അർബുദത്തിൽ നിന്ന് മടക്കി കൊണ്ട് വന്നത് ആ അമ്മ! നടി മംമ്ത ഹൃദയ സ്പർശിയായ കഥ വെളിപ്പെടുത്തി

മോളിവുഡിലെ ബോൾഡ് ആന്റ് ബ്യൂട്ടി ഫുൾ താരമാണ് മംമ്ത മോഹന്‍ ദാസ്. ശക്തമായ സ്ത്രീകഥപാത്രങ്ങളെയാണ് താരം ഓൺ സ്ക്രീൻ അവതരിപ്പിക്കുന്നത്. സിനിമയിലെ കഥപാത്രങ്ങൾ പോലെ ജീവിതത്തിലും മംമ്ത ബോൾഡൻ ലേഡി തന്നെയാണ്. അർബുദത്തിനോട് പൊരുതി തോൽപിച്ച് വിജയം കൈപ്പിടിയിൽ ഒതുക്കാൻ താരത്തിന് കഴിഞ്ഞിരുന്നു.

താരങ്ങൾ തങ്ങളുടെ രോഗാവസ്ഥ ആരാധകരിൽ നിന്ന് മറച്ച് പിടിക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ മംമ്ത തന്റെ അർബുദ രോഗത്തെ കുറിച്ചും താൻ കടന്നു പോയ വഴികളെ കുറച്ചും പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു. സമാന അവസ്ഥയിലൂടെ കടന്നു പോകുന്നവർക്ക് താരത്തിന്റെ വാക്കുകൾ ഒരു പ്രചോദനമായിരുന്നു. ഇപ്പോഴിത രോഗാവസ്ഥയിൽ തനിയ്ക്കൊപ്പം നിന്ന അമ്മയെ അരാധകർക്കായി പരിചയപ്പെടുത്തുകയാണ് താരം. ഫേസ് ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പ്രേക്ഷകരുമായി പങ്കുവെച്ചത്.

 ഈ അമ്മയുടെ  സ്നേഹം

ഈ അമ്മയുടെ സ്നേഹം

ക്യാൻസർ അതിജിവനത്തെ കുറിച്ച് ആരാധകരുമായി താരം നിരന്തരം സംവദിക്കാറുണ്ട്. ഇപ്പോഴിത അർബുദത്തെ അതിജീവിക്കാൻ തന്നോടൊപ്പം നിന്ന അമ്മയെ പരിചയപ്പെടുത്തി താരം. ഈ അമ്മയുടെ സ്നേഹമാണ് തന്നെ ജീവിപ്പിച്ചതിനുള്ള കാരണമെന്നും താരം പറയുന്നു. ഹൃദയ സ്പർശിയായ ഫേസ്ബുക്ക് പോസ്റ്റിനോടൊപ്പം ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

 അമേരിക്കയിൽ ചികിത്സ

അമേരിക്കയിൽ ചികിത്സ

ക്യാൻസർ ചികിത്സയ്ക്കായി താരം അമേരിക്കയിലായിരുന്നു എത്തിയത്. അവിട വെച്ച് മൂന്ന് മരുന്നുകൾ തന്റെ ശരീരത്ത് പരീക്ഷിച്ചിരുന്നു. നീൽ ശങ്കർ എന്ന ഗവേഷകന്റെ നേത്യത്വത്തിലാണ് ഈ മരുന്നുകൾ തന്റെ ശരീരത്തിൽ പരീക്ഷിച്ചത്. എന്നാൽ ഇദ്ദേഹത്തെ മംമ്തയ്ക്ക് അരുകിലേയ്ക്ക് പറഞ്ഞ അയച്ചത് അദ്ദേഹത്തിന്റെ അമ്മയായിരുന്നവത്രേ.

  അമ്മയുടെ നിർബന്ധം

അമ്മയുടെ നിർബന്ധം

താരത്തിന് അർബുദമാണെന്നുളള വാർത്ത അറിഞ്ഞതിനെ തുടർന്നാണ് ഈ അമ്മ മകനെ താരത്തിന്റെ അടുത്തേയ്ക്ക് അയക്കുന്നത് . അർബുദവുമായിട്ടുള്ള പോരാട്ടത്തിൽ ഈ കൂടിക്കാഴ്ച ഏറെ നിർണ്ണായകമായിരുന്നു എന്നും താരം പറയുന്നു. അമ്മയെ കുറിച്ച് മംമ്ത പറയുന്നത് ഇങ്ങനെയാണ്. ഏഴു വർഷം പിന്നോട്ടുള്ള സംഭവമാണ് താരം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഏഴു വർഷം മുൻപ് ഈ അമ്മയാണ് അമേരിക്കയിൽ ഗവേഷകനായ തന്റെ മകനോട് എന്നെ ബന്ധപ്പെടാൻ ആവശ്യപ്പെടുന്നത്. അവരുടെ പ്രിയപ്പെട്ട താരത്തിന്റെ ആരോഗ്യ വിവരം അന്വേഷിക്കാൻ കൂടിയായിരുന്നു ആ നിർദേശം.

 അമ്മയെ കണ്ടത് വർഷങ്ങൾക്ക് ശേഷം

അമ്മയെ കണ്ടത് വർഷങ്ങൾക്ക് ശേഷം

ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ് നീൽ സ്വന്തം അമ്മയെ തന്റെ അരുകിലേയ്ക്ക് കൊണ്ടു വരുന്നത്. നീലിനെ കുറിച്ച് പല മാസികകളിലും ഞാൻ എഴുതിയിട്ടുണ്ട്. അതുപോലെ പല അഭിമുഖങ്ങളിലും അദ്ദേഹത്തിനെ കുറിച്ച് പറഞ്ഞിട്ടുമുണ്ട്. അതൊരു പ്രത്യേക വികാരമായിരുന്നു. അത് വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാൻ കഴിയുന്നതിലും അപ്പുറമാണ്.

 അമ്മേ നന്ദി

അമ്മേ നന്ദി

ഇത്തരത്തിലുളള ഒരു സാഹചര്യത്തിൽ എങ്ങനെ പ്രതികരിക്കണമെന്ന് തനിയ്ക്ക് അറിയില്ലായിരുന്നു. ഏറ്റവും ഭ്രാന്തമായ പുഞ്ചിരിയും കണ്ണീരുമായിരുന്നു അത്. ഇവ രണ്ടും ഒരുമിച്ചെത്തിയ ഒരു നിമിഷം! കടപ്പാടിന്റ കൊടുമുടിയിലേറുന്ന നിമിഷമായിരുന്നു. അമ്മേ നന്ദി... താരം ഫേസ്ബുക്കിൽ കുറിച്ചു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X