»   » മമ്മൂട്ടിയുടെ അഭിപ്രായങ്ങളെല്ലാം പാടെ തള്ളിക്കളഞ്ഞ സംവിധായകന്‍

മമ്മൂട്ടിയുടെ അഭിപ്രായങ്ങളെല്ലാം പാടെ തള്ളിക്കളഞ്ഞ സംവിധായകന്‍

By: Rohini
Subscribe to Filmibeat Malayalam

എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ പവിത്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഉത്തരം. മമ്മൂട്ടി, സുകുമാരന്‍, സുപര്‍ണ, പാര്‍വ്വതി തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ലാലിന്റെ തമാശ അതിര് കടന്നു, മമ്മൂട്ടി ദേഷ്യപ്പെട്ട് സെറ്റില്‍ നിന്നും ഇറങ്ങിപ്പോയി

പവിത്രന്‍ എന്ന സംവിധായകന്‍ പൊതുവെ അലസനും ഉത്തരവാദിത്വമില്ലാത്തവനുമാണെന്നുമുള്ള സംസാരം മലയാള സിനിമയ്ക്കകത്തുണ്ടായിരുന്നു. എന്നാല്‍ മമ്മൂട്ടിയുടെ ഉള്‍പ്പടെ എല്ലാവരുടെയും മുന്‍വിധി പവിത്രന്‍ തിരുത്തി എഴുതി, എങ്ങിനെ?

മമ്മൂട്ടിയുടെ അഭിപ്രായങ്ങളെല്ലാം പാടെ തള്ളിക്കളഞ്ഞ സംവിധായകന്‍

തന്റെ സഹപാഠികൂടെയായ പവിത്രനെ മമ്മൂട്ടിയ്ക്ക് നന്നായി അറിയാമായിരുന്നു. അതുകൊണ്ട് തന്നെ ഉത്തരത്തിന്റെ സെറ്റില്‍ വരുമ്പോള്‍ മമ്മൂട്ടിയ്ക്കും ചില മുന്‍വിധികളുണ്ടായിരുന്നു.

മമ്മൂട്ടിയുടെ അഭിപ്രായങ്ങളെല്ലാം പാടെ തള്ളിക്കളഞ്ഞ സംവിധായകന്‍

എന്നാല്‍ മമ്മൂട്ടി പവിത്രനെ മനസ്സിലാക്കിയതിനെക്കാള്‍ നന്നായി, പവിത്രന്‍ മമ്മൂട്ടിയെ മനസ്സിലാക്കിയിരുന്നു. മമ്മൂട്ടിയുടെ സ്വഭാവം അറിയാവുന്ന പവിത്രന്‍ ക്യാമറമാനുമായി ഇക്കാര്യം നേരത്തെ സംസാരിച്ചു, മമ്മൂട്ടിയുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്തി വച്ചു.

മമ്മൂട്ടിയുടെ അഭിപ്രായങ്ങളെല്ലാം പാടെ തള്ളിക്കളഞ്ഞ സംവിധായകന്‍

ഷൂട്ടിങ് തുടങ്ങി ആദ്യ ദിവസങ്ങളില്‍ തന്നെ മമ്മൂട്ടി അഭിപ്രായ പ്രകടനങ്ങള്‍ നടത്താന്‍ തുടങ്ങി. ഫ്രെയിമുകളെ കുറിച്ചും ക്യാമറ ആംഗിളുകളെ കുറിച്ചുമൊക്കെ മമ്മൂട്ടി പറഞ്ഞ അഭിപ്രായങ്ങള്‍ പവിത്രന്‍ പാടെ തള്ളിക്കളഞ്ഞു.

മമ്മൂട്ടിയുടെ അഭിപ്രായങ്ങളെല്ലാം പാടെ തള്ളിക്കളഞ്ഞ സംവിധായകന്‍

മമ്മൂട്ടിയുടെ ഓരോ സംശയങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും പവിത്രന്റെ കൈയ്യില്‍ കിറുകൃത്യമായ ഉത്തരങ്ങളുണ്ടായിരുന്നു. ഒടുവില്‍ മമ്മൂട്ടിയ്ക്ക് മനസ്സിലായി, എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരവുമായാണ് പവിത്രന്‍ ഉത്തരം എന്ന ചിത്രം സംവിധാനം ചെയ്യുന്നത് എന്ന്.

English summary
The Directors who amazed Mammootty
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam