»   » മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തില്‍ മാറ്റമുണ്ടാക്കിയ സംവിധായകന്‍ ആര് ?

മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തില്‍ മാറ്റമുണ്ടാക്കിയ സംവിധായകന്‍ ആര് ?

Posted By: Rohini
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ - സത്യന്‍ അന്തിക്കാട്, മോഹന്‍ലാല്‍ - ഭരതന്‍, മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍, മോഹന്‍ലാല്‍ - പദ്മരാജന്‍ അങ്ങനെ മോഹന്‍ലാലും ചില സംവിധായകരും ചേര്‍ന്നാല്‍ വിജയമാണ് എന്ന് സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പേ പ്രവചിയ്ക്കാന്‍ കഴിയുന്ന ഒരു സമയമുണ്ടായിരുന്നു.

വാടക വാങ്ങാന്‍ വന്ന പൃഥ്വിരാജിനെ നായകനാക്കി; നന്ദനത്തിലൂടെ പൃഥ്വി സിനിമയിലെത്തിയ കഥ

എന്നാല്‍ ഇവരൊന്നുമല്ല, തന്റെ അഭിനയ ജീവിതത്തില്‍ മാറ്റമുണ്ടാക്കിയ സംവിധായകനെ കുറിച്ച് മോഹന്‍ലാല്‍ പറയുന്നു. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ലാല്‍.

രഞ്ജിത്താണ് അത്

രഞ്ജിത്താണത്രെ ലാലിന്റെ അഭിനയ ജീവിതത്തില്‍ മാറ്റമുണ്ടാക്കിയ ആ സംവിധായകന്‍. തന്റെ അഭിനയ ജീവിതത്തിന്റെ ഗതി മാറ്റിവിട്ടത് രഞ്ജിത്താണ് എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.

ആ സിനിമകള്‍

ദേവാസുരം, ആറാം തമ്പുരാന്‍ സ്പിരിറ്റ് തുടങ്ങിയ ചിത്രങ്ങള്‍ എന്റെ അഭിനയ ജീവിതത്തെ മാറ്റിവിട്ട സിനിമകളാണ് എന്ന് മോഹന്‍ലാല്‍ പറഞ്ഞു.

ദേവാസുരം

മോഹന്‍ലാല്‍ എന്ന നടനെ മറ്റൊരു നായക സങ്കല്‍പമുള്ള കഥാപാത്രമായി ആദ്യമായി ഉപയോഗിച്ചത് രഞ്ജിത്താണ്. രഞ്ജിത്ത് മോഹന്‍ലാലിന് വേണ്ടി ആദ്യമായി എഴുതിയ തിരക്കഥയല്ല ദേവാസുരത്തിന്റേത്. എന്നാല്‍ രഞ്ജിത്ത് - മോഹന്‍ലാല്‍ കൂട്ടുകെട്ടിന് പുതിയൊരു മാനം നല്‍കിയ ചിത്രമാണ് ദേവാസുരം.

രഞ്ജിത്തും മോഹന്‍ലാലും

രഞ്ജിത്ത് ആദ്യമായി കഥ എഴുതിയത് ഓര്‍ക്കാപ്പുറത്ത് എന്ന ചിത്രത്തിന് വേണ്ടിയാണ്. പിന്നീട് ദേവാസുരം, മായാ മയൂരം, ആറാം തമ്പുരാന്‍, ഉസ്താദ്, നരംസിഹം എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടി തിരക്കഥ തയ്യാറാക്കി. അതിന് ശേഷം രാവണ പ്രഭു എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തെത്തി. ചന്ദ്രേത്സവം, റോക്ക് ആന്റ് റോള്‍, സ്പിരിറ്റ്, ലോഹം എന്നീ ചിത്രങ്ങളാണ് പിന്നീട് രഞ്ജിത്ത് മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്തത്.

English summary
The Film Director Who Changed The Life of Mohanlal

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam