ബിഗ് ബജറ്റോ ബ്രഹ്മാണ്ഡമോ അല്ല, ഇത് വെറും ഫഹദ് ഫാസില്‍ മാജിക്! വരത്തന്‍ ഇപ്പോഴും മിന്നിക്കുന്നു!!
Recommended Video

കാര്‍ബണിന് ശേഷം ഫഹദ് ഫാസില്‍ നായകനായി ഈ വര്‍ഷം തിയറ്ററുകളിലേക്ക് എത്തിയ ചിത്രമാണ് വരത്തന്‍. പ്രളയത്തിന് ശേഷമെത്തിയ സിനിമകളെല്ലാം നല്ല പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നതെങ്കിലും ബോക്‌സോഫീസില്‍ തരംഗമായത് ഫഹദിന്റെ വരത്തനായിരുന്നു. റിലീസ് ദിവസം മുതലിങ്ങോട്ട് കോടികളായിരുന്നു കുറഞ്ഞ സമയം കൊണ്ട് സിനിമ വാരിക്കൂട്ടിയത്.
കേരള ബോക്‌സോഫീസിലും കൊച്ചി മള്‍ട്ടിപ്ലെക്‌സിലും വരത്തന്‍ മിന്നുന്ന പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ . 13 ദിവസം കൊണ്ട് 99.20 ലക്ഷത്തിലെത്തിയ സിനിമ 14 ദിവസത്തെ ആദ്യ പ്രദര്‍ശനങ്ങളില്‍ നിന്നും 1 കോടി എത്തിയിരുന്നു. മള്‍ട്ടിപ്ലെക്സില്‍ മാത്രമല്ല ഈ വര്‍ഷം ബാംഗ്ലൂരില്‍ നിന്നും ഒരു കോടി നേടുന്ന സിനിമയെന്ന പ്രത്യേകതയും വരത്തനുണ്ട്.

ഇപ്പോഴിതാ കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ 1.5 കോടി കളക്ഷന്‍ നേടിയിരിക്കുകയാണ്. ഫോറം കേരള പുറത്ത് വിട്ട റിപ്പോർട്ടിലാണ് സിനിമയുടെ ഏറ്റവും പുതിയ കളക്ഷൻ പുറത്ത് വന്നത്. കായംകുളം കൊച്ചുണ്ണിയ്ക്ക് പിന്നാലെയായിരുന്നു വരത്തന്റെ ഈ നേട്ടം. സൗബിന്‍ ഷാഹിര്‍ നായകനായെത്തിയ സുഡാനി ഫ്രം നൈജീരിയ ആയിരുന്നു ഈ വര്‍ഷം 1.39 കോടി സ്വന്തമാക്കി മള്‍ട്ടിപ്ലെക്‌സില്‍ ഒന്നാം സ്ഥാനത്ത് നിന്നിരുന്നത്. ബിഗ് ബജറ്റിലൊരുക്കിയ കായംകുളം കൊച്ചുണ്ണി ഇപ്പോള്‍ മുന്നിലെത്തിയെങ്കിലും അറുപത് ദിവസം കൊണ്ടായിരുന്നു വരത്തന്റെ ഈ നേട്ടം.
ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്ത ഫഹദ് ഫാസില്‍ നായകനായ സിനിമയാണ് വരത്തന്‍. ഐശ്വര്യ ലക്ഷ്മിയാണ് നായിക. സെപ്റ്റംബര്‍ 20 നായിരുന്നു വരത്തന്റെ റിലീസ്. ശേഷം ഒട്ടനവധി ചിത്രങ്ങള്‍ റിലീസ ്‌ചെയ്തിരുന്നെങ്കിലും വരത്തന്‍ തിയറ്ററുകളില്‍ ഗംഭീര പ്രകടനമായിരുന്നു നടത്തിയത്.


Click it and Unblock the Notifications











