‍ റിലീസ്

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കേരളത്തിലെ 300 തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ആദ്യ ദിവസം 1000 ഷോകള്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രത്തിന്റെ മലയാളം, തമിഴ് വേര്‍ഷനുകള്‍ കേരളത്തില്‍ എത്തുന്നുണ്ട്.


അഡ്വാന്‍സ് ബുക്കിങ്

കേരളത്തിലെ എല്ലാ തിയേറ്ററുകളിലും ബാഹുബലി രണ്ടാം ഭാഗത്തിന്റെ അഡ്വാന്‍സ് ബുക്കിങ് നേരത്തെ ആരംഭിച്ചിരുന്നു. റിലീസ് ചെയ്യുന്നതിന്റെ 48 മണിക്കൂറുകള്‍ക്ക് മുമ്പേ തിയേറ്ററുകള്‍ ഹൗസ്ഫുളാണ്.


കബാലി കളക്ഷന്‍

സമീപക്കാലത്ത് കേരളത്തില്‍ പ്രദര്‍ശിപ്പിച്ച അന്യഭാഷ ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമാണ്. 300 തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ആദ്യ ദിവസം 4.21 കോടി തിയേറ്ററുകളില്‍ നേടി.English summary
The Conclusion: Will The Film Break The Great Father's Record at KBO?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam